x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലക്കാട്ടും സ്ട്രോംഗ് റൂം തുറക്കുന്നു; പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവച്ചെന്ന് വിശദീകരണം


Published: April 21, 2026 09:55 AM IST | Updated: April 21, 2026 09:55 AM IST

പാലക്കാട്: കോഴിക്കോട് സ്ട്രോംഗ് റൂം വിവാദം ശക്തമായിരിക്കേ പാലക്കാട്ടും സ്ട്രോംഗ് റൂം തുറക്കാൻ നീക്കം. നെന്മാറ നിയോജകമണ്ഡലത്തിന്‍റെ വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി മറന്നുവെച്ചുവെന്ന് വിശദീകരണം. സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് സ്‌ട്രോംഗ് റൂം തുറക്കുമെന്ന് കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി എ. തങ്കപ്പൻ പറഞ്ഞു. സ്‌ട്രോംഗ് റൂം തുറക്കുന്നതിൽ അസ്വഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.

അതേസമയം, തുറക്കുന്നത് ഇവിഎം സ്ട്രോംഗ് റൂം അല്ലെന്നും, മെറ്റീരിയൽ സ്ട്രോംഗ് റൂം ആണെന്നും പാലക്കാട് ജില്ലാ കളക്ടർ മാധവിക്കുട്ടി പ്രതികരിച്ചു.

Tags : Palakkad strong room Election EVM

Recent News

Corehub Up