x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വം: സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി

വെബ് ഡെസ്ക്
Published: July 10, 2026 09:21 PM IST | Updated: July 10, 2026 09:35 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: നെ​ഞ്ചു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ന്ന് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രാ​ജേ​ഷ് എ​ന്ന യു​വാ​വ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​തി​രെ രാ​ജേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യു​മാ​യി ഡോ​ക്ട​റെ കാ​ണാ​ൻ എ​ത്തി​യ രാ​ജേ​ഷി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​റ്റ് രോ​ഗി​ക​ൾ​ക്കൊ​പ്പം വ​രി​യി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ക​ടു​ത്ത അ​സ്വ​സ്ഥ​ത​യു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും ഡോ​ക്ട​റു​ടെ അ​ടു​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ വ​രി നി​ന്ന് ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തു​മ്പോ​ഴേ​ക്കും ഏ​റെ വൈ​കി​യി​രു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ ഇ​ട​പെ​ട​ൽ കാ​ര​ണം ചി​കി​ത്സ വൈ​കി​യ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി. ഈ ​സം​ഘം ഉ​ട​ൻ ത​ന്നെ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും, ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

 

Tags : PatientsDeath NeyyattinkaraHospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up