x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോഗികള്‍ വരാന്തയിലും നിലത്തും കിടക്കുന്ന അവസ്ഥ ഒഴിവാക്കും: മന്ത്രി കെ. മുരളീധരന്‍


Published: June 11, 2026 03:56 AM IST | Updated: June 11, 2026 03:56 AM IST

കോ​​ഴി​​ക്കോ​​ട്: സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളെ സ്വ​​കാ​​ര്യ​​വ​​ത്ക​​രി​​ക്കി​​ല്ലെ​​ന്നും ആ​​ശു​​പ​​ത്രി വ​​രാ​​ന്ത​​ക​​ളി​​ലും നി​​ല​​ത്തും രോ​​ഗി​​ക​​ള്‍ക്ക് കി​​ട​​ക്കേ​​ണ്ടിവ​​രു​​ന്ന അ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കു​​മെ​​ന്നും ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍. കോ​​ഴി​​ക്കോ​​ട് ഗ​​വ. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി സ​​ന്ദ​​ര്‍ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഡോ. ​​ജ​​യ​​റാം പ​​ണി​​ക്ക​​ര്‍ ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ല്‍ ആ​​ശു​​പ​​ത്രി ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. സം​​സ്ഥാ​​ന​​ത​​ല കാ​​യ​​ക​​ല്പം പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​യി​​രു​​ന്നു സ​​ന്ദ​​ര്‍ശ​​നം.

ഏ​​റെ പ​​രി​​മി​​തി​​ക​​ള്‍ക്കി​​ട​​യി​​ലാ​​ണ് സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ള്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. അ​​വ മ​​ത്സ​​രി​​ക്കു​​ന്ന​​ത് വ​​ന്‍കി​​ട സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളോ​​ടാ​​ണ്. ചി​​കി​​ത്സാ സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ലും നി​​ല​​വാ​​ര​​ത്തി​​ലും സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളോ​​ടൊ​​പ്പം പി​​ടി​​ച്ചുനി​​ല്‍ക്കാ​​ന്‍ ക​​ഴി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലേ​​ക്ക് സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളെ ഉ​​യ​​ര്‍ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും.

രോ​​ഗി​​ക​​ള്‍ ആ​​ശു​​പ​​ത്രി വാ​​ര്‍ഡി​​ലും വ​​രാ​​ന്ത​​യി​​ലും നി​​ല​​ത്തും കി​​ട​​ക്കേ​​ണ്ട​​വ​​രു​​ന്ന അ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കും. ഇ​​തി​​നാ​​യി ആ​​ശു​​പ​​ത്രിവ​​ള​​പ്പി​​ലെ പ​​ര​​മാ​​വ​​ധി ഇ​​ട​​ങ്ങ​​ള്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി ഉ​​പ​​യോ​​ഗ​​യോ​​ഗ്യ​​മാ​​ക്കും. ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ കൃ​​ത്യ​​മാ​​യി ന​​ട​​ത്ത​​ണം. മാ​​ലി​​ന്യ നി​​ര്‍മാ​​ര്‍ജ​​നം പോ​​ലു​​ള്ള വി​​ഷ​​യ​​ങ്ങ​​ള്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പു​​മാ​​യു​​ള്ള പ​​ര​​സ്പ​​ര സ​​ഹാ​​യ​​ത്തോ​​ടെ കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​ത്ത​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ല്‍ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കാ​​ന്‍ ജീ​​വ​​ന​​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണം.

സൗ​​ക​​ര്യം കു​​റ​​വു​​ള്ള ജി​​ല്ല​​ക​​ളി​​ല്‍ ജോ​​ലി​​ചെ​​യ്യേ​​ണ്ടിവ​​രു​​ന്ന​​ത് ശി​​ക്ഷ​​യാ​​യി കാ​​ണ​​രു​​ത്. സേ​​വ​​ന​​മാ​​യി ക​​ണ​​ക്കാ​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. കെ. ​​ജ​​യ​​ന്ത് എം​​എ​​ല്‍എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

Tags : Patients will be prevented Muraleedharan

Recent News

Corehub Up