x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഡിഡിപി ക്ഷീരകർഷക അവാർഡുകൾ വിതരണം ചെയ്തു


Published: April 30, 2026 01:10 AM IST | Updated: April 30, 2026 01:10 AM IST

കാ​​​ല​​​ടി: പി​​​ഡി​​​ഡി​​​പി (പീ​​​പ്പി​​​ൾ​​​സ് ഡ​​​യ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട്) സ്ഥാ​​​പ​​​ക ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​ജോ​​​സ​​​ഫ് മു​​​ട്ടു​​​മ​​​ന​​​യു​​​ടെ സ്മ​​​ര​​​ണാ​​​ര്‍ഥം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ ക്ഷീ​​​ര ക​​​ര്‍ഷ​​​ക അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ ബെ​​​ന്നി ബെ​​​ഹ​​​നാ​​​ന്‍ എം​​​പി വി​​​ത​​​ര​​​ണം ചെ​​​യ്തു. ച​​​ട​​​ങ്ങി​​​ൽ ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ച​​​ക്യ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കെ​​​എ​​​ല്‍ഡി ബോ​​​ര്‍ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​ട​​​ര്‍ ഡോ. ​​​ആ​​​ര്‍. രാ​​​ജീ​​​വ് മി​​​ക​​​ച്ച സം​​​ഘ​​​ങ്ങ​​​ള്‍ക്കു​​​ള്ള അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ക​​​ന്നു​​​കു​​​ട്ടി പ​​​രി​​​പാ​​​ല​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം അ​​​ങ്ക​​​മാ​​​ലി മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ റീ​​​ത്ത പോ​​​ള്‍ നി​​​ര്‍വ​​​ഹി​​​ച്ചു.

തീ​​​റ്റ​​​പ്പു​​​ല്‍ക്കൃ​​​ഷി സ​​​ബ്‌​​​സി​​​ഡി വി​​​ത​​​ര​​​ണം കാ​​​ല​​​ടി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പൗ​​​ളി ബേ​​​ബി​​​യും മി​​​ക​​​ച്ച ഐ​​​സ്‌​​​ക്രീം, പാ​​​ല്‍ വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍ക്കും ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ക്കു​​​മു​​​ള്ള അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ പി​​​ഡി​​​ഡി​​​പി ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​തോ​​​മ​​​സ് വാ​​​ളൂ​​​ക്കാ​​​ര​​​നും വി​​​ത​​​ര​​​ണം ചെ​​​യ്തു.

വാ​​​ര്‍ഡ് മെം​​​ബ​​​ര്‍ മെ​​​ര്‍ലി ആ​​​ന്‍റ​​​ണി, സ്റ്റാ​​​ഫ് പ്ര​​​തി​​​നി​​​ധി എം.​​​ടി. മാ​​​ര്‍ട്ടി​​​ന്‍, പി​​​ഡി​​​ഡി​​​പി വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​ആ​​​ന്‍സ​​​ണ്‍ ന​​​ടു​​​പ​​​റ​​​മ്പി​​​ല്‍, ബോ​​​ര്‍ഡ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ജെ. ബോ​​​ബ​​​ന്‍, ട്ര​​​ഷ​​​റ​​​ര്‍ ഒ.​​​പി. മ​​​ത്താ​​​യി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : PDDP Dairy Farmer Awards Distributed

Recent News

Corehub Up