x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഡാ​ഷ് മോ​നേ രേ​വ​ന്താ മ​റു​പ​ടി വ​രു​ന്നു​ണ്ട്': വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി


Published: April 7, 2026 12:44 PM IST | Updated: April 7, 2026 03:12 PM IST

 

ക​ണ്ണൂ​ർ: തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ രേ​വ​ന്ത് റെ​ഡി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ " ഡാ​ഷ് മോ​നേ രേ​വ​ന്താ, മ​റു​പ​ടി വ​രു​ന്നു​ണ്ട് ' എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രേ​വ​ന്ത് റെ​ഡ്ഡിക്ക് വി​ശ​ദ​മാ​യ മ​റു​പ​ടി പ​റ​യു​ന്നു​ണ്ടെ​ന്നും ത​ത്കാ​ലം ഇ​ത്ര​മാ​ത്ര​മേ പ​റ​യു​ന്നു​ള്ളൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 'പോ ​മോ​നേ വി​ജ​യാ' എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് രേ​വ​ന്ത് റെ​ഡി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തേ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

'അ​ദ്ദേ​ഹം ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഒ​രാ​ൾ സാ​ധാ​ര​ണ ഗ​തി​യി​ൽ കാ​ണി​ക്കേ​ണ്ട ചി​ല രീ​തി​ക​ളു​ണ്ട്. മ​ര്യാ​ദ​ക​ളു​ണ്ട്. അ​തി​നൊ​ക്കെ ചേ​ർ​ന്ന രീ​തി​യി​ലാ​ണോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​ഇ​ട​പെ​ട​ൽ വ​ന്നി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ സ്വ​യം ചി​ന്തി​ക്ക​ട്ടെ.

ഏ​താ​യാ​ലും അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​ൻ പ​ര​സ്യ​മാ​യി ത​ന്നെ മ​റു​പ​ടി കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ അ​ത് വി​ശ​ദ​മാ​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് രേ​വ​ന്ത് റെ​ഡി​യോ​ട് ഡാ​ഷ് മോ​നേ രേ​വ​ന്താ മ​റു​പ​ടി വ​രു​ന്നു​ണ്ട് എ​ന്ന് മാ​ത്ര​മേ ഇ​പ്പോ​ൾ പ​റ​യാ​നു​ള്ളൂ' - എ​ന്നാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ൾ.

Tags : election pinarayi vijayan revanth reddy

Recent News

Corehub Up