x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടി​നാ​യി ബി​ജെ​പി കി​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന പ​രാ​തി; കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: April 5, 2026 09:09 AM IST | Updated: April 5, 2026 09:09 AM IST

തൃ​ശൂ​ർ: ഒ​ള​രി​യി​ൽ വോ​ട്ടി​നാ​യി ബി​ജെ​പി കി​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

കി​റ്റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത രാ​ധാ​കൃ​ഷ്ണ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സ്. ഇ​യാ​ൾ​ക്കെ​തി​രെ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ചു​മ​ത്തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 900 രൂ​പ വി​ല​യു​ള്ള 26 കി​റ്റാ​ണ് ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ഇ​ല​ക്ഷ​ൻ ഫ്ല​യിം​ഗ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് അ​മ്പ​തോ​ളം പേ​ർ കി​റ്റ് വാ​ങ്ങി​യെ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. 18 ഐ​റ്റം അ​ട​ങ്ങി​യ കി​റ്റാ​ണ് ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് പി​ന്നി​ലു​ള്ള​ത്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞി​ട്ടാ​ണ് സ്ത്രീ​ക​ൾ കി​റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ​ത് എ​ന്നും സി​പി​എം ആ​രോ​പി​ക്കു​ന്നു.

Tags : police registered case bjp kit distribution olari

Recent News

Corehub Up