x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പെ​രു​മ്പാ​വൂ​രി​ന് കു​ന്ന​പ്പി​ള്ളി മ​തി'; പെ​രു​മ്പാ​വൂ​രി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കാ​യി പോ​സ്റ്റ​ർ


Published: March 19, 2026 05:50 AM IST | Updated: March 19, 2026 05:50 AM IST

പെ​രു​മ്പാ​വൂ​ർ: സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ അ​നു​കൂ​ലി​ച്ച് പെ​രു​മ്പാ​വൂ​രി​ൽ പോ​സ്റ്റ​ർ. ‘പെ​രു​മ്പാ​വൂ​രി​ന് കു​ന്ന​പ്പി​ള്ളി മ​തി' എ​ന്നെ​ഴു​തി​യ പോ​സ്റ്റ​റു​ക​ളാ​ണ് പെ​രു​മ്പാ​വൂ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സ്വ​ന്തം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ ജ​യി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത മ​നോ​ജ് മൂ​ത്തേ​ട​നെ സ്ഥാ​നാ​ർ​ഥി​യാ​യി വേ​ണ്ടെ​ന്ന പോ​സ്റ്റ​റു​ക​ളും പ​തി​ച്ചി​ട്ടു​ണ്ട്.

ടീം ​യു​ഡി​എ​ഫ് എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ​യും എം. ​വി​ൻ​സ​ന്‍റി​നെ​യും കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് നേ​ര​ത്തേ​ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ടെ പെ​രു​മ്പാ​വൂ​രി​ൽ, എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യ മ​നോ​ജ് മൂ​ത്തേ​ട​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന് ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് വെ​ട്ടി​യ​താ​യു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് കൈ​വി​ടി​ല്ലെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ ഉ​ണ്ടെ​ന്നാ​ണ് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. മ​ത്സ​രി​ച്ചാ​ൽ 15,000 വോ​ട്ടി​നെ​ങ്കി​ലും ജ​യി​ക്കു​മെ​ന്നാ​ണ് കു​ന്ന​പ്പി​ള്ളി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​ത്. ത​നി​ക്കെ​തി​രെ​യു​ള്ള കേ​സ് ത​ട്ടി​പ്പ് കേ​സാ​ണെ​ന്നും താ​ഴേ​ക്കി​ട​യി​ൽ നി​ന്നും നി​ര​വ​ധി ജോ​ലി​ക​ൾ ചെ​യ്ത് വ​ന്ന​യാ​ളാ​ണ് താ​നെ​ന്നും കു​ന്ന​പ്പി​ള്ളി പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം താ​ൻ എ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കു​മെ​ന്നും മ​റ്റ് പാ​ർ​ട്ടി​യി​ലേ​ക്ക് പോ​കി​ല്ലെ​ന്നും എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി വ്യ​ക്ത​മാ​ക്കി.

Tags : Poster Eldos Kunnappilly Perumpavoor election kerala

Recent News

Corehub Up