കൊച്ചി: കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി റിട്രീറ്റ് ടീമിന്റെ നേതൃത്വത്തിൽ പ്രോ-ലൈഫ് ട്രെയിനിംഗ് റിട്രീറ്റ് (ജീവാഭിഷേകം) ഇന്ന് ആരംഭിക്കും.
പാലാരിവട്ടം പിഒസിയിൽ വൈകുന്നേരം അഞ്ചിന് പ്രോ-ലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രോ-ലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ഫാ. ജോസ് കോട്ടായിൽ, റിട്രീറ്റ് കോ ഓർഡിനേറ്റർ യുഗേഷ് പുളിക്കൻ തുടങ്ങിയവർ പ്രസംഗിക്കും. 30ന് സമാപിക്കും.
Tags : Pro Life Training Retreat Pro Life Training Retreat KCBC Pro Life