x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴക്കുറവ്: കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ താളം തെറ്റുന്നു

ടോം ​ജോ​ർ​ജ്
Published: July 30, 2026 10:44 PM IST | Updated: July 30, 2026 10:44 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: മ​ഴ കു​റ​ഞ്ഞ​തി​നാ​ൽ തോ​ടു​ക​ളി​ലും ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത് കു​ട്ട​നാ​ട്ടി​ലെ ര​ണ്ടാം കൃ​ഷി​യു​ടെ താ​ളം തെ​റ്റി​ക്കു​ന്നു. 30 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 9,300 ഹെ​ക്ട​റി​ലാ​ണ് കു​ട്ട​നാ​ട്ടി​ൽ ഇ​ത്ത​വ​ണ ര​ണ്ടാം കൃ​ഷി ന​ട​ക്കു​ന്ന​ത്.

വി​ത്ത് എ​ത്താ​ൻ ഒ​രു മാ​സ​ത്തോ​ളം വൈ​കി​യ​തി​നാ​ൽ വി​ത താ​മ​സി​ച്ചി​രു​ന്നു. വി​ത​ച്ച് 15 ദി​വ​സം ക​ഴി​യു​മ്പോ​ൾ അ​ടി​യി​ലു​ള്ള ക​ള​ക​ൾ(​അ​ടി​ക്ക​ള) ക​ള​യാ​ൻ ക​ള​നാ​ശി​നി പ്ര​യോ​ഗി​ക്ക​ണം.

കാ​ക്ക​പ്പോ​ള, ചെ​ല്ലി​പു​ല്ല്, കോ​ര​പു​ല്ല് എ​ന്നി​വ​യാ​ണ് ര​ണ്ടാം കൃ​ഷി​യി​ലെ പ്ര​ധാ​ന ക​ള​ക​ൾ. ക​ള​നാ​ശി​നി അ​ടി​ച്ച ശേ​ഷം 48 മ​ണി​ക്കൂ​ർ ക​ഴി​യു​മ്പോ​ൾ പാ​ട​ത്ത് വെ​ള്ളം ക​യ​റ്റും. പി​ന്നീ​ട് നാ​ല​ഞ്ചു ദി​വ​സം ഇ​ങ്ങ​നെ ഇ​ട്ട​തി​നു​ശേ​ഷ​മാ​ണ് വെ​ള്ള​മി​റ​ക്കു​ന്ന​ത്.

തോ​ട്ടി​ൽ വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ഒ​രു പാ​ട​ത്ത് ക​ള​നാ​ശി​നി അ​ടി​ച്ച് വെ​ള്ളം ക​യ​റ്റി​യി​ട്ട​ശേ​ഷം, അ​ത് പ​മ്പ് ചെ​യ്ത് പു​റ​ത്തു​ക​ള​ഞ്ഞാ​ലേ നി​ല​വി​ൽ മ​റ്റൊ​രു പാ​ട​ത്ത് ക​ള​നാ​ശി​നി​യ​ടി​ച്ച ശേ​ഷം വെ​ള്ളം ക​യ​റ്റി​യി​ടാ​നാ​കൂ എ​ന്ന​താ​ണ് സ്ഥി​തി. ഇ​തി​നാ​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗം താ​മ​സി​ക്കു​ക​യാ​ണ്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ ഇ​വി​ടെ നി​ന്നു​ള്ള ഉ​പ്പു ജ​ലം പാ​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ക​യും കൃ​ഷി ത​ന്നെ ന​ശി​ക്കു​ക​യും ചെ​യ്യും. .

വെ​ള്ള​ക്കു​റ​വ് വ​ള​പ്ര​യോ​ഗ​ത്തെ​യും ബാ​ധി​ക്കും. ഫാ​ക്ടംഫോ​സ്, പൊ​ട്ടാ​ഷ്, യൂ​റി​യ എ​ന്നി​വ​യാ​ണ് ആ​ദ്യ വ​ള​പ്ര​യോ​ഗ​ത്തി​ൽ ന​ൽ​കു​ന്ന​ത്. വ​ള​പ്ര​യോ​ഗ ശേ​ഷം വെ​ള്ളം ക​യ​റ്റി​യി​ല്ലെ​ങ്കി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങും.

പൊ​തു​വി​ൽ ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

Tags : RainfallDeficit Disrupted Kuttanad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up