തിരുവല്ല: ശസ്ത്രക്രിയാ രംഗത്ത് സംസ്ഥാനതലത്തിൽ പുതിയ ചരിത്ര മികവ് തെളിയിച്ച് പുഷ്പഗിരി മെഡിക്കൽ കോളജ്. ഒമാനിൽ നിന്ന് ചികിത്സാർഥം എത്തിയ രോഗിയുടെ പിത്താശയത്തിൽ നിന്നും 697ലധികം കല്ലുകൾ വിജയകരമായി നീക്കം ചെയ്തു.
ഇതോടെ കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ഗാൾബ്ലാഡർ കല്ല് ശേഖരണം എന്ന അപൂർവ നേട്ടം പുഷ്പഗിരി ആശുപത്രി സ്വന്തമാക്കി. അസിസ്റ്റന്റ് പ്രഫസർ ഡോ. ജെയിംസ് മാത്യു, സീനിയർ റസിഡന്റ് ഡോ. അഞ്ജു ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. റോബിൻസൺ ജോർജ്, ഡോ. മെറിൻ ജോൺസൺ, ഡോ. നീനാ മാത്യു, ഡോ. ജിനു അഡ്രിന, ഡോ. ആര്യ ദാസ് എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത്.
Tags : surgery Pushpagiri Medical College gallbladder thiruvalla