x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിയിടം തീയിട്ട് ഒരുക്കുന്നതിനിടെ റിട്ടയേഡ് അധ്യാപകൻ മരിച്ചു


Published: February 17, 2026 11:56 PM IST | Updated: February 17, 2026 11:56 PM IST

പാ​ലാ: കൃ​ഷി​ക്കാ​യി പു​ര​യി​ടം തീ​യി​ട്ടൊ​രു​ക്കു​ന്ന​തി​നി​ടെ തീ​യി​ല​ക​പ്പെ​ട്ട് സ്ഥ​ലം ഉ​ട​മ​യാ​യ റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ന് ദാ​രു​ണാ​ന്ത്യം. പാ​ലാ മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്ത് പൂ​വ​ത്തോ​ട് പൊ​രി​യ​ത്ത് ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ (70) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പു​ര​യി​ട​ത്തി​ല്‍നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ടു നാ​ട്ടു​കാ​രാ​ണ് ഫ​യ​ര്‍ഫോ​ഴ്സി​നെ വി​ളി​ച്ച​ത്. പാ​ലാ​യി​ല്‍നി​ന്നു ഫ​യ​ര്‍ഫോ​ഴ്സെ​ത്തി തീ​യ​ണ​യ്ക്ക​വേ​യാ​ണ് ബേ​ബി സെ​ബാ​സ്റ്റ്യ​നെ തീ​യി​ല്‍പ്പെ​ട്ട് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

എ​ല്ലാ ദി​വ​സ​വും വീ​ട്ടി​ല്‍നി​ന്നും തോ​ട്ട​ത്തി​ല്‍ കൃ​ഷി ജോ​ലി​ക​ള്‍ക്കാ​യി ഇ​ദ്ദേ​ഹം എ​ത്തു​മാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹൈ​സ്‌​കൂ​ളി​ല്‍നി​ന്നു വി​ര​മി​ച്ച​തി​നു​ശേ​ഷം കൃ​ഷി​യി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്ന ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ ന​ല്ലൊ​രു ക​ര്‍ഷ​ക​നാ​യി​രു​ന്നു.

ഭാ​ര്യ ഡെ​യ്സി ഏ​ഴ​ല്ലൂ​ര്‍ ഓ​ട​യ്ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ള്‍: സോ​ണി​യ. മ​രു​മ​ക​ന്‍: ആ​ല്‍ബ​ര്‍ട്ട് ഫി​നി​ക്സ്. സം​സ്‌​കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പൂ​വ​ത്തോ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.

Tags : teacher dies preparing farmland fire Baby sebastian death

Recent News

Corehub Up