x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചുപേരിൽ ജീവനെ പകുത്ത് റോസമ്മ മടങ്ങി


Published: November 12, 2025 12:40 AM IST | Updated: November 12, 2025 12:40 AM IST

പാ​​​ലാ: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് മ​​​സ്തി​​​ഷ്‌​​​ക​​​മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച പാ​​​ലാ മു​​​ണ്ടു​​​പാ​​​ലം പു​​​ത്തേ​​​റ്റ് കു​​​ന്നേ​​​ല്‍ റോ​​​സ​​​മ്മ ഉ​​​ല​​​ഹ​​​ന്നാ​​​ൻ ഇ​​​നി അ​​​ഞ്ചു​​​പേ​​​രി​​​ലൂ​​​ടെ ജീ​​​വി​​​ക്കും. റോ​​​സ​​​മ്മ​​​യു​​​ടെ ര​​​ണ്ടു വൃ​​​ക്ക​​​ക​​​ള്‍, ക​​​ര​​​ള്‍, ര​​​ണ്ട് നേ​​​ത്ര​​​പ​​​ട​​​ല​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു ദാ​​​നം ചെ​​​യ്ത​​​ത്.

ഒ​​​രു വൃ​​​ക്ക കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്കും മ​​​റ്റൊ​​​രു വൃ​​​ക്ക കൊ​​​ച്ചി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കും ക​​​ര​​​ള്‍ കോ​​​ട്ട​​​യം കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കും നേ​​​ത്ര​​​പ​​​ട​​​ല​​​ങ്ങ​​​ള്‍ കോ​​​ട്ട​​​യം ചൈ​​​ത​​​ന്യ ക​​​ണ്ണാ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​മാ​​​ണ് ന​​​ല്‍കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​നു രാ​​​ത്രി 10.30ന് ​​​ക​​​ട​​​യി​​​ലെ ജോ​​​ലി ക​​​ഴി​​​ഞ്ഞ് ഭ​​​ര്‍ത്താ​​​വ് ഉ​​​ല​​​ഹ​​​ന്നാ​​​നൊ​​​പ്പം ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. യാ​​​ത്രാ​​​മ​​​ധ്യേ, പാ​​​ലാ സി​​​വി​​​ല്‍ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ഉ​​​ല​​​ഹ​​​ന്നാ​​​ന്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​നാ​​​യി ഓ​​​ട്ടോ​​​റി​​​ക്ഷ നി​​​ര്‍ത്തി​​​യി​​​ട്ട സ​​​മ​​​യ​​​ത്ത് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​ടെ പി​​​ന്നി​​​ല്‍ കാ​​​ര്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ റോ​​​സ​​​മ്മ​​​യെ ഉ​​​ട​​​ന്‍ത​​​ന്നെ പാ​​​ലാ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ര്‍ന്ന് കോ​​​ട്ട​​​യം കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ 11ന് ​​​മ​​​സ്തി​​​ഷ്‌​​​ക​​​മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന് സ​​​മ്മ​​​തം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള സ്റ്റേ​​​റ്റ് ഓ​​​ര്‍ഗ​​​ന്‍ ആ​​​ന്‍ഡ് ടി​​​ഷ്യു ട്രാ​​​ന്‍സ്പ്ലാ​​​ന്‍റ് ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​വ​​​യ​​​വ​​​ദാ​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും ഏ​​​കോ​​​പ​​​ന​​​വും പൂ​​​ര്‍ത്തി​​​യാ​​​യ​​​ത്. രാ​​​ജേ​​​ഷ് ജോ​​​സ​​​ഫ്, രാ​​​ജീ​​​വ് ജോ​​​സ​​​ഫ് (സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ എ​​​ൻ​​​ജി​​​നി​​​യ​​​ർ, ബം​​​ഗ​​​ളൂ​​​രു), ര​​​ശ്മി ജോ​​​ണ്‍ (യു​​​കെ) എ​​​ന്നി​​​വ​​​രാ​​​ണു മ​​​ക്ക​​​ള്‍. സം​​​സ്‌​​​കാ​​​രം നാ​​​ളെ ളാ​​​ലം പ​​​ഴ​​​യ പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കും.

റോ​​​സ​​​മ്മ​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍ജ് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ര്‍പ്പി​​​ച്ചു.

Tags : Rosamma Accident death rosamma

Recent News

Corehub Up