പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും.
വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേല്ശാന്തി പ്രസാദ് നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകളുണ്ടാകില്ല. നാളെ പതിവ് പൂജകള്ക്ക് പുറമേ നെയ്യഭിഷേകവും ആരംഭിക്കും.
മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 11ന് എരുമേലി പേട്ടതുള്ളൽ നടക്കും. 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 13ന് പന്പാസദ്യയും പന്പാവിളക്കും നടക്കും. 14നാണ് മകരവിളക്ക്. ചടങ്ങുകൾ പൂർത്തിയാക്കി ജനുവരി 20നു രാവിലെ നട അടയ്ക്കും.
ഭക്തജനത്തിരക്ക് ഏറുന്ന മകരവിളക്കു കാലയളവിലേക്ക് ദേവസ്വം ബോർഡിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags : Sabarimala open today Makaravilakku festival Sri Dharmashasta Temple