x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷംസീർ എന്തൊരു മനുഷ്യനാണ്; ആരോഗ്യമന്ത്രിയെ പരിഹസിച്ച്, സ്പീക്കറെ ട്രോളി ശബരിനാഥ്


Published: February 25, 2026 06:54 PM IST | Updated: February 25, 2026 06:54 PM IST

തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കറ്റേ സംഭവത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ ട്രോളി കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥ്.

"എന്നാലും ഞാൻ ആലോചിക്കുന്നത് സ്പീക്കർ എ.എൻ. ഷംസീർ എന്തൊരു മനുഷ്യനാണ് എന്നാണ്. റെയിൽവേ സ്റ്റേഷനിൽ തന്‍റെ കണ്മുന്നിൽവച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ഐസിയുവിലേക്ക് പാഞ്ഞുപോയ ആരോഗ്യമന്ത്രിയെ ഒന്ന് മൈൻഡ് ചെയ്യാതെ അപ്പോൾ തന്നെ വന്ദേ ഭാരത്തിൽ തിരുവനന്തപുരത്തേക്ക് കയറി പോയ ആ മനസ്.' എന്ന് ശബരിനാഥ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ കഴുത്തിന് ഗുരുതര പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം.

Tags : veena george Speaker Sabarinath

Recent News

Corehub Up