തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അടുക്കുന്ന സമയത്ത് കവി സച്ചിദാനന്ദൻ നടത്തുന്ന വിമർശനങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന് കോടാലിക്കൈയായി പ്രവർത്തിക്കുന്നതെന്നു മന്ത്രി വി. ശിവൻകുട്ടി.
ബിജെപിക്ക് ആശയപരമായും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും വഴിയൊരുക്കുന്നത് കോണ്‍ഗ്രസാണെന്ന ചരിത്രസത്യം ആരും മറക്കരുതെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിലും പ്രമുഖ കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്പോൾ, മതനിരപേക്ഷതയുടെ കരുത്തായി ഇടതുപക്ഷ ഭരണത്തുടർച്ച അത്യന്താപേക്ഷിതമാണെന്നും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും പ്രതിലോമ അജണ്ടകൾക്കെതിരേയും കേരളത്തെ ഒരു പ്രതിരോധ കോട്ടയാക്കി മാറ്റിയത് ഇടതുപക്ഷമാണെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Tags : Minister Sivankutty Sachidanandan's criticism opposition party