x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​വ​പ്പെ​ട്ട​വ​ർ​ക്കു നി​യ​മ​സ​ഹാ​യ​വു​മാ​യി ശാ​ന്തി​ഭ​വ​ന്‍റെ ഡി ​ആ​ൻ​ഡ് പി ​ലീ​ഗ​ൽ പ​നാ​സി​യ കൊ​ച്ചി​യി​ൽ


Published: May 15, 2026 12:32 AM IST | Updated: May 15, 2026 12:32 AM IST

കൊ​ച്ചി: നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നും, ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പു​ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​തി​നും വേ​ണ്ടി ശാ​ന്തി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ഡി ​ആ​ൻ​ഡ് പി ​ലീ​ഗ​ൽ പ​നാ​സി​യ’ എ​ന്ന പേ​രി​ലു​ള്ള നി​യ​മ​സ​ഹാ​യ കേ​ന്ദ്ര​ത്തി​ന് എ​റ​ണാ​കു​ള​ത്തു തു​ട​ക്ക​മാ​യി.

ശാ​ന്തി​ഭ​വ​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും മാ​നു​ഷി​ക​പ​രി​ഗ​ണ​ന​യു​ടെ​യും ഭാ​ഗ​മാ​യാ​ണു സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യു​ള്ള നി​യ​മ​സ​ഹാ​യ​കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്.

സി​ബി​സി​ഐ മു​ൻ പ്ര​സി​ഡ​ന്‍റും ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ​സി​ന്‍റെ ചീ​ഫ് പേ​ട്ര​ണു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജ്യ​ത്തു നി​യ​മ​വ്യ​വ​സ്ഥ സ​ങ്കീ​ർ​ണ​മാ​വു​ക​യാ​ണെ​ന്ന് മാ​ർ താ​ഴ​ത്ത് പ​റ​ഞ്ഞു.

ദി​വ​സേ​ന​യെ​ന്നോ​ണം പു​തി​യ നി​യ​മ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ നി​ര​വ​ധി കു​രു​ക്കു​ക​ൾ അ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​തി​നാ​ൽ ശാ​ന്തി​ഭ​വ​ന്‍റെ നി​യ​മ​സ​ഹാ​യ​കേ​ന്ദ്ര​ത്തി​നു വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

യോ​ഗ​ത്തി​ൽ ക​ൽ​ദാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ കോ​ഫൗ​ണ്ട​റും സി​ഇ​ഒ​യും ട്ര​സ്റ്റി​യു​മാ​യ ഫാ. ​ജോ​യ് കൂ​ത്തൂ​ർ ഡി ​ആ​ൻ​ഡ് പി ​ലീ​ഗ​ൽ പ​നാ​സി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

സ​ർ​ക്കാ​രി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​ട്ടും അ​നി​ശ്ചി​ത​മാ​യി ന​ട​പ​ടി​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു നി​യ​മ​സ​ഹാ​യം ല​ഭി​ക്കും. അ​നു​മ​തി​ക​ൾ, ലൈ​സ​ൻ​സു​ക​ൾ, ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റു​ക​ൾ, നി​യ​മ​പ്ര​കാ​രം ല​ഭി​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ ല​ഭി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​ക്കു​ന്ന കു​രു​ക്കു​ക​ൾ അ​ഴി​ക്കാ​നും സി​വി​ൽ, സ​ഭ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ നി​യ​മോ​പ​ദേ​ശ​ത്തി​നും സ​ഹാ​യി​ക്കു​ക, മി​ക​ച്ച അ​ഭി​ഭാ​ഷ​ക​രെ ക​ണ്ടെ​ത്തി​ന​ൽ​കു​ക എ​ന്നി​വ​യാ​ണ് നി​യ​മ​സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ സീ​നി​യ​ർ അ​ഡ്വ​ക്ക​റ്റു​മാ​യ പി. ​ശ്രീ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​ശ്രീ​കു​മാ​റി​നെ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ൽ എ​ഫ്എ​സ്‌​സി സ​ന്യാ​സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ ഡെ​ല​ഗേ​റ്റ് സി​സ്റ്റ​ർ ജെ​സി അ​ന്ന എ​ഫ്എ​സ്‌​സി, ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ക്ല​യ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​സ്റ്റ​ർ റൊ​സാ​ൽ​ബ എ​ഫ്എ​സ്‌​സി, ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ​സ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​റി​ഷി​ൻ സു​മ​ൻ, ഡി ​ആ​ൻ​ഡ് പി ​ലീ​ഗ​ൽ പ​നാ​സി​യ ലീ​ഗ​ൽ അ​ഫ​യേ​ഴ്സ് ഹെ​ഡ് അ​ഡ്വ. ഏ​ബ്ര​ഹാം തോ​മ​സ്, ലീ​ഗ​ൽ ഓ​ഫീ​സ​ർ അ​ഡ്വ. ഫെ​ബ എ​ൽ​മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡി ​ആ​ൻ​ഡ് പി ​ലീ​ഗ​ൽ പ​നാ​സി​യ​യു​ടെ നി​യ​മ​സ​ഹാ​യ​ത്തി​നാ​യി 0487-66 11 600 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം.‌

Tags : Shanthi Bhavan Kochi legal aid poor

Recent News

Corehub Up