x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​ര​കസോ​ഡ​യ്ക്ക​ക​ത്തു ച​ത്ത പാമ്പ്; ക​മ്പ​നി പൂ​ട്ടി സീൽ വച്ചു


Published: April 26, 2026 01:30 AM IST | Updated: April 26, 2026 01:30 AM IST

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ജീ​​​ര​​​കസോ​​​ഡ​​​യ്ക്ക​​​ക​​​ത്തു ച​​​ത്ത പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് സോ​​​ഡ നി​​​ര്‍​മാ​​​ണ​​​ ക​​​മ്പ​​​നി പൂ​​​ട്ടി സീ​​​ല്‍ ചെ​​​യ്തു.

‌വെ​​​ള്ളാ​​​ങ്ങ​​​ല്ലൂ​​​ര്‍ മ​​​ന​​​യ്ക്ക​​​ല​​​പ്പ​​​ടി​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ ഫാ​​​സ്റ്റ് ഫു​​​ഡ് എ​​​ന്ന ത​​​ട്ടു​​​ക​​​ട​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. വ​​​ള്ളി​​​വ​​​ട്ട​​​ത്തെ റ​​​ബ​​​ര്‍​ ക​​​മ്പ​​​നി​​​യി​​​ല്‍ സോ​​​ളാ​​​ര്‍​ജോ​​​ലി​​​ക്കാ​​​യി എ​​​ത്തി​​​യ ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​ക​​​ള്‍ വാ​​​ങ്ങി​​​യ ജീ​​​ര​​​കസോ​​​ഡ ​​​കുപ്പിയിൽ ച​​​ത്ത പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കോ​​​ണ​​​ത്തു​​​കു​​​ന്ന് ചി​​​ര​​​ട്ട​​​ക്കു​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന റി​​​ലാ​​​ക്സ് എ​​​ന്ന സോ​​​ഡ​​​നി​​​ര്‍​മാ​​​ണ യൂ​​​ണി​​​റ്റി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​തു​​​ട​​​ര്‍​ന്ന് യൂ​​​ണി​​​റ്റ് അ​​​ട​​​പ്പി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ലെ ക​​​ട​​​ക​​​ളി​​​ൽ ഇ​​​വ​​​ര്‍ വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യ സോ​​​ഡ​​​ക​​​ളും തി​​​രി​​​ച്ചെ​​​ടു​​​ത്ത് ന​​​ശി​​​പ്പി​​​ച്ചു.

ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ഓ​​​ഫീ​​​സ​​​ര്‍ എം. ​​​ബ​​​ര്‍​ഷാ​​​ന, അ​​​സി​​​സ്റ്റ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍ രൂ​​​പേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. രാ​​​ത്രി​​​സ​​​മ​​​യ​​​ത്തു ക​​​ഴു​​​കി​​​ വ​​​യ്ക്കു​​​ന്ന കു​​​പ്പി​​​ക​​​ളി​​​ല്‍ രാ​​​വി​​​ലെ​​​യാ​​​ണ് സോ​​​ഡ നി​​​റ​​​യ്ക്കു​​​ക. ഈ ​​​സ​​​മ​​​യം പാ​​​മ്പ് കു​​​പ്പി​​​ക്കു​​​ള്ളി​​​ല്‍ ക​​​യ​​​റി​​​യ​​​താ​​​ണെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. സോ​​​ഡ നി​​​ര്‍​മാ​​​ണ​​​ ക​​​മ്പ​​​നി​​​യു​​​ടെ പി​​​റ​​​കു​​​വ​​​ശം കാ​​​ടു പി​​​ടി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ത​​​ണു​​​പ്പു​​​തേ​​​ടി പാ​​​ന്പ് ക​​​മ്പ​​​നി​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​താ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നു പ​​​റ​​​യു​​​ന്നു.

ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​ന​​​കം ശു​​​ചീ​​​ക​​​ര​​​ണ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗ​​​ത്തി​​​നു റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​ക​​​ണം. തു​​​ട​​​ര്‍​ന്ന് ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ക​​​മ്പ​​​നി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ ശേ​​​ഷ​​​മേ സോ​​​ഡ നി​​​ര്‍​മാ​​​ണ യൂ​​​ണി​​​റ്റ് തു​​​റ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും വി​​​വി​​​ധ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ബേ​​​ക്ക​​​റി ക​​​ട​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

Tags : Dead snake cumin soda company closed sealed

Recent News

Corehub Up