x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; രുചിപ്പുരയൊരുങ്ങുന്നു

ഷൈ​​​നി ജോ​​​ണ്‍
Published: January 8, 2026 03:28 AM IST | Updated: January 8, 2026 03:28 AM IST

തൃ​​​ശൂ​​​ർ: ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പാ​​​ച​​​ക​​​പ്പു​​​ര​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്നു. പ​​​ണി​​​ക​​​ൾ തീ​​​ർ​​​ത്ത് പാ​​​ച​​​ക​​​പ്പു​​​ര​​​യും പ​​​ന്ത​​​ലും 10നു ​​​കൈ​​​മാ​​​റും. ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​പു​​​റ​​​ത്ത് പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ പാ​​​ച​​​ക​​​പ്പു​​​ര​​​യി​​​ൽ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഒ​​​പ്പ​​​മു​​​ള്ള​​​വ​​​ർ​​​ക്കും വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്കും സം​​​ഘാ​​​ട​​​ക​​​ർ​​​ക്കും അ​​​നു​​​ബ​​​ന്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​മാ​​​ണു ഭ​​​ക്ഷ​​​ണം ഒ​​​രു​​​ക്കു​​​ക.

13ന് ​​​ഉ​​​ച്ച​​​യ്ക്ക് 3.30ന് ​​​അ​​​ടു​​​പ്പു​​​ക​​​ത്തി​​​ച്ച് പാ​​​ലു​​​കാ​​​ച്ചു​​​ന്ന​​​തോ​​​ടെ പാ​​​ച​​​ക​​​പ്പു​​​ര സ​​​ജീ​​​വ​​​മാ​​​കും. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു ത​​​ലേ​​​ന്നു​​​ത​​​ന്നെ​​​യെ​​​ത്തു​​​ന്ന മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളും കൂ​​​ടെ​​​യു​​​ള്ള​​​വ​​​രും ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം​​​പേ​​​ർ​​​ക്ക് അ​​​ന്നു​​​ത​​​ന്നെ ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കും. പൂ​​​ർ​​​ണ​​​മാ​​​യും സ​​​സ്യാ​​​ഹാ​​​ര​​​മാ​​​ണ്. ചോ​​​റും സാ​​​ന്പാ​​​റും തോ​​​ര​​​നും പ​​​പ്പ​​​ട​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ഭ​​​ക്ഷ​​​ണ​​​മാ​​​ണു വി​​​ള​​​ന്പു​​​ക.

14നു ​​​പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണ​​​ത്തോ​​​ടെ പാ​​​ച​​​ക​​​പ്പു​​​ര ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ര​​​ക്കി​​​ലാ​​​കും. അ​​​പ്പം, പു​​​ട്ട്, ഇ​​​ടി​​​യ​​​പ്പം, ഇ​​​ഡ്ഡ​​​ലി, ദോ​​​ശ എ​​​ന്നി​​​വ​​​യും ക​​​റി​​​ക​​​ളു​​​മാ​​​ണു മെ​​​നു. ഉ​​​ച്ച​​​യ്ക്ക് ഏ​​​ഴു​ കൂ​​​ട്ടം ക​​​റി​​​ക​​​ളും പ​​​പ്പ​​​ട​​​വും പാ​​​യ​​​സ​​​വും അ​​​ട​​​ങ്ങു​​​ന്ന ഇ​​​ല​​​സ​​​ദ്യ. വൈ​​​കു​​ന്നേ​​രം ചാ​​​യ​​​യും പ​​​ല​​​ഹാ​​​ര​​​വും. എ​​​ത്ര വൈ​​​കി​​​യാ​​​ലും അ​​​വ​​​സാ​​​ന​​​വേ​​​ദി​​​യി​​​ലെ മ​​​ത്സ​​​ര​​​വും സ​​​മാ​​​പി​​​ക്കു​​​ന്ന​​​തു​​​വ​​​രെ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ഭ​​​ക്ഷ​​​ണം ല​​​ഭി​​​ക്കും.

രാ​​​വി​​​ലെ പ​​​തി​​​നാ​​​യി​​​രം, ഉ​​​ച്ച​​​യ്ക്ക് ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം, വൈ​​കു​​ന്നേ​​രം എ​​​ണ്ണാ​​​യി​​​രം, രാ​​​ത്രി പ​​​തി​​​നാ​​​യി​​​രം എ​​​ന്നി​​​ങ്ങ​​​നെ ആ​​​ളു​​​ക​​​ളെ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ദി​​​നം​​​പ്ര​​​തി അ​​​ന്പ​​​തി​​​നാ​​​യി​​​രം പേ​​​ർ ഭ​​​ക്ഷ​​​ണ​​​ത്തി​​​നെ​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു.

ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നു മ​​​നോ​​​ഹ​​​ര​​​മാ​​​യ പ​​​ന്ത​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. വി​​​ഐ​​​പി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക ഭ​​​ക്ഷ​​​ണ​​​കൗ​​​ണ്ട​​​ർ ഉ​​​ണ്ടാ​​​കും. പ​​​ന്ത​​​ലി​​​നോ​​​ടു​​​ചേ​​​ർ​​​ന്ന് ‘രു​​​ചി​​​യി​​​ട​​​ത്തി​​​ലെ ക​​​ല​​​യി​​​ടം’ എ​​​ന്ന പേ​​​രി​​​ൽ ഒ​​​രു​​​ങ്ങു​​​ന്ന ചെ​​​റു​​​വേ​​​ദി​​​യി​​​ൽ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ഇ​​​ന​​​ങ്ങ​​​ൾ വീ​​​ണ്ടും അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

11ന് ​​​ജി​​​ല്ല​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നു പാ​​​ച​​​ക​​​പ്പു​​​ര​​​യി​​​ലേ​​​ക്കു​​​ള്ള വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തും. നാ​​​ളി​​​കേ​​​രം, വെ​​​ളി​​​ച്ചെ​​​ണ്ണ, പ​​​ഞ്ച​​​സാ​​​ര, ചേ​​​ന, നേ​​​ന്ത്ര​​​ക്കാ​​​യ പോ​​​ലെ​​​യു​​​ള്ള ന​​​ശി​​​ച്ചു​​​പോ​​​കാ​​​ത്ത സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണ് ശേ​​​ഖ​​​രി​​​ക്കു​​​ക.

പ​​​ഴ​​​യി​​​ടം ആ​​​ത്മ​​​വി​​​ശ്വാ​​​സം

ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ൾ​​​ക്ക് സ്ഥി​​​രം പാ​​​ച​​​ക​​​മൊ​​​രു​​​ക്കു​​​ന്ന പ​​​ഴ​​​യി​​​ടം മോ​​​ഹ​​​ന​​​ൻ ന​​​ന്പൂ​​​തി​​​രി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും പാ​​​ച​​​ക​​​പ്പു​​​ര​​​യു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം. എ​​​ത്ര ആ​​​ളു​​​ക​​​ളെ​​​ത്തി​​​യാ​​​ലും ഭ​​​ക്ഷ​​​ണം തി​​​ക​​​യാ​​​തെ വ​​​രി​​​ല്ലെ​​​ന്നാ​​​ണ് പ​​​ഴ​​​യി​​​ട ച​​​രി​​​ത്രം. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ച്ച​​​ക്ക​​​റി​​​സ​​​ദ്യ​​​ക്ക് ആ​​​രാ​​​ധ​​​ക​​​രേ​​​റെ​​​യാ​​​ണ്.

ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷ പ്ര​​​ധാ​​​നം

ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ക​​​ർ​​​ശ​​​ന​​​മേ​​​ൽ​​​നോ​​​ട്ടം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പാ​​​ച​​​ക​​​പ്പു​​​ര​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഭ​​​ക്ഷ​​​ണം വി​​​ള​​​ന്പു​​​ക. കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് ഇ​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ക.

ഹ​​​രി​​​ത ക​​​ലോ​​​ത്സ​​​വം

പൂ​​​ർ​​​ണ​​​മാ​​​യും ഹ​​​രി​​​ത​​​ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണു ഭ​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കു​​​ക എ​​​ന്നു സ​​​ബ് ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ സ​​​ജു ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. സ്റ്റീ​​​ൽ ഗ്ലാ​​​സു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. സ​​​ദ്യ​​​യും പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ളും ഇ​​​ല​​​യി​​​ൽ വി​​​ള​​​ന്പും. എ​​​ച്ചി​​​ൽ​​​ഇ​​​ല​​​ക​​​ൾ പൊ​​​തി​​​ഞ്ഞ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ വേ​​​സ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു കൈ​​​മാ​​​റും.

ഭ​​​ക്ഷ​​​ണ -പ​​​ച്ച​​​ക്ക​​​റി അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളും മ​​​ലി​​​ന​​​ജ​​​ല​​​വും ഖ​​​ര-​​​ദ്രാ​​​വ​​​ക മാ​​​ലി​​​ന്യ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ക്കും. ര​​​ണ്ടു കു​​​ഴി​​​ക​​​ളി​​​ൽ സി​​​ന്ത​​​റ്റി​​​ക് ടാ​​​ങ്ക് ഇ​​​റ​​​ക്കി​​​വ​​​ച്ച് അ​​​തി​​​ൽ മ​​​ലി​​​ന​​​ജ​​​ലം ശേ​​​ഖ​​​രി​​​ക്കും. ഇ​​​തു മോ​​​ട്ടോ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ടാ​​​ങ്ക​​​ർ ലോ​​​റി​​​യി​​​ൽ നി​​​റ​​​ച്ചാ​​​ണു നീ​​​ക്കം​​​ചെ​​​യ്യു​​​ക.

താ​​​മ​​​സ​​​സൗ​​​ക​​​ര്യം 19 സ്കൂ​​​ളു​​​ക​​​ളി​​​ൽ

കേ​​​ര​​​ള സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​വ​​​ർ​​​ക്കൊ​​​പ്പം​​​വ​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തു ന​​​ഗ​​​ര​​​ത്തി​​​ലെ​​​യും പ​​​രി​​​സ​​​ര​​​ത്തെ​​​യും 19 സ്കൂ​​​ളു​​​ക​​​ളി​​​ൽ. ഒ​​​രു ജി​​​ല്ല​​​യ്ക്ക് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​മാ​​​യി ര​​​ണ്ടു സ്കൂ​​​ളു​​​ക​​​ൾ വീ​​​ത​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ: സെ​​​ന്‍റ് തോ​​​മ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ തോ​​​പ്പ്, ഹോ​​​ളി ഏ​​​ഞ്ച​​​ൽ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് ഒ​​​ല്ലൂ​​​ർ, നി​​​ർ​​​മ​​​ല യു​​​പി സ്കൂ​​​ൾ അ​​​യ്യ​​​ന്തോ​​​ൾ, ജെ​​​പി​​​ഇ​​​എ​​​ച്ച്എ​​​സ് കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി, ത​​​ര​​​ക​​​ൻ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് അ​​​ര​​​ണാ​​​ട്ടു​​​ക​​​ര, സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ച്ച്എ​​​സ്എ​​​സ് കു​​​രി​​​യ​​​ച്ചി​​​റ, ഡോ​​​ണ്‍ ബോ​​​സ്കോ എ​​​ച്ച്എ​​​സ്എ​​​സ് മ​​​ണ്ണു​​​ത്തി, സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് എ​​​ച്ച്എ​​​സ്എ​​​സ് തൃ​​​ശൂ​​​ർ, സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് കു​​​ട്ട​​​നെ​​​ല്ലൂ​​​ർ, എ​​​ൻ​​​എ​​​സ്എ​​​സ് ഇ​​​എം എ​​​ച്ച്എ​​​സ്എ​​​സ് വെ​​​സ്റ്റ്ഫോ​​​ർ​​​ട്ട്.

പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ: സെ​​​ന്‍റ് മേ​​​രീ​​​സ് ലൂ​​​ർ​​​ദ് യു​​​പി സ്കൂ​​​ൾ ഈ​​​സ്റ്റ് ഫോ​​​ർ​​​ട്ട്, ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് എ​​​ച്ച്എ​​​സ് അ​​​ര​​​ണാ​​​ട്ടു​​​ക​​​ര, ബെ​​​ത്‌​​​ല​​​ഹേം സി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സ് മു​​​ക്കാ​​​ട്ടു​​​ക​​​ര, എ​​​ൽ​​​എ​​​ഫ്സി​​​ജി​​​എ​​​ച്ച്എ​​​സ് ഒ​​​ള​​​രി​​​ക്ക​​​ര, സെ​​​ന്‍റ് പോ​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് കു​​​രി​​​യ​​​ച്ചി​​​റ, സെ​​​ന്‍റ് മേ​​​രീ​​​സ് സി​​​ജി​​​എ​​​ച്ച്എ​​​സ് ഒ​​​ല്ലൂ​​​ർ, വി​​​വേ​​​കോ​​​ദ​​​യം ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ തൃ​​​ശൂ​​​ർ, സെ​​​ന്‍റ് റാ​​​ഫേ​​​ൽ സി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സ് ഒ​​​ല്ലൂ​​​ർ, സെ​​​ന്‍റ് ജോ​​​സ​​​ഫ് സി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സ് തൃ​​​ശൂ​​​ർ.

Tags : State School Kalolsavam State School Art Festival School fest Tasting room

Recent News

Corehub Up