x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി


Published: December 7, 2025 11:46 PM IST | Updated: December 7, 2025 11:46 PM IST

കൊച്ചി: വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി മിഖായേലിനെയാണ് കാണാതായത്. പോലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തുകയാണ്.

ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഖായേല്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ആകെ അഞ്ച് വിദ്യാര്‍ഥികളാണ് കടലില്‍ ഇറങ്ങിയത്.

ഇതില്‍ മൂന്നുപേര്‍ തിരയില്‍ അകപ്പെടുകയായിരുന്നു. അതില്‍ രണ്ടുപേരെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും മിഖായേലിനെ ഈ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചില്ല.

Tags : missing Student sea

Recent News

Corehub Up