കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്.
കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവ മേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചു. വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്ന നിലയിൽ എത്താൻ ഈ കാലയളവിൽ കേരളത്തിന് കഴിഞ്ഞു. ഈ ‘കേരള മാതൃക’ ലോകശ്രദ്ധതന്നെ ആകർഷിക്കുകയും നിരവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തുകയും ചെയ്തു.
ആരോഗ്യ കേരളം
നമ്മുടെ നാടിന്റെ പുരോഗതിയെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികൾ ഉൾപ്പെടെ അംഗീകരിച്ച കണക്കുകളാണ് നമ്മോട് സംസാരിക്കുന്നത്. കേരളത്തിലെ ശിശു മരണ നിരക്ക് ഇന്ന് അഞ്ചായി കുറഞ്ഞിരിക്കുകയാണ്. അമേരിക്കയിൽപോലും ശിശുമരണ നിരക്ക് 5.6 ആണെന്നിരിക്കെയാണ് നമ്മുടെ കൊച്ചു കേരളം ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ ദേശീയ ശരാശരി 25 ആണ് എന്നുകൂടി ഓർക്കുമ്പോഴാണ് ഈ നേട്ടം എത്രത്തോളം മികച്ചതെന്ന് നാം തിരിച്ചറിയുന്നത്.
കൃത്യമായ വൈദ്യസഹായം ലഭിക്കുന്നതിൽ രാജ്യത്ത് മുൻപന്തിയിലാണ് കേരളം. വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ കണക്ക് കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ നാലിലൊന്ന് കുറവാണ്. കേരളത്തിൽ 80.70 ശതമാനം പേർക്ക് മരണപൂർവ ചികിത്സ ലഭിക്കുമ്പോൾ ദേശീയനിരക്ക് വെറും 48.70 ശതമാനം മാത്രമാണെന്നത് നമ്മുടെ സാമൂഹ്യ സുരക്ഷയുടെ കരുത്ത് വ്യക്തമാക്കുന്നു.
അതിദാരിദ്ര്യമില്ലാത്ത കേരളം
വികസനം എന്നാൽ വൻകിട നിർമാണങ്ങൾ മാത്രമല്ല, പട്ടിണി കിടക്കുന്ന ഒരാൾപോലും ഉണ്ടാവരുത് എന്ന നിർബന്ധം കൂടിയാണത്. നീതി ആയോഗിന്റെ 2023ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഭൂപരിഷ്കരണം, എല്ലാവർക്കും വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ സുരക്ഷാ പദ്ധതി, പൊതുവിതരണ സമ്പ്രദായം, സ്ത്രീശക്തീകരണം എന്നിവയിലൂടെയാണ് നാം ഈ നേട്ടം കൈവരിച്ചത്. അതിദാരിദ്ര്യത്തെ തുടച്ചു നീക്കി അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറാൻ നമുക്ക് സാധിച്ചു.
ജീവിത നിലവാരത്തിലെ ലോക മാതൃക
കേരളത്തിൽ ജീവിക്കുക എന്നത് ഇന്ന് ഏറ്റവും മികച്ച അനുഭവമായി മാറിയിരിക്കുന്നു. ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ 95.34 സ്കോറോടെ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നമ്മുടെ നഗരങ്ങൾ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളേക്കാൾ ജീവിത നിലവാരത്തിൽ മുന്നിലാണ്.
ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ 0.758 സ്കോറുമായി കേരളം ഇന്ത്യയിൽ ഒന്നാമതാണ്. ആഗോള ശരാശരിയായ 0.754 നേക്കാൾ മുകളിലാണ് നമ്മുടെ സ്ഥാനം എന്നത് നിസാര കാര്യമല്ല. സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന്റെ സ്കോർ 65.2 ആണ്; ഇന്ത്യൻ ശരാശരി 58.3 ആണെന്നോർക്കണം.
അടിസ്ഥാന സൗകര്യ വികസനത്തിലെ സാങ്കേതിക വിപ്ലവം
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾ നന്നാക്കാൻ ഫണ്ടില്ല, കൃത്യമായ കണക്കില്ല, അറ്റകുറ്റപ്പണികൾ വൈകുന്നു എന്നതായിരുന്നു കേരളം വർഷങ്ങളായി കേട്ടുകൊണ്ടിരുന്ന പരാതി. ഇതിനു ശാശ്വതമായ പരിഹാരമാണ് എൽഡിഎഫ് സർക്കാർ കണ്ടത്.
റോഡുകൾക്കായി മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 8,867.07 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചു. അങ്കണവാടികൾ നാടിന്റെ കരുതലാണെന്ന ബോധ്യത്തോടെ അവയുടെ കെട്ടിട നിർമാണത്തിന് മാത്രമായി 1,186 കോടി രൂപയും ചെലവഴിച്ചു.
കണ്ണൂർ കോർപ്പറേഷൻ മുതൽ പന്തളം നഗരസഭ വരെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വൻകിട നിർമാണ പ്രവർത്തനങ്ങളും നടന്നു. വികസനം എന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാടിന്റെ ആവശ്യമാണെന്ന കാഴ്ചപ്പാടാണ് എൽ ഡി എഫ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്.
‘എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്’ എന്നത് എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ഇതുവരെ 4,71,442 കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലൈഫ് മിഷനിലൂടെ സാധിച്ചു. 2026 ഫെബ്രുവരിയോടെ അഞ്ചു ലക്ഷം വീടുകൾ എന്ന ചരിത്രപരമായ ലക്ഷ്യം നാം കൈവരിക്കാൻ പോവുകയാണ്. 5,98,102 വീടുകൾ നിർമിക്കാനുള്ള കരാറുകളിൽ ഇതിനകം ഏർപ്പെട്ടുകഴിഞ്ഞു.
മാലിന്യ സംസ്കരണത്തിൽ കേരളം ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുകയാണ്. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ 1,027 തദ്ദേശ സ്ഥാപനങ്ങളും സമ്പൂർണ ഖരമാലിന്യമുക്തമായി മാറും. 37,000ലധികം വരുന്ന ഹരിതകർമ സേനാംഗങ്ങൾ ഇന്ന് നാടിന്റെ ശുചിത്വ കാവലാളുകളാണ്. 90 ലക്ഷം വീടുകളിൽ ‘ഹരിതമിത്രം’ ആപ്പ് വഴി ഡിജിറ്റൽ നിരീക്ഷണം ഉറപ്പാക്കി.
സാമ്പത്തിക വളർച്ച
കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് നമ്മുടെ സാമ്പത്തിക വളർച്ചാ നിരക്കുകൾ.
2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വാർഷിക വളർച്ചാനിരക്ക് 6.5 ശതമാനമായി ഉയർന്നു. മുൻവർഷം ഇത് 4.2 ശതമാനമായിരുന്നു. തനത് നികുതി വരുമാനത്തിൽ 3.3 ശതമാനവും നികുതിയേതര വരുമാനത്തിൽ 8.1 ശതമാനവും വർധനവുണ്ടായി.
ദേശീയ ശ
Tags : Kerala Model