x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃശൂർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ തീപിടിത്തം : എ​ങ്ങ​നെ തീ​പി​ടി​ച്ചു? പോ​ലീ​സും റെ​യി​ൽ​വേ​യും ര​ണ്ടു​ത​ട്ടി​ൽ


Published: January 5, 2026 04:56 AM IST | Updated: January 5, 2026 08:47 AM IST

തൃ​​​​ശൂ​​​​ർ: റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന പാ​​​​ർ​​​​ക്കിം​​​​ഗ് സ്ഥ​​​​ല​​​​ത്തെ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ത്തി​​​​ൽ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം. പോ​​​​ലീ​​​​സും പി​​​​ന്നീ​​​​ട് റെ​​​​യി​​​​ൽ​​​​വേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും സ്ഥ​​​​ല​​​​ത്തു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. ട്രെ​​​​യി​​​​ൻ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ൾ​​​​ക്കു വൈ​​​​ദ്യു​​​​തി ന​​​​ൽ​​​​കു​​​​ന്ന ഓ​​​​വ​​​​ർ​​​​ഹെ​​​​ഡ് ലൈ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട് മൂ​​​​ലം തീ​​​​പ്പൊ​​​​രി വീ​​​​ണെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് നി​​​​ഗ​​​​മ​​​​നം.

എ​​​​ന്നാ​​​​ൽ, വൈ​​​​ദ്യു​​​​തി​​​​ലൈ​​​​നി​​​​നു സ​​​​മീ​​​​പ​​​​മ​​​​ല്ല തീ​​​​പി​​​​ടി​​​​ത്ത​​​​മെ​​​​ന്നാ​​​​ണു റെ​​​​യി​​​​ൽ​​​​വേ സം​​​​ഘ​​​​ത്തി​​​​ന്‍റെ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട് ഉ​​​​ണ്ടാ​​​​യാ​​​​ൽ വൈ​​​​ദ്യു​​​​തി നി​​​​ല​​​​യ്ക്കും. ഇ​​​​തു ര​​​​ണ്ടു​​​​മ​​​​ല്ല സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നും സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു​​​​മാ​​​​ണു റെ​​​​യി​​​​ൽ​​​​വേ ക​​​​രു​​​​തു​​​​ന്ന​​​​ത്. അ​​​​ട്ടി​​​​മ​​​​റി​​​​ക​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ട്ടി​​​​ട്ടി​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

പ്രാ​​​​ഥ​​​​മി​​​​ക​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ദൃ​​​​ക്സാ​​​​ക്ഷി മൊ​​​​ഴി​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ണു പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം. പാ​​​​ർ​​​​ക്കിം​​​​ഗ് ഏ​​​​രി​​​​യ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലെ മേ​​​​ൽ​​​​ക്കൂ​​​​ര​​​​യു​​​​ടെ വി​​​​ട​​​​വി​​​​ലൂ​​​​ടെ തീ​​​​പ്പൊ​​​​രി വീ​​​​ഴാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഓ​​​​വ​​​​ർ​​​​ഹെ​​​​ഡ് ലൈ​​​​നി​​​​ൽ​​​​നി​​​​ന്ന് ഈ ​​​​വി​​​​ട​​​​വി​​​​ലൂ​​​​ടെ ബൈ​​​​ക്കി​​​​ന്‍റെ പെ​​​​ട്രോ​​​​ൾ​​​​ടാ​​​​ങ്കി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള പ്ലാ​​​​സ്റ്റി​​​​ക് ക​​​​വ​​​​റി​​​​ലേ​​​​ക്കു തീ​​​​പ്പൊ​​​​രി വീ​​​​ണെ​​​​ന്നാ​​​​ണു ജീ​​​​വ​​​​ന​​​​ക്കാ​​​​രി മ​​​​ല്ലി​​​​ക​​​​യു​​​​ടെ മൊ​​​​ഴി.

അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കാൻ വൈ​​​​കി

തൃ​​​​ശൂ​​​​ർ: ബൈ​​​​ക്ക് പാ​​​​ർ​​​​ക്കിം​​​​ഗ് കേ​​​​ന്ദ്ര​​​​ത്തി​​​​ലെ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ വ​​​​ൻ സു​​​​ര​​​​ക്ഷാ വീ​​​​ഴ്ച. പ്ര​​​​തി​​​​ദി​​​​നം ആ​​​​യി​​​​ര​​​​ത്തോ​​​​ളം ബൈ​​​​ക്കു​​​​ക​​​​ൾ പാ​​​​ർ​​​​ക്ക് ചെ​​​​യ്യു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ഗ്നി​​​​സു​​​​ര​​​​ക്ഷാ ഉ​​​​പാ​​​​ധി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​യി​​​​ല്ല. തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സി​​​​നെ വി​​​​ളി​​​​ക്കാ​​​​നും വൈ​​​​കി. ല​​​​ക്ഷ​​​​ങ്ങ​​​​ൾ വി​​​​ല​​​​വ​​​​രു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര ബൈ​​​​ക്കു​​​​ക​​​​ൾ അ​​​​ട​​​​ക്കം അ​​​​റു​​​​നൂ​​​​റോ​​​​ളം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. മുന്നൂ​​​​റോ​​​​ളം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ​​​​ന്നാ​​​​ണു ക​​​​രാ​​​​റു​​​​കാ​​​​ര​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്.

ആ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ ബൈ​​​​ക്കു​​​​ക​​​​ൾ ശ​​​​രാ​​​​ശ​​​​രി പാ​​​​ർ​​​​ക്ക് ചെ​​​​യ്യു​​​​ന്ന ഇ​​​​വി​​​​ടം, റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ വൈ​​​​ദ്യു​​​​തി ലൈ​​​​നി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ബൈ​​​​ക്കു​​​​ക​​​​ൾ തി​​​​ങ്ങി​​​​ഞെ​​​​രു​​​​ങ്ങി​​​​യാ​​​​ണ് പാ​​​​ർ​​​​ക്ക് ചെ​​​​യ്യാ​​​​റ്. ബൈ​​​​ക്കു​​​​ക​​​​ളി​​​​ൽ എ​​​​ല്ലാം​​​​കൂ​​​​ടി നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ലി​​​​റ്റ​​​​ർ പെ​​​​ട്രോ​​​​ൾ ഉ​​​​ണ്ടാ​​​​കും. തീ​​​​പി​​​​ടി​​​​ച്ചാ​​​​ൽ മി​​​​ന്ന​​​​ൽ​​​​വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​ട​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത മു​​​​ന്നി​​​​ൽ​​​​ക​​​​ണ്ടി​​​​ല്ല.

തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ ആ​​​​ള​​​​പാ​​​​യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തെ​​​​ന്നാ​​​​ണു റെ​​​​യി​​​​ൽ​​​​വേ നി​​​​ല​​​​പാ​​​​ട്. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ന്ന​​​​രാ​​​​യി​​​​രു​​​​ന്നി​​​​ല്ല. തീ​​​​യ​​​​ണ​​​​യ്ക്കാ​​​​നു​​​​ള്ള മ​​​​തി​​​​യാ​​​​യ ഉ​​​​പ​​​​ക​​​​ര​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി. അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള ക​​​​ണ്‍​ട്രോ​​​​ൾ റൂം ​​​​ന​​​​ന്പ​​​​ർ, ഹെ​​​​ൽ​​​​പ് ലൈ​​​​ൻ ന​​​​ന്പ​​​​ർ എ​​​​ന്നി​​​​വ പാ​​​​ർ​​​​ക്കിം​​​​ഗ് കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചി​​​​ല്ല.


ര​​​​ണ്ടു ബൈ​​​​ക്കു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ആ​​​​ദ്യം തീ​​​​പി​​​​ടി​​​​ച്ച​​​​ത്. അ​​​​തു തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ അ​​​​ണ​​​​യ്ക്കാ​​​​മാ​​​​യി​​​​രു​​​​ന്നു. ഫ​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​ൻ വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ കാ​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​ണ് വ​​​​ൻ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച​​​​തെ​​​​ന്നു ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.

 

Tags : Police and Railways loggerheads

Recent News

Corehub Up