x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ൻ​സ്പ്ലാ​ന്‍റ് മ​രു​ന്നു​ക​ൾ: സീ​റോ പ്രോ​ഫി​റ്റ് കൗ​ണ്ട​റു​ക​ൾ ആ​രം​ഭി​ച്ചു


Published: March 11, 2026 01:28 AM IST | Updated: March 11, 2026 01:28 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​വ​​​​യ​​​​വം മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് വി​​​​ധേ​​​​യ​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് മ​​​​രു​​​​ന്നു​​​​ക​​​​ൾ സീ​​​​റോ പ്രോ​​​​ഫി​​​​റ്റ് കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ മു​​​​ഖേ​​​​ന ഏ​​​​റ്റ​​​​വും വി​​​​ല കു​​​​റ​​​​വി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 14 കാ​​​​രു​​​​ണ്യ ഫാ​​​​ർ​​​​മ​​​​സി​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ‘കാ​​​​രു​​​​ണ്യ​​​​സ്പ​​​​ർ​​​​ശം’-സീ​​​​റോ-​​​​പ്രോ​​​​ഫി​​​​റ്റ് കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ മു​​​​ഖാ​​​​ന്തി​​​​ര​​​​മാ​​​​ണ് ഈ ​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ഗ​​​​വ. വി​​​​ക്ടോ​​​​റി​​​​യ ആ​​​​ശു​​​​പ​​​​ത്രി കൊ​​​​ല്ലം, ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി പ​​​​ത്ത​​​​നം​​​​തി​​​​ട്ട, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി ആ​​​​ല​​​​പ്പു​​​​ഴ, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി കോ​​​​ട്ട​​​​യം, താ​​​​ലൂ​​​​ക്കാ​​​​ശു​​​​പ​​​​ത്രി നെ​​​​ടു​​​​ങ്ക​​​​ണ്ടം, ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി എ​​​​റ​​​​ണാ​​​​കു​​​​ളം, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി തൃ​​​​ശൂ​​​​ർ, ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി പാ​​​​ല​​​​ക്കാ​​​​ട്, തി​​​​രൂ​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് കോ​​​​ഴി​​​​ക്കോ​​​​ട്, ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി മാ​​​​ന​​​​ന്ത​​​​വാ​​​​ടി, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ​​​​രി​​​​യാ​​​​രം, ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ കാ​​​​രു​​​​ണ്യ ക​​​​മ്യൂ​​​​ണി​​​​റ്റി ഫാ​​​​ർ​​​​മ​​​​സി​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് മ​​​​രു​​​​ന്നു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.

Tags : Transplant drugs Zero profit counters launched

Recent News

Corehub Up