x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​കം കി​ട്ടാ​നി​ല്ല; തി​ങ്ക​ളാ​ഴ്ച ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും, ബോ​ട്ട്ലിം​ഗ് പ്ലാ​ന്‍റു​ക​ളി​ലേ​ക്ക് നാ​ളെ മാ​ർ​ച്ച്


Published: March 18, 2026 06:23 AM IST | Updated: March 18, 2026 06:23 AM IST

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക വി​ത​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ തി​ങ്ക​ളാ​ഴ്ച ക​ട​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും. നാ​ളെ എ​ണ്ണ ക​മ്പ​നി​ക​ളു​ടെ ബോ​ട്ട്ലിം​ഗ് പ്ലാ​ന്‍റു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. അ​തേ​സ​മ​യം, ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.

ഹോ​ട്ട​ലു​ക​ളെ അ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ച്ച് പാ​ച​ക​വാ​ത​കം ഹോ​ട്ട​ലു​ക​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള ഹോ​ട്ട​ൽ & റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സ​മ​രം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, എ​ൽ​പി​ജി പൂ​ഴ്ത്തി​വ​യ്‌​പ്പി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. പൂ​ഴ്ത്തി​വ​ച്ച 15,000 സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​റാ​നി​ൽ നി​ന്ന് കൂ​ടു​ത​ൽ ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

Tags : cooking gas hotels closed protest

Recent News

Corehub Up