x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​സ ത​ട്ടി​പ്പ് കേ​സ്; പാ​ർ​വ​തി മാ​യ​യ്ക്ക് ജാ​മ്യം

വെബ് ഡെസ്ക്
Published: September 28, 2026 05:55 PM IST | Updated: September 28, 2026 06:00 PM IST

പാ​ർ​വ​തി മാ​യ.

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആം​സ്റ്റ​ർ ഓ​വ​ർ​സീ​സ് സി​ഇ​ഒ പാ​ർ​വ​തി മാ​യ​യ്ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം. സം​സ്ഥാ​നം വി​ട്ടു​പോ​ക​രു​തെ​ന്നും പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മൂ​ന്നാ​മ​ത്തെ കേ​സി​ലും പാ​ർ​വ​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. 2023 മു​ത​ൽ ഇ​വ​ർ ത​ട്ടി​പ്പ് ന​ടത്തിയതായാണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​ർ​മേ​നി​യ, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മി​ക​ച്ച ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മു​ന്നൂ​റോ​ളം പേ​രി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ത​ട്ടി​യെ​ടു​ത്ത പ​ണം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യും പൊ​ലി​സ് ക​ണ്ടെ​ത്തി. ദു​ബാ​യി​ൽ ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യും പാ​ർ​വ​തി സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. പാ​ർ​വ​തി അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 25ലേ​റെ പേ​ർ പ​രാ​തി​യു​മാ​യി എ​ത്തി​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. കേ​സി​ൽ പാ​ർ​വ​തി​യു​ടെ പ​ങ്കാ​ളി അ​നീ​ഷ് മേ​നോ​ൻ, അ​ഭി​ജി​ത്ത്, അ​ജു കെ. ​മാ​ത്യു, വി​ഷ്ണു വി​ജ​യ​ൻ, ഷാ​ജി എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ൾ കൂ​ടി​യു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags : Visa Fraud Visa Scam Parvathy Maya Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up