കോഴിക്കോട്: കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വാക്കറൂ ഫൗണ്ടേഷന് കേരള പോലീസിന് 15 ലക്ഷം രൂപ വിലമതിക്കുന്ന അത്യാധുനിക ‘സോടോക്സ’ അനലൈസര്‍ കൈമാറി. ഉമിനീര് സാംപിളുകള്‍ പരിശോധിച്ച് ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന ഈ ഉപകരണം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് സേനയ്ക്കു കരുത്തു പകരും. കൊച്ചി സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ പ്രോജക്ട് ‘ഉദയ’ത്തിന്റെ ഭാഗമായാണ് ഉപകരണം സംഭാവന ചെയ്തത്.
വാക്കറൂ ഫൗണ്ടേഷന് ചെയര്മാന് വി. നൗഷാദ് സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറിന് ഉപകരണം കൈമാറി. റോട്ടറി പോലീസ് എന്‍ഗേജ്മെന്റിന്റെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ്, ആഭ്യന്തര സുരക്ഷ ആന്‍ഡ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ, സുരേഷ് മാത്യു, ജിഗീഷ് നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Walkaroo Foundation drug testing