x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വിമർശനത്തിൽ അന്തസ് പാലിക്കണം, ഇത് മനോവൈകൃതം': മുഖ്യമന്ത്രി

കൊച്ചി ബ്യൂറോ
Published: March 26, 2026 11:58 AM IST | Updated: March 26, 2026 11:58 AM IST

കൊച്ചി: വിമർശനത്തിൽ എല്ലാ പാർട്ടികളും അന്തസ് പാലിക്കണമെന്ന് പിണറായി വിജയൻ. പൊതു രംഗത്തുള്ള സ്ത്രീകളെ ഇത്തരത്തിൽ വിമർശിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ യു. പ്രതിഭയ്ക്കെതിരായ ലീഗ് നേതാവിന്‍റെ അധിക്ഷേപം സംബന്ധിച്ച വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതാവ് കെ.സി. വേണുഗോപാൽ അടക്കം ഇരിക്കുന്ന വേദിയിലാണ് അങ്ങേയറ്റം തെറ്റായ വിമർശനം ഉന്നയിച്ചത്. പൊതുരംഗത്ത് വരുന്ന സ്ത്രീകളെ അങ്ങനെ കാണുന്നത് തന്നെ മനോവൈകൃതമാണ്. കേരളീയ സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത വിമർശനമാണ് ഉയർന്നത്. ഇത് എല്ലാവരും പാഠമായി എടുത്തു കൊണ്ട് നിലപാട് സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, യു. പ്രതിഭയെ ലീഗ് നേതാവ് എ. ഇർഷാദ് അധിക്ഷേപിച്ച വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ നടപടിയെടുക്കാൻ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

Tags : Chief Minister Pinarayi Vijayan U Prathibha

Recent News

Corehub Up