x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​പ്പി​ള്ളി​യി​ൽ പ​ല​ച​ര​ക്ക് ക​ട​യ്ക്ക് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: August 6, 2026 11:07 AM IST | Updated: August 6, 2026 11:07 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി പു​ളി​യി​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് പ​ല​ച​ര​ക്ക് ക​ട​യ്ക്ക് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​ളി​യേ​ക്ക​ൽ പോ​ൾ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​റും ചി​ല്ലു​ക​ളും ത​ക​ർ​ത്താ​ണ് കൊ​മ്പ​ൻ അ​ക​ത്തു​ക​യ​റി​യ​ത്.

ക​ട​യ്ക്കു​ള്ളി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷി​ക്കു​ക​യും മ​റ്റ് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​റോ​ളം ക​ട​യ്ക്ക​ക​ത്ത് തു​ട​ർ​ന്ന ആ​ന​യെ നാ​ട്ടു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഒ​ടു​വി​ൽ തു​ര​ത്തി​യോ​ടി​ച്ച​ത്. വാ​ഴ​ച്ചാ​ലി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് പോ​കു​ന്ന പാ​ത​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ പു​ളി​യി​ല​പ്പാ​റ​യി​ലെ ഏ​ക പ​ല​ച​ര​ക്ക് ക​ട​യാ​ണ് ഇ​ത്.

Tags : Wild elephant attack Athirappilly Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up