തിരുവനന്തപുരം: സിപിഎം വനിത മന്ത്രിമാർ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവരാണെന്ന് കോണ്ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ.
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖയാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഗാർഹിക പീഡന ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ മന്ത്രി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മന്ത്രി ഗണേഷ്കുമാറിന്റെ ഗാർഹിക പീഡനം ഭാര്യ തന്നെ തുറന്നു പറഞ്ഞു. വിഷയത്തിൽ പോലീസ് നടപടി എടുത്തില്ലെന്നും, മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് ഇവർ നൽകുന്നതെന്നും ഷാനിമോൾ ഉസ്മാൻ ചോദിക്കുന്നു.
അതേസമയം ആരോപണങ്ങൾക്കൊടുവിൽ ഗണേഷ്കുമാറിനെതിരായ വിവാദം ഒത്തുതീർപ്പിലേക്കെത്തുകയാണ്. ആരോപണം ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഇതോടെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു മേനോൻ രംഗത്തെത്തിയിരുന്നു.
Tags : Shanimol Usman congress ldf kb ganeshkumar cpm