x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച​തി​ന് വ​ഴ​ക്ക് പ​റ​ഞ്ഞു; മാ​തൃ​സ​ഹോ​ദ​രി​ക്ക് മർദനം, യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 19, 2026 04:06 AM IST | Updated: August 19, 2026 04:06 AM IST

തി​രു​വ​ന​ന്ത​പു​രം : മ​ദ്യ​പി​ച്ച​തി​ന് വ​ഴ​ക്ക് പ​റ​ഞ്ഞ മാ​തൃ​സ​ഹോ​ദ​രി​യെ ക​സേ​ര കൊ​ണ്ട് മ​ർ​ദി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം പു​ല്ലൂ​ർ​ക്കോ​ണം ടൗ​ൺ​ഷി​പ്പ് കോ​ള​നി​യി​ൽ അ​ൽ അ​മീ​ൻ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം പു​ല്ലൂ​ർ​ക്കോ​ണം ടൗ​ൺ​ഷി​പ്പ് കോ​ള​നി​യി​ൽ ഫാ​ത്തി​മ (62) യ്ക്കാ​ണ് ത​ല​യ്ക്ക​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വി​ടെ നി​ന്നും മു​ങ്ങി​യ പ്ര​തി​യെ വി​ഴി​ഞ്ഞം പേ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ​രി​ക്കേ​റ്റ ഫാ​ത്തി​മ​യ്ക്ക് ത​ല​യി​ൽ 12 തു​ന്ന​ലു​ക​ൾ ഉ​ണ്ടൊ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested assaulting aunt scolded drinking

Recent News

Corehub Up