x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളിയാക്കിയത് ചോദ്യംചെയ്തു; 12കാരനെ ഓലമടൽ കൊണ്ട് ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബ്യൂറോ
Published: April 17, 2026 03:50 PM IST | Updated: April 17, 2026 03:50 PM IST

കാട്ടാക്കട: കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാ​ഗ്യത്തിൽ 12കാരനെ ഓലമടൽ കൊണ്ട് ക്രൂരമായി മർദിച്ച 22കാരനെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചക്കരി ആഴോകോണം കുളത്തിൻകര വീട്ടിൽ രാഹുലാണ് (22) പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണ് സംഭവം. ആക്രമണത്തിൽ കുട്ടിക്ക് സാരമായ പരിക്കുണ്ട്.

ഇയാൾ തിരുവല്ലം, നേമം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറോളം കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം സിറ്റി പോലീസ് പരിധിയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക് നിലനിൽക്കേയാണ് സംഭവം.

കുട്ടിയെ ആക്രമിച്ചതിനും കാപ്പാ ലംഘനം നടത്തിയതിനും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags : Youth arrest beating Boy

Recent News

Corehub Up