x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​​​​ർ​​​​ഗ​​​​ൻ ഹാ​​​​ബ​​​​ർ​​​​മാ​​​​സ് ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ അ​​​​തു​​​​ല്യ ദാ​​​​ർ​​​​ശ​​​​നി​​​​ക പ്ര​​​​തി​​​​ഭ

ഡോ. ആ​​​​ന്‍റ​​​​ണി പാ​​​​ല​​​​ക്ക​​​​ൽ
Published: March 17, 2026 01:40 AM IST | Updated: March 17, 2026 01:41 AM IST

ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത ജ​​​​ർ​​​​മ​​​​ൻ ത​​​​ത്ത്വ​​​​ചി​​​​ന്ത​​​​ക​​​​നും സാമൂ​​​​ഹിക ശാ​​​​സ്ത്ര​​​​ജ്ഞ​​​​നു​​​​മാ​​​​യ യൂ​​​​ർ​​​​ഗ​​​​ൻ ഹാ​​​​ബ​​​​ർ​​​​മാ​​​​സ് അ​​​​ന്ത​​​​രി​​​​ച്ച​​​​തോ​​​​ടെ ആ​​​​ധു​​​​നി​​​​ക സാ​​​​മൂ​​​​ഹി​​​​ക ചി​​​​ന്ത​​​​യു​​​​ടെ മ​​​​ഹ​​​​ത്താ​​​​യ ഒര​​​​ധ്യാ​​​​യം അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. 96-ാം വ​​​​യ​​​​സി​​​​ൽ അ​​​​ദ്ദേ​​​​ഹം വി​​​​ട​​​​വാ​​​​ങ്ങു​​​​മ്പോ​​​​ൾ, ജ​​​​നാ​​​​ധി​​​​പ​​​​ത്യം, സം​​​​വാ​​​​ദം, യു​​​​ക്തി എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ഗോ​​​​ള ബൗ​​​​ദ്ധി​​​​ക ച​​​​ര്‍ച്ച​​​​ക​​​​ളെ ആ​​​​റ് ദ​​​​ശാ​​​​ബ്ദ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ന​​​​യി​​​​ച്ച ഒ​​​​രു വി​​​​ശ്വ​​​​പൗ​​​​ര​​​​നെ​​​​യാ​​​​ണ് ലോ​​​​ക​​​​ത്തി​​​​നു ന​​​​ഷ്ട​​​​മാ​​​​യ​​​​ത്.

ആ​​​​ഗോ​​​​ള ബൗ​​​​ദ്ധി​​​​കലോ​​​​ക​​​​ത്തി​​​​നു ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​ത് യു​​​​ക്തി​​​​യു​​​​ടെ​​​​യും സം​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യബോ​​​​ധ​​​​ത്തി​​​​ന്‍റെ​​​യും ക​​​​രു​​​​ത്ത​​​​നാ​​​​യ കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​നെ​​​​യാ​​​​ണ്. നാ​​​​സി ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ ഇ​​​​രു​​​​ണ്ട നാ​​​​ളു​​​​ക​​​​ളി​​​​ൽ ജ​​​​നി​​​​ച്ച്, ലോ​​​​ക​​​​യു​​​​ദ്ധ​​​​ത്തി​​​ന്‍റെ ത​​​​ക​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് പാ​​​​ഠ​​​​മു​​​​ൾ​​​​ക്കൊ​​​​ണ്ടു വ​​​​ള​​​​ർ​​​​ന്ന ഹാ​​​​ബ​​​​ർ​​​​മാ​​​​സി​​​​ന് ജ​​​​നാ​​​​ധി​​​​പ​​​​ത്യം എ​​​​ന്ന​​​​ത് വെ​​​​റു​​​​മൊ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പോ ഭ​​​​ര​​​​ണ​​​​ക്ര​​​​മ​​​​മോ ആ​​​​യി​​​​രു​​​​ന്നി​​​​ല്ല; മ​​​​റി​​​​ച്ച്, ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ര​​​​സ്പ​​​​ര ബ​​​​ഹു​​​​മാ​​​​ന​​​​ത്തോ​​​​ടെ​​​​യു​​​​ള്ള സം​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.

1929ൽ ​​​​ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ ഡ്യൂ​​​​സ​​​​ൽ​​​​ഡോ​​​​ർ​​​​ഫി​​​​ൽ ഒ​​​​രു പ്രൊ​​​​ട്ട​​​​സ്റ്റ​​ന്‍റ് ക്രി​​​​സ്ത്യ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ ജ​​​​നി​​​​ച്ച ഹാ​​​​ബ​​​​ർ​​​​മാ​​​​സ്, നാ​​​​സി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ക്രൂ​​​​ര​​​​ത​​​​ക​​​​ൾ ക​​​​ണ്ടു​​​​വ​​​​ള​​​​ർ​​​​ന്ന ഒ​​​​രു കൗ​​​​മാ​​​​ര​​​​ക്കാ​​​​ര​​​​നി​​​​ൽനി​​​​ന്ന്, ആ​​​​ധു​​​​നി​​​​ക ലോ​​​​ക​​​​ത്തി​​ന്‍റെ മ​​​​നഃ​​സാ​​​​ക്ഷി​​​​യാ​​​​യി മാ​​​​റി​​​​യ​​​​ത് വി​​​​സ്മ​​​​യ​​​​ക​​​​ര​​​​മാ​​​​യ ബൗ​​​​ദ്ധി​​​​കയാ​​​​ത്ര​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​മാ​​​​ണ്. നാ​​​​സി ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ഹി​​​​റ്റ്‌ല​​​​ർ യൂ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം, 1945ൽ ​​​​ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ പ​​​​ത​​​​ന​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ്, താ​​​​ൻ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന​​​​ത് എ​​​​ത്ര ക്രൂ​​​​ര​​​​മാ​​​​യ ഒ​​​​രു വ്യ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ലാ​​​​ണെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​ത്. യു​​​​ദ്ധാ​​​​ന​​​​ന്ത​​​​ര യൂ​​​​റോ​​​​പ്പി​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യം എ​​​​ങ്ങ​​​​നെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ക്കാം എ​​​​ന്ന ചോ​​​​ദ്യ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ബൗ​​​​ദ്ധി​​​​കജീ​​​​വി​​​​ത​​​​ത്തെ പി​​​​ന്നീ​​​​ട് നി​​​​ർ​​​​ണ​​​​യി​​​​ച്ച​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ത​​​​ത്ത്വ​​​​ചി​​​​ന്ത​​​​യെ ശു​​​​ദ്ധ സൈ​​​​ദ്ധാ​​​​ന്തി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ഒ​​​​തു​​​​ക്കാ​​​​തെ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ‘സ്വ​ത​ന്ത്ര ചി​ന്ത​ക​ന്‍’ (Public Intellectual) എ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യി.

ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ട് സ്കൂ​​​​ൾ എ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക ചി​​​​ന്താ​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ ചി​​​​ന്ത​​​​ക​​​​നാ​​​​യി​​​​ട്ടാ​​​​ണ് ഹാ​​​​ബ​​​​ർ​​​​മാ​​​​സ് വ​​​​ള​​​​ർ​​​​ന്ന​​​​ത്. മാ​​​​ർ​​​​ക്സി​​​​യ​​​​ൻ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ലൂ​​​​ടെ മു​​​​ത​​​​ലാ​​​​ളി​​​​ത്ത​​​​ത്തെ​​​​യും ആ​​​​ധു​​​​നി​​​​ക​​​​ത​​​​യെ​​​​യും വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും മാ​​​​ർ​​​​ക്സി​​​​സ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​മി​​​​തി​​​​ക​​​​ളെ ന​​​​വീ​​​​ന ചി​​​​ന്താ​​​​ധാ​​​​ര​​​​ക​​​​ളു​​​​മാ​​​​യി സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ട് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ർ സോ​​​​ഷ്യ​​​​ൽ റി​​​​സ​​​​ർ​​​​ച്ചി​​​​ലെ സൈ​​​​ദ്ധാ​​​​ന്തി​​​​ക​​​​രാ​​​​ണ് പി​​​​ന്നീ​​​​ട് ‘ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ട് സ്കൂ​​​​ൾ’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ട്ട​​​​ത്.

ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ട് സ്കൂ​​​​ളി​​ന്‍റെ ആ​​​​ദ്യ​​​​കാ​​​​ല പ്ര​​​​ണേ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​ക്സ് ഹോ​​​​ർ​​​​ഖൈ​​​​മ​​​​ർ, തെ​​​​യോദോർ അ​​​​ഡോ​​​​ർ​​​​ണോ തു​​​​ട​​​​ങ്ങി​​​​യ ചി​​​​ന്ത​​​​ക​​​​ർ ആ​​​​രം​​​​ഭി​​​​ച്ച വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക സി​​​​ദ്ധാ​​​​ന്ത​​​​ത്തെ ഹാ​​​​ബ​​​​ർ​​​​മാ​​​​സ് പു​​​​തി​​​​യ ദി​​​​ശ​​​​ക​​​​ളി​​​​ലേ​​​​ക്ക് വി​​​​ക​​​​സി​​​​പ്പി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ത​​ന്‍റെ മു​​​​ൻ​​​​ഗാ​​​​മി​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​ർ കാ​​​​ണി​​​​ച്ച നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​നു പ​​​​ക​​​​രം ഹാ​​​​ബ​​​​ർ​​​​മാ​​​​സ് മ​​​​നു​​​​ഷ്യ​​​​രി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന യു​​​​ക്തി​​​​യും സം​​​​വാ​​​​ദ​​​​ശേ​​​​ഷി​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​ണെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ച്ചു.

» ദേ​​​​ശീ​​​​യ​​​​ത​​​​യു​​​​ടെ വം​​​​ശീ​​​​യ വേ​​​​രു​​​​ക​​​​ൾ «

1980ക​​​​ൾ​​​​ക്കു ശേ​​​​ഷം, പ്ര​​​​ത്യേ​​​​കി​​​​ച്ച് ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ 1990ലെ ​​​​പു​​​​ന​​​​രേ​​​​കീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം യൂ​​​​റോ​​​​പ്പി​​​​ൽ ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ച തീ​​​​വ്ര ദേ​​​​ശീ​​​​യ​​​​ത​​​​യെ​​​​യും ന​​​​വ-​​​​ഫാ​​​​സി​​​​സ്റ്റ് പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളെ​​​​യും ത​​​​ന്‍റെ ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ നി​​​​ര​​​​ന്ത​​​​രം പ്ര​​​​തി​​​​രോ​​​​ധി​​​​ച്ച ചി​​​​ന്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു ഹാ​​​​ബ​​​​ർ​​​​മാ​​​​സ്. നാ​​​​സി ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തി​​​​ന്‍റെ ഭീ​​​​ക​​​​ര​​​​ത​​​​ക​​​​ളും, പ്ര​​​​ത്യേ​​​​കി​​​​ച്ച് ‘യ​ഹൂ​ദ കൂ​ട്ട​ക്കൊ​ല’ എ​​​​ന്ന മ​​​​ഹാ​​​​വി​​​​പ​​​​ത്തും ര​​​​ണ്ടാം ലോ​​​​ക യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളും നേ​​​​രി​​​​ട്ട​​​​നു​​​​ഭ​​​​വി​​​​ച്ച ത​​​​ല​​​​മു​​​​റ​​​​യി​​​​ലൊ​​​​രാ​​​​ളെ​​​​ന്ന നി​​​​ല​​​​യി​​​​ൽ, വം​​​​ശീ​​​​യ​​​​ത​​​​യി​​​​ലോ ര​​​​ക്ത​​​​ബ​​​​ന്ധ​​​​ത്തി​​​​ലോ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ‘വം​​​​ശീ​​​​യ ദേ​​​​ശീ​​​​യ​​​​ത’ (Ethnic Nationalism) ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​ന്‍റെ അ​​​​ന്ത​​​​ക​​​​നാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ഉ​​​​റ​​​​ച്ചു​​​​ വി​​​​ശ്വ​​​​സി​​​​ച്ചു. അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് യൂ​​​​റോ​​​​പ്പി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന വ​​​​ല​​​​തു​​​​പ​​​​ക്ഷ ജ​​​​ന​​​​കീ​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ​​​​വും ദേ​​​​ശീ​​​​യ​​​​ത​​​​യും സം​​​​ബ​​​​ന്ധി​​​​ച്ച് ഹാ​​​​ബ​​​​ർ​​​​മാ​​​​സ് ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ഒ​പ്പം ഇ​ട​തു​പ​ക്ഷ ഫാ​സി​സ​ത്തെ​യും നി​ശി​ത​മാ​യി വി​മ​ർ​ശിച്ചു.

പ്ര​​​​വാ​​​​സി​​​​ക​​​​ളെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യ​​​​മാ​​​​ക്കി ന​​​​ട​​​​ക്കു​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​വി​​​​ശ്വാ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​വ ലി​​​​ബ​​​​റ​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഫാ​​​​സി​​​​സ്റ്റ് പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ഇ​​​​തി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം ‘ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ദേ​​​​ശ​​​​സ്നേ​​​​ഹം’ (Constitutional Patriotism) എ​​​​ന്ന ആ​​​​ശ​​​​യം മു​​​​ന്നോ​​​​ട്ടു​​​​ വ​​ച്ചു. ഒ​​​​രു ജ​​​​ന​​​​ത​​​​യു​​​​ടെ ഐ​​​​ക്യം അ​​​​വ​​​​രു​​​​ടെ വം​​​​ശീ​​​​യവേ​​​​രു​​​​ക​​​​ളി​​​​ല​​​​ല്ല, മ​​​​റി​​​​ച്ച് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ജ​​​​നാ​​​​ധി​​​​പ​​​​ത്യ മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ലും അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യോ​​​​ടു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യി​​​​ലാ​​​​ണ് കു​​​​ടി​​​​കൊ​​​​ള്ളു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വാ​​​​ദി​​​​ച്ചു. ആ​​​​ഗോ​​​​ള​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​ത്ത് ഇ​​​​ടു​​​​ങ്ങി​​​​യ ദേ​​​​ശീ​​​​യ വി​​​​കാ​​​​ര​​​​ങ്ങ​​​​ൾ, രാ​​​​ഷ്‌​​ട്രം എ​​​​ന്ന മ​​​​ഹ​​​​ത്താ​​​​യ സ​​​​ങ്ക​​​​ൽ​​​​പ​​​​ത്തെ മ​​​​നു​​​​ഷ്യ​​​​രെ വേ​​​​ർ​​​​തി​​​​രി​​​​ക്കു​​​​ന്ന കൂ​​​​ടാ​​​​ര​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്നും, അതി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ‘ദേ​​​​ശീ​​​​യാ​​​​ന​​​​ന്ത​​​​ര’ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും യു​​​​ക്തി​​​​ഭ​​​​ദ്ര​​​​മാ​​​​യ പൊ​​​​തു​​​​സം​​​​വാ​​​​ദ​​​​ങ്ങ​​​​ളും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​രോ​​​​ട് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് ‘നി​​​​ഷ്പ​​​​ക്ഷ​​​​ത’ പാ​​​​ലി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ക​​​​രു​​​​തി. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​മു​​​​ള്ള ജ​​​​നാ​​​​ധി​​​​പ​​​​ത്യം എ​​​​ന്ന ആ​​​​ശ​​​​യം അ​​​​ദ്ദേ​​​​ഹം മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ച​​​​ത്. ജ​​​​നാ​​​​ധി​​​​പ​​​​ത്യം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്കും പൗ​​​​ര​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വ​​​​ലി​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വി​​​​ശ്വ​​​​സി​​​​ച്ചു. വം​​​​ശീ​​​​യ വി​​​​ദ്വേ​​​​ഷം പ​​​​ട​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കും സ​​​​മ​​​​ത്വ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും എ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​ന്‍റെ നി​​​​ല​​​​നി​​​​ൽ​​​​പി​​​​ന് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

എ​​​​ന്നാ​​​​ൽ, 2023ൽ ​​​​ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ, ഹാ​​​​ബെ​​​​ർ​​​​മാ​​​​സും സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ നി​​​​കോ​​​​ൾ ഡീ​​​​റ്റെ​​​​ൽ​​​​ഹോ​​​​ഫ്, റെ​​​​യ്‌​​​​ന​​​​ർ ഫോ​​​​ർ​​​​സ്റ്റ്, ക്ലോ​​​​സ് ഗു​​​​ന്ത​​​​ർ എ​​​​ന്നി​​​​വ​​​​രും ചേ​​​​ർ​​​​ന്ന് ‘ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​​​​ത്തി​​​​ന്‍റെ ത​​​​ത്വ​​​​ങ്ങ​​​​ൾ’ എ​​​​ന്ന പേ​​​​രി​​​​ൽ 2023 ന​​​​വം​​​​ബ​​​​ർ 13ന് ​​​​ഒ​​​​രു സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന പു​​​​റ​​​​ത്തി​​​​റ​​​​ക്കി. ഹ​​​​മാ​​​​സ് 2023 ഒ​​​​ക്ടോ​​​​ബ​​​​ർ ഏ​​ഴി​​ന് ​​ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ അ​​​​വ​​​​ർ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യും, അ​​​​തി​​​​നെ​​​​തി​​​​രേ ഇ​​​​സ്ര​​​​യേ​​​​ലി​​​​ന് സ്വ​​​​യം​​​​ര​​​​ക്ഷ​​​​യ്ക്കു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്ന് വാ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഈ ​​​​പ്ര​​​​സ്താ​​​​വ​​​​ന ജ​​​​ർ​​​​മ​​ൻ ബൗ​​​​ദ്ധി​​​​ക ലോ​​​​ക​​​​ത്തി​​​​ലും അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര അ​​​​ക്കാ​​​​ദ​​​​മി​​​​ക് വൃ​​​​ത്ത​​​​ങ്ങ​​​​ളി​​​​ലും വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വ​​​​ഴി​​​​ തുറക്കുകയുണ്ടായി.

» പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ന്‍റെ കോ​​​​ള​​​​നി​​​​വ​​ത്ക​​​​ര​​​​ണം «

ഹാ​​​​ബ​​​​ർ​​​​മാ​​​​സി​​​​നെ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും പ്ര​​​​ശ​​​​സ്ത​​​​നാ​​​​ക്കി​​​​യ​​​​ത് 1962ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ‘The Structural Transformation of the Public Sphere’ എ​​​​ന്ന ഗ്ര​​​​ന്ഥ​​​​മാ​​​​ണ്. ജ​​​​നാ​​​​ധി​​​​പ​​​​ത്യം ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള ഒ​​​​രു ‘പൊ​​​​തു​​​​മ​​​​ണ്ഡ​​​​ലം’ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ് എ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ട്. പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് പൊ​​​​തു​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ച​​​​ര്‍ച്ച ചെ​​​​യ്യാ​​​​നും വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​ന്ന ഈ ​​​​ഇ​​​​ട​​​​മാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ഹൃ​​​​ദ​​​​യം.

ക​​​​മ്പോ​​​​ള​​​​ശ​​​​ക്തി​​​​ക​​​​ളും ബ്യൂ​​​​റോ​​​​ക്ര​​​​സി​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​ത​​​​യും മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തെ വി​​​​ഴു​​​​ങ്ങു​​​​ന്ന വ​​​​ർ​​​​ത്ത​​​​മാ​​​​ന​​​​കാ​​​​ല പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തെ പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ന്‍റെ കോ​​​​ള​​​​നി​​​​വ​​​​ത്ക​​​​ര​​​​ണം എ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. പ​​​​ഴ​​​​യ​​​​കാ​​​​ല​​​​ത്തെ ച​​​​ർ​​​​ച്ചാ​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി, സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ഇ​​​​ന്ന് മ​​​​നു​​​​ഷ്യ​​​​രെ എ​​​​ക്കോ ചേംബ​​​​റു​​​​ക​​​​ളി​​​​ൽ​​ ത​​​​ള​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ആ ​​​​ചേംബറു​​​​ക​​​​ളി​​​​ൽ യു​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ സം​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കോ തെ​​​​ളി​​​​വു​​​​ക​​​​ൾ​​​​ക്കോ പ​​​​ക​​​​രം ഒ​​​​രേ ചി​​​​ന്താ​​​​ഗ​​​​തി​​​​ക്കാ​​​​രു​​​​ടെ അ​​​​ട​​​​ഞ്ഞ കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ക​​​​യും ഒ​​​​രു പൊ​​​​തു മ​​​​ണ്ഡ​​​​ലം ഇ​​​​ല്ലാ​​​​താ​​​​വു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പൗ​​​​ര​​​​ന്മാ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള സം​​​​വേ​​​​ദ​​​​നാ​​​​ത്മ​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ഭാ​​​​ഷ പ​​​​ര​​​​സ്പ​​​​ര ധാ​​​​ര​​​​ണ​​​​യ്ക്കും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​നു​​​​മു​​​​ള്ള മാ​​​​ധ്യ​​​​മ​​​​മ​​​​ല്ലാ​​​​താ​​​​വു​​​​ക​​​​യും, വി​​​​ദ്വേ​​​​ഷം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നും വി​​​​ഭ​​​​ജ​​​​നം സൃ​​​​ഷ്ടി​​​​ക്കാ​​​​നു​​​​മു​​​​ള്ള ആ​​​​യു​​​​ധ​​​​മാ​​​​യി മാ​​​​റു​​​​ക​​​​യും ചെ​​​​യ്യു​​​​മ്പോ​​​​ഴാ​​​​ണ് ഫാ​​​​സി​​​​സം യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന് ഹാ​​​​ബ​​​​ർ​​​​മാ​​​​സ് ഓ​​​​ർ​​​​മി​​​​പ്പി​​​​പ്പി​​​​ച്ചു. അ​​​​തേ​​​​പോ​​​​ലെ ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗ​​​​ത്തി​​​​ൽ, ന​​​​മ്മ​​​​ൾ എ​​​​ന്തു കാ​​​​ണ​​​​ണം, എ​​​​ങ്ങ​​​​നെ ചി​​​​ന്തി​​​​ക്ക​​​​ണം എ​​​​ന്ന് ലാ​​​​ഭ​​​​ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള അ​​​​ൽ​​​​ഗോ​​​​രി​​​​ത​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മ്പോ​​​​ൾ, ന​​​​മ്മു​​​​ടെ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ സം​​​​വാ​​​​ദ​​​​മ​​​​ണ്ഡ​​​​ലം അ​​​​ദൃ​​​​ശ്യ​​​​മാ​​​​യി കോ​​​​ള​​​​നി​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

» ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗ​​​​ത്തി​​​​ലെ വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ളും വം​​​​ശീ​​​​യ വി​​​​ദ്വേ​​​​ഷ​​​​ങ്ങ​​​​ളും «

ഈ ​​​​പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തെ ത​​​​ക​​​​ർ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ‘ഡി​​​​ജി​​​​റ്റ​​​​ൽ ജാ​​​​ഗ്ര​​​​ത’ ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ കേ​​​​വ​​​​ലം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി, അ​​​​ത് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ന​​​​മ്മു​​​​ടെ ബോ​​​​ധ​​​​ത്തെ​​​​യും രാ​​​​ഷ്‌​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ​​​​യും സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നു​​​​ള്ള ബൗ​​​​ദ്ധി​​​​ക​​​​മാ​​​​യ ജാ​​​​ഗ്ര​​​​ത​​​​യാ​​​​ണി​​​​ത്. അ​​​​ൽ​​​​ഗോ​​​​രി​​​​ത​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ക്കു​​​​ന്ന എ​​​​ക്കോ ചേ​​​​ംബറു​​​​ക​​​​ളെ ഭേ​​​​ദി​​​​ക്കാ​​​​നും യു​​​​ക്തി​​​​ഭ​​​​ദ്ര​​​​മാ​​​​യ സം​​​​വാ​​​​ദ​​​​ങ്ങ​​​​ൾ വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​നും ഈ ​​​​ജാ​​​​ഗ്ര​​​​ത അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ഹാ​​​​ബ​​​​ർ​​​​മാ​​​​സ് അ​​​​ർ​​​​ഥ​​​​ശ​​​​ങ്ക​​​​യ്ക്കി​​​​ട​​​​യി​​​​ല്ലാ​​​​ത്ത​​​​വി​​​​ധം സ​​​​മ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു.

» ധൈ​​​​ഷ​​​​ണി​​​​ക സ​​​​ത്യ​​​​സ​​​​ന്ധ​​​​ത «

വാ​​​​ർ​​​​ധ​​​​ക്യ​​​​ത്തി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ബൗ​​​​ദ്ധി​​​​ക ജാ​​​​ഗ്ര​​​​ത കു​​​​റ​​​​ഞ്ഞി​​​​ല്ല എ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് തൊ​​​​ണ്ണൂ​​​​റാം വ​​​​യ​​​​സി​​​​ൽ അ​​​​ദ്ദേ​​​​ഹം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ‘Also a History of Philosophy’ എ​​​​ന്ന 1,700ല​​​​ധി​​​​കം പേ​​​​ജു​​​​ള്ള ബൃ​​​​ഹ​​​​ദ് ഗ്ര​​​​ന്ഥം. യു​​​​ക്തി​​​​യു​​​​ടെ​​​​യും മ​​​​നു​​​​ഷ്യച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ​​യും പ​​​​രി​​​​ണാ​​​​മ​​​​ത്തെ ഇ​​​​ത്ര​​​​മേ​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന മ​​​​റ്റൊ​​​​രു കൃ​​​​തി സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ത​​​​ന്‍റെ ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ക്കു​​​​ക​​​​ളി​​​​ൽ ഒ​​​​തു​​​​ക്കാ​​​​തെ ജീ​​​​വി​​​​ത​​​​ത്തി​​​​ലും പ​​​​ക​​​​ർ​​​​ത്തി​​​​യ ദാ​​​​ർ​​​​ശ​​​​നി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ജീ​​​​വി​​​​ത​​​​കാ​​​​ല​​​​മ​​​​ത്ര​​​​യും സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ബൗ​​​​ദ്ധി​​​​ക ഔന്നത്യം പു​​​​ല​​​​ർ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​ത്തേ​​​​ടി ലോ​​​​ക​​​​ത്തി​​​​ലെ നി​​​​ര​​​​വ​​​​ധി പ്ര​​​​മു​​​​ഖ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഹോ​​​​ള​​​​ബ​​​​ർ​​​​ഗ് പ്രൈ​​​​സ്, ക്ലൂ​​​​ജ് പ്രൈ​​​​സ്, ഇ​​​​റാ​​​​സ്മ​​​​സ് പ്രൈ​​​​സ്, ക്യോ​​​​ട്ടോ പ്രൈ​​​​സ്, ജ​​​​ർ​​​​മ​​​​ൻ ബു​​​​ക്ക് ട്രേ​​​​ഡി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന പു​​​​ര​​​​സ്കാ​​​​രം എ​​​​ന്നി​​​​വ അ​​​​തി​​​​ൽ ചി​​​​ല​​​​ത് മാ​​​​ത്ര​​​​മാ​​​​ണ്.

ഹാ​​​​ബ​​​​ർ​​​​മാ​​​​സി​​​​ന്‍റെ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത ധൈ​​​​ഷ​​​​ണി​​​​ക സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ തെ​​​​ളി​​​​വാ​​​​യി​​​​രു​​​​ന്നു യു​​എ​​ഇ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ന​​​​ൽ​​​​കി​​​​യ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ‘ഷെ​​​​യ്ഖ് സാ​​​​യി​​​​ദ് ബു​​​​ക്ക് അ​​​​വാ​​​​ർ​​​​ഡ്’ 2021ൽ ​​​​അ​​​​ദ്ദേ​​​​ഹം നി​​​​ര​​​​സി​​​​ച്ച​​​​ത്. 2,25,000 യൂ​​​​റോ (ഏ​​​​ക​​​​ദേ​​​​ശം ര​​​​ണ്ട് കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ) സ​​​​മ്മാ​​​​ന​​​​ത്തു​​​​ക​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ‘ക​​​​ൾ​​​​ച്ച​​​​റ​​​​ൽ പേ​​​​ഴ്സ​​​​ണാ​​​​ലി​​​​റ്റി ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ർ’ പു​​​​ര​​​​സ്കാ​​​​രം അ​​​​വി​​​​ട​​ത്തെ രാ​​​​ഷ്‌​​ട്രീ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്മേ​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും മു​​​​ൻ​​​​നി​​​​ർ​​​​ത്തി അ​​​​ദ്ദേ​​​​ഹം വേ​​​​ണ്ടെ​​​​ന്നു​​വ​​​​ച്ചു. അ​​​​ധി​​​​കാ​​​​രം യു​​​​ക്തി​​​​യെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന ഒ​​​​ന്നി​​​​നോ​​​​ടും സ​​​​ന്ധി ചെ​​​​യ്യാ​​​​ൻ അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 

ഹാ​​​​ബ​​​​ർ​​​​മാ​​​​സ് നേ​​​​രി​​​​ട്ട് ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ധി​​​​കം എ​​​​ഴു​​​​തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​ൻ സ​​​​ാമൂ​​​​ഹ്യ​​​​ശാ​​​​സ്ത്ര ലോ​​​​ക​​​​ത്ത് വ​​​​ലി​​​​യ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​നാ​​​​ധി​​​​പ​​​​ത്യം, പൊ​​​​തു​​​​സ​​​​മൂ​​​​ഹം, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ, സി​​​​വി​​​​ൽ സൊ​​​​സൈ​​​​റ്റി തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​ന്‍റെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചുവ​​​​രു​​​​ന്നു.

‘സം​​​​വാ​​​​ദം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നി​​​​ട​​​​ത്തോ​​​​ളം മാ​​​​ത്ര​​​​മേ ജ​​​​നാ​​​​ധി​​​​പ​​​​ത്യം നി​​​​ല​​​​നി​​​​ൽ​​​​ക്കൂ’ എ​​​​ന്ന ഹാ​​​​ബ​​​​ർ​​​​മാ​​​​സി​​ന്‍റെ സ​​​​ന്ദേ​​​​ശത്തെ, അ​​​​ധി​​​​കാ​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും വി​​​​യോ​​​​ജി​​​​പ്പും വി​​​​മ​​​​ത ശ​​​​ബ്ദ​​​​ങ്ങ​​​​ളും അ​​​​ത്യ​​​​ന്തം അ​​​​സ​​​​ഹി​​​​ഷ്ണു​​​​തയും പു​​​​ല​​​​ർ​​​​ത്തു​​​​ന്ന വ​​​​ർ​​​​ത്ത​​​​മാ​​​​ന​​​​കാ​​​​ല ഇ​​​​ന്ത്യ​​​​യി​​​​ൽ ഏ​​​​റെ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ കാ​​​​ണണം. ഭി​​​​ന്ന​​​​സ്വ​​​​ര​​​​ങ്ങ​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ല​​​​ല്ല, അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ സം​​​​വാ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ സ​​​​മ​​​​വാ​​​​യം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ലാ​​​​ണ് മ​​​​നു​​​​ഷ്യ​​​​പു​​​​രോ​​​​ഗ​​​​തി​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും സം​​​​സി​​​​ദ്ധ​​​​മാ​​​​കു​​​​ക.

യൂ​​​​ർ​​​​ഗ​​​​ൻ ഹാ​​​​ബ​​​​ർ​​​​മാ​​​​സ് എ​​​​ന്ന ദാ​​​​ർ​​​​ശ​​​​നി​​​​ക​​​​ൻ വി​​​​ട​​​​വാ​​​​ങ്ങി, പ​​​​ക്ഷേ അ​​​​ദ്ദേ​​​​ഹം തെ​​​​ളി​​​​ച്ച ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​ന്‍റെ​​​​യും സം​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും ദീ​​​​പ​​​​ശി​​​​ഖ വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്ക് എ​​​​ന്നും വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​യി​​​​രി​​​​ക്കും. കാ​​​​ര​​​​ണം, സം​​​​വാ​​​​ദം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നി​​​​ട​​​​ത്തോ​​​​ളമേ ജ​​​​നാ​​​​ധി​​​​പ​​​​ത്യം നി​​​​ല​​​​നി​​​​ൽ​​​​ക്കൂ; സം​​​​വാ​​​​ദം നി​​​​ല​​​​യ്ക്കു​​​​മ്പോ​​​​ൾ ജ​​​​നാ​​​​ധി​​​​പ​​​​ത്യം അ​​​​സ്ത​​​​മി​​​​ക്കു​​​​ന്നു.

(ലേ​​ഖ​​ക​​ൻ കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ സോ​​​​ഷ്യോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ൽ പ്ര​​​​ഫ​​​​സ​​​​റാ​​​​യും അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. സം​​​​സ്കാ​​​​രം, അ​​​​ധി​​​​കാ​​​​ര​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, ജ​​​​നാ​​​​ധി​​​​പ​​​​ത്യം, ലിം​​​​ഗ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ, ദ​​​​ളി​​ത് പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ, മ​​​​ത​​​​വും സാ​​​​മൂ​​​​ഹ്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യും, ജൈ​​​​വ​​​​കൃ​​​​ഷി, ജ്ഞാ​​​​നരാ​​​​ഷ്‌​​ട്രീ​​​​യം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ​​​​വും എ​​​​ഴു​​​​ത്തും ന​​​​ട​​​​ത്തു​​​​ന്നു)

K-Rail Survey

സം​​​​വാ​​​​ദ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും

ഹാ​​​​ബ​​​​ർ​​​​മാ​​​​സി​​​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ളെ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്രം​​കൂ​​​​ടി അ​​​​റി​​​​യേ​​​​ണ്ട​​​​തു​​​​ണ്ട്. മു​​​​ച്ചു​​​​ണ്ടു​​​​മാ​​​​യി ജ​​​​നി​​​​ച്ച അ​​​​ദ്ദേ​​​​ഹം കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് ഒ​​​​രു​​​​പാ​​​​ട് ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​നാ​​​​യി​​​​ട്ടു​​​​ണ്ട്. സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​യി​​​​രു​​​​ന്ന ത​​​​ന്നെ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ക​​​​ളി​​​​യാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ, ഭാ​​​​ഷ എ​​​​ന്ന മാ​​​​ധ്യ​​​​മ​​​​ത്തി​​ന്‍റെ ക​​​​രു​​​​ത്തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ദ്ദേ​​​​ഹം ബോ​​​​ധ​​​​വാ​​​​നാ​​​​യി.

വാ​​​​ക്കു​​​​ക​​​​ൾ​​​​ക്ക് എ​​​​ങ്ങ​​​​നെ മ​​​​നു​​​​ഷ്യ​​​​രെ ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നും അ​​​​ക​​​​റ്റാ​​​​നും ക​​​​ഴി​​​​യു​​​​മെ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വാ​​​​ണ് പി​​​​ൽ​​​​ക്കാ​​​​ല​​​​ത്ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ‘സം​​​​വേ​​​​ദ​​​​നാ​​​​ത്മ​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​നം’ എ​​​​ന്ന സി​​​​ദ്ധാ​​​​ന്ത​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച​​​​ത്. വെ​​​​റു​​​​മൊ​​​​രു ശാ​​​​രീ​​​​രി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​യെ അ​​​​റി​​​​വി​​​​ന്‍റെ ഒ​​​​രു വ​​​​ലി​​​​യ ച​​​​ക്ര​​​​വാ​​​​ള​​​​മാ​​​​ക്കി മാ​​​​റ്റാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു സാ​​​​ധി​​​​ച്ചു.

ഈ ​​​​സി​​​​ദ്ധാ​​​​ന്ത​​​​ത്തി​​​​ലൂ​​​​ടെ അ​​​​ദ്ദേ​​​​ഹം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച ആ​​​​ശ​​​​യം ല​​​​ളി​​​​ത​​​​മാ​​​​ണ്: സ​​​​മൂ​​​​ഹം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് ബ​​​​ലം​​​​കൊ​​​​ണ്ടോ അ​​​​ധി​​​​കാ​​​​ര​​​​ംകൊ​​​​ണ്ടോ മാ​​​​ത്ര​​​​മ​​​​ല്ല, മ​​​​റി​​​​ച്ച് യു​​​​ക്തി​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ സം​​​​വാ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ​​​​യും പ​​​​ര​​​​സ്പ​​​​ര ധാ​​​​ര​​​​ണ​​​​യി​​​​ലൂ​​​​ടെ​​​​യും ആ​​​​യി​​​​രി​​​​ക്ക​​​​ണം. മ​​​​നു​​​​ഷ്യ​​​​ർ കേ​​​​വ​​​​ലം സ്വാ​​​​ർ​​​​ഥ​​​​താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കോ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നോ വേ​​​​ണ്ടി​​​​യ​​​​ല്ല സം​​​​സാ​​​​രി​​​​ക്കേ​​​​ണ്ട​​​​ത്; മ​​​​റി​​​​ച്ച്, പ​​​​ര​​​​സ്പ​​​​രം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും ഒ​​​​രു സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ലെ​​​​ത്താ​​​​നു​​​​മാ​​​​ണ്.

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യോ പ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യോ സ്വാ​​​​ധീ​​​​ന​​​​മി​​​​ല്ലാ​​​​ത്ത, സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ ഒ​​​​രു സം​​​​വാ​​​​ദാ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മേ ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് പു​​​​രോ​​​​ഗ​​​​തി കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ എ​​​​ന്ന് ഹാ​​​​ബ​​​​ർ​​​​മാ​​​​സ് വി​​​​ശ്വ​​​​സി​​​​ച്ചു. ഇ​​​​ത്ത​​​​രം സം​​​​വാ​​​​ദ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​കു​​​​മ്പോ​​​​ൾ സ​​​​മൂ​​​​ഹം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. വി​​​​പ​​​​ണി​​​​യും ബ്യൂ​​​​റോ​​​​ക്ര​​​​സി​​​​യും മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തെ കീ​​​​ഴ​​​​ട​​​​ക്കു​​​​മ്പോ​​​​ൾ മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ലോ​​​​കം ത​​​​ക​​​​രു​​​​ക​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​സം​​​​വാ​​​​ദം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

യു​ക്തി​വാ​ദ​ത്തി​ന്‍റെ​യും മ​ത​വാ​ദ​ത്തി​ന്‍റെ​യും തീ​വ്ര​നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ച് 2004ൽ ​ഹാ​ബ​ർ​മാ​സും ക​ർ​ദ്ദി​നാ​ൾ റാ​റ്റ്സിം​ഗും (പി​ന്നീ​ട് ബ​ന​ഡി​ക്ട് 16-ാമ​ന്‍ പാ​പ്പാ) ത​മ്മി​ൽ ന​ട​ത്തി​യ സം​വാ​ദം ര​ണ്ടു ജ​ർ​മ്മ​ന്‍ ബു​ദ്ധി​രാ​ക്ഷ​സ​ന്മാ​രു​ടെ സ​മാ​ഗ​മ​വേ​ദി​യാ​യാ​ണ് വൈ​ജ്ഞാ​നി​ക​ലോ​കം വി​ല​യി​രു​ത്തി​യ​ത്.

മ​തേ​ത​ര​യു​ക്തി​യോ മ​താ​ത്മക​വി​ശ്വാ​സ​മോ വേ​ണം പൊ​തു​ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ എ​ന്ന വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ ച​ർ​ച്ച അ​വ​യു​ടെ പ​ര​സ്പ​രാ​ശ്രി​ത​ത്വ​വും സം​വാ​ദ​സാ​ധ്യ​ത​ക​ളും വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്നു. ഉ​ത്ത​രാ​ധു​നി​ക ലോ​ക​ത്തി​ന്‍റെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തിൽ യു​ക്തി​ക്കും മ​ത​ത്തി​നും സ്ഥാ​ന​മു​ണ്ട് എ​ന്ന നി​ഗ​മ​ന​മാ​ണ് ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ​ത്.

Tags : Jurgen Habermas philosophical genius German

Recent News

Corehub Up