ബജറ്റിൽ കർഷകർക്കും യുവകർഷകർക്കും പ്രത്യേക പരിഗണന അനിവാര്യമാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും ഭക്ഷ്യസുരക്ഷയുടെയും അടിത്തറ കർഷകരാണ്.
നാടിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നത് ഒരു സാമൂഹിക ബാധ്യത മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള അനിവാര്യമായ നിക്ഷേപവുമാണ്.
കൃഷി മേഖല നശിക്കാതിരിക്കണമെങ്കിൽ വരാനിരിക്കുന്ന ബജറ്റിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണ്:
- കർഷകർക്കായി പ്രത്യേക രോത്സാഹന പദ്ധതികൾ നടപ്പിലാക്കുക.
- കൃഷി ആരംഭിക്കുന്ന യുവാക്കൾക്ക് പലിശരഹിത വായ്പകളും സബ്സിഡികളും നൽകുക.
- കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്ന വിപണി സംവിധാനങ്ങൾ
ശക്തിപ്പെടുത്തുക.
- കൃഷി ഇൻഷ്വറൻസ് പദ്ധതികളും ദുരന്താശ്വാസ സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുക.
- ആധുനിക സാങ്കേതിക വിദ്യയും നവീന കാർഷികരീതികളും യുവജനങ്ങളിലേക്ക് എത്തിക്കുന്ന പരിശീലന പരിപാടികൾ ആരംഭിക്കുക.
- ചെറുകിട, ഇടത്തരം കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുക.
Tags :
surprise budget Vismaya budget farmers