x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതിയ അധ്യയനവർഷവും അടിസ്ഥാന പാഠങ്ങളും

ഡോ. ​​ആ​​ന്‍റ​​ണി പാ​​ല​​യ്ക്ക​​ൽ
Published: June 7, 2026 12:36 AM IST | Updated: June 7, 2026 12:36 AM IST

മ​​​​​ധ്യ​​​​​വേ​​​​​ന​​​​​ല​​​​​വ​​​​​ധി ക​​​​​ഴി​​​​​ഞ്ഞ് പു​​​​​തു​​​​​വ​​​​​ർ​​​​​ഷ​​​​​പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് കു​​​​​ട്ടി​​​​​ക​​​​​ളും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും ഒ​​​​​രു​​​​​പോ​​​​​ലെ ചു​​​​​വ​​​​​ടു​​​​​വ​​​ച്ചു​​​തു​​​ട​​​ങ്ങി. അ​​​​​ക്ഷ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ ഈ ​​​​​പു​​​​​തി​​​​​യ ലോ​​​​​കത്തേ​​​​​ക്ക് പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​മ്പോ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും സ്ഥാ​​​​​പ​​​​​ന​​​​​ മേ​​​​​ധാ​​​​​വി​​​​​ക​​​​​ളും ഒ​​​​​രു​​​​​പോ​​​​​ലെ സ്വ​​​​​യം ചോ​​​​​ദി​​​​​ക്കേ​​​​​ണ്ട അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ ഒ​​​​​രു ചോ​​​​​ദ്യ​​​​​മു​​​​​ണ്ട്: വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ ആ​​​​​ത്യ​​​​​ന്തി​​​​​ക ല​​​​​ക്ഷ്യ​​​​​മെ​​​​​ന്താ​​​​​ണ്? അ​​​​​ക്ഷ​​​​​ര​​​​​വെ​​​​​ളി​​​​​ച്ചം ന​​​​​മ്മെ യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ എ​​​​​ന്താ​​​​​ണു പ​​​​​ഠി​​​​​പ്പി​​​ക്കേ​​​​​ണ്ട​​​​​ത്? വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ലൂ​​​​​ടെ നാം ​​​​​നേ​​​​​ടേ​​​​​ണ്ട​​​​​ത് കേ​​​​​വ​​​​​ലം ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള ഒ​​​​​രു മാ​​​​​ർ​​​​​ഗം മാ​​​​​ത്ര​​​​​മാ​​​​​ണോ, അ​​​​​തോ മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​യി ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള ദ​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​ണോ?

► മാ​​​​​ർ​​​​​ഗ​​​​​വും ല​​​​​ക്ഷ്യ​​​​​വും

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യി ര​​​​​ണ്ട് ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. ഒ​​​​​ന്നാ​​​​​മ​​​​​ത്തേ​​​​​ത്, ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ഭേ​​​​​ദ​​​​​പ്പെ​​​​​ട്ട ഒ​​​​​രു തൊ​​​​​ഴി​​​​​ൽ നേ​​​​​ടാ​​​നാ​​​​​യി പ​​​​​രി​​​​​ശീ​​​​​ല​​​​​നം സി​​​​​ദ്ധി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​താ​​​​​യ​​​​​ത്, ജീ​​​​​വി​​​​​ത​​​​​മാ​​​​​ർ​​​​​ഗം ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ പ​​​​​ര്യാ​​​​​പ്ത​​​​​മാ​​​​​യ അ​​​​​റി​​​​​വും സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​മാ​​​​​യ ക​​​​​ഴി​​​​​വു​​​​​ക​​​​​ളും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ലൂ​​​​​ടെ ആ​​​​​ർ​​​​​ജി​​​​​ക്കു​​​​​ക. ഇ​​​​​വി​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള ഒ​​​​​രു മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യി​​​​​ത്തീ​​​​​രു​​​​​ന്നു. ര​​​​​ണ്ടാ​​​​​മ​​​​​ത്തേ​​​​​ത്, ന​​​​​ല്ല മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​യി ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പ്രാ​​​​​പ്ത​​​​​രാ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​മു​​​​​ള്ള വ്യ​​​​​ക്തി​​​​​ക​​​​​ളെ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ്. ലോ​​​​​കാ​​​​​രോ​​​​​ഗ്യ സം​​​​​ഘ​​​​​ട​​​​​ന നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന ജീ​​​​​വ​​​​​ന​​​​​ക​​​​​ല​​​​​ക​​​​​ളാ​​​​​യ സ്വ​​​​​യം​​​​​ബോ​​​​​ധം, സ​​​​​ഹാ​​​​​നു​​​​​ഭൂ​​​​​തി, സ​​​​​ർ​​​​​ഗാ​​​​​ത്മ​​​​​ക​​​​​വും വി​​​​​മ​​​​​ർ​​​​​ശ​​​​​നാ​​​​​ത്മ​​​​​ക​​​​​വു​​​​​മാ​​​​​യ ചി​​​​​ന്ത, മാ​​​​​ന​​​​​സി​​​​​ക സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ങ്ങ​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​ഴി​​​​​വ്, മി​​​​​ക​​​​​ച്ച വ്യ​​​​​ക്തി​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം ഇ​​​​​തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ വ​​​​​രു​​​​​ന്നു. ഇ​​​​​വി​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം കേ​​​​​വ​​​​​ലം ഒ​​​​​രു മാ​​​​​ർ​​​​​ഗം എ​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ, ആ​​​​​ത്യ​​​​​ന്തി​​​​​ക​​​​​മാ​​​​​യ ല​​​​​ക്ഷ്യം ത​​​​​ന്നെ​​​​​യാ​​​​​യി മാ​​​​​റു​​​​​ന്നു.

മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​വു​​​​​ക, കൂ​​​​​ടു​​​​​ത​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​മു​​​​​ള്ള​​​​​വ​​​​​രാ​​​​​വു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​തി​​​​​നാ​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​ന്‍റെ പ്ര​​​​​ഥ​​​​​മ ദൗ​​​​​ത്യ​​​​​മാ​​​​​യി ന​​​​​മ്മ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കേ​​​​​ണ്ട​​​​​ത്. ഇ​​​​​ന്ത്യ​​​​​യെ​​​​​പ്പോ​​​​​ലു​​​​​ള്ള ഒ​​​​​രു രാ​​​​​ജ്യ​​​​​ത്ത് വി​​​​​ശേ​​​​​ഷി​​​​​ച്ചും, ആ​​​​​ഴ​​​​​മാ​​​​​യ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ ബോ​​​​​ധ​​​​​വും മ​​​​​തേ​​​​​ത​​​​​ര വി​​​​​ശ്വാ​​​​​സ​​​​​വു​​​മു​​​ള്ള​​​തും വൈ​​​​​വി​​​​​ധ്യ​​​​​ങ്ങ​​​​​ളെ​​​​​യും ബ​​​​​ഹു​​​​​സ്വ​​​​​ര​​​​​ത​​​​​യെ​​​​​യും ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്ന​​​തു​​​മാ​​​യ പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​കു​​​​​ക എ​​​​​ന്ന​​​​​തും മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​മു​​​​​ള്ള വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ആ​​​​​ർ​​​​​ജി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ അ​​​​​വി​​​​​ഭാ​​​​​ജ്യ ഭാ​​​​​ഗ​​​​​മാ​​​​​ണ്.

► സാ​​​​​മൂ​​​​​ഹി​​​​​ക കെ​​​​​ണി​​​​​ക​​​​​ൾ

വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​ക്കും മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​ർ​​​ക്കും ത​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ഠ​​​​​ന​​​​​സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന ച​​​​​തി​​​​​ക്കു​​​​​ഴി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് കൃ​​​​​ത്യ​​​​​മാ​​​​​യ ധാ​​​​​ര​​​​​ണ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ യ​​​​​ഥാ​​​​​ർ​​​​​ഥ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ടു​​​​​ന്ന​​​​​തി​​​​​ന്, പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​രു​​​​​ന്ന​​​​​തി​​​​​ന് ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യ ത​​​​​ട​​​​​​​സ​​​​​മാ​​​​​കു​​​​​ന്ന ഈ ​​​​​സാ​​​​​മൂ​​​​​ഹി​​​​​ക കെ​​​​​ണി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ക​​​​​യും ജാ​​​​​ഗ്ര​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യേ​​​​​ണ്ട​​​​​ത് ഏ​​​​​റ്റ​​​​​വും അ​​​​​ത്യാ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. കേ​​​​​വ​​​​​ലം ഉ​​​​​പ​​​​​രി​​​​​പ്ല​​​​​വ​​​​​മാ​​​​​യ ച​​​​​തി​​​​​ക്കു​​​​​ഴി​​​​​ക​​​​​ള​​​​​ല്ല ഇ​​​​​വ; മ​​​​​റി​​​​​ച്ച്, ന​​​​​മ്മു​​​​​ടെ സം​​​​​സ്കാ​​​​​ര​​​​​ത്തെ​​​​​യും ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​യും ആ​​​​​കെ ത​​​​​കി​​​​​ടം മ​​​​​റി​​​​​ക്കു​​​​​ന്ന വ​​​​​ൻ കെ​​​​​ണി​​​​​ക​​​​​ളാ​​​​​ണ്.

► ഫാ​​​​​സ്റ്റ് ഫു​​​​​ഡ്-​​​ജ​​​​​ങ്ക് ഫു​​​​​ഡ് കെ​​​​​ണി

ന​​​​​മ്മു​​​​​ടെ അ​​​​​ടു​​​​​ക്ക​​​​​ള​​​​​ക​​​​​ളെ​​​​​യും ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​യും ഒ​​​​​രേ​​​​​പോ​​​​​ലെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ ഒ​​​​​ന്നാ​​​​​ണി​​​​​ത്. ല​​​​​ളി​​​​​ത​​​​​വും പോ​​​​​ഷ​​​​​ക​​​​​സ​​​​​മൃ​​​​​ദ്ധ​​​​​വു​​​​​മാ​​​​​യ ഭ​​​​​ക്ഷ​​​​​ണ​​​​​ശീ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്ന് ഫാ​​​​​സ്റ്റ് ഫു​​​​​ഡി​​​​​ന്‍റെ​​​​​യും ’Take away’ സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യും പി​​​​​ന്നാ​​​​​ലെ​​​​​യു​​​​​ള്ള ഈ ​​​​​ഓ​​​​​ട്ടം വെ​​​​​റു​​​​​മൊ​​​​​രു താ​​​​​ല്കാ​​​​​ലി​​​​​ക ഭ്ര​​​​​മ​​​​​മ​​​​​ല്ല; ഒ​​​​​രു ജ്വ​​​​​ര​​​​​മാ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും, കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ. പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ര​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ പോ​​​​​ഷ​​​​​കാ​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കി ഇ​​​​​ത്ത​​​​​രം കൃ​​​​​ത്രി​​​​​മ ഭ​​​​​ക്ഷ​​​​​ണ​​​​​ങ്ങള്‍ തേടുന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ത് അ​​​​​മി​​​​​ത​​​​​വ​​​​​ണ്ണ​​​​​ത്തി​​​​​നും പ​​​​​ഠ​​​​​ന​​​​​വൈ​​​​​ക​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു​​​​​ണ്ട്. വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്നു​​​ത​​​​​ന്നെ ആ​​​​​രോ​​​​​ഗ്യ​​​​​ക​​​​​ര​​​​​മാ​​​​​യ ഭ​​​​​ക്ഷ​​​​​ണ​​​​​സം​​​​​സ്കാ​​​​​രം കു​​​​​ട്ടി​​​​​ക​​​​​ൾ ശീ​​​​​ലി​​​​​ച്ചെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​ത് അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

ഉ​​​​​പ​​​​​ഭോ​​​​​ഗാ​​​​​സ​​​​​ക്തി

വി​​​​​പ​​​​​ണി​​​​​യു​​​​​ടെ അ​​​​​ദൃ​​​​​ശ്യ​​​​​മാ​​​​​യ ച​​​​​ര​​​​​ടു​​​​​ക​​​​​ളാ​​​​​ൽ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും നി​​​​​യ​​​​​ന്ത്രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന കെ​​​​​ണി​​​​​യാ​​​​​ണി​​​​​ത്. ആ​​​​​ധു​​​​​നി​​​​​ക മ​​​​​നു​​​​​ഷ്യ​​​​​ൻ ക​​​​​മ്പോ​​​​​ള​​​​​ത്തി​​​​​ന്‍റെ ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും അ​​​​​ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​ന്‍റ​​​ർ​​​​​നെ​​​​​റ്റ് വി​​​​​പ്ല​​​​​വ​​​​​ത്തോ​​​​​ടെ ക​​​​​മ്പോ​​​​​ളം ന​​​​​മ്മു​​​​​ടെ അ​​​​​ടു​​​​​ക്ക​​​​​ള​​​​​യും കി​​​​​ട​​​​​പ്പ​​​​​റ​​​​​യും ക​​​​​ട​​​​​ന്ന് വി​​​​​ര​​​​​ൽ​​​​​ത്തു​​​​​മ്പി​​​​​ലെ​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. പ്രാ​​​​​ഥ​​​​​മി​​​​​ക ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​പ്പു​​​​​റം, അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ആ​​​​​ഡം​​​​​ബ​​​​​ര വ​​​​​സ്തു​​​​​ക്ക​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള ആ​​​​​സ​​​​​ക്തി​​​​​യു​​​​​ടെ​​​​​യും ധൂ​​​​​ർ​​​​​ത്തി​​​ന്‍റെ​​​​​യും നീ​​​​​ർ​​​​​ച്ചു​​​​​ഴി​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​ന്ന് ശ​​​​​രാ​​​​​ശ​​​​​രി മ​​​​​ല​​​​​യാ​​​​​ളി.

പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ട്രെ​​​​​ൻ​​​​​ഡു​​​​​ക​​​​​ളു​​​​​ടെ​​​​​യും വ​​​​​ലി​​​​​യ ഇ​​​​​ര​​​​​കള്‍ ന​​​​​മ്മു​​​​​ടെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ണ്. അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ബ്രാ​​​​​ൻ​​​​​ഡ​​​​​ഡ് വ​​​​​സ്ത്ര​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​​ല​​​​​കൂ​​​​​ടി​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി അ​​​​​വ​​​​​ർ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ക​​​​​യും സ​​​​​ഹ​​​​​പാ​​​​​ഠി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ബു​​​​​ദ്ധി​​​​​യും അ​​​​​പ​​​​​ക​​​​​ർ​​​​​ഷ​​​​​താ​​​​​ബോ​​​​​ധ​​​​​വും വ​​​​​ള​​​​​ർ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു.

► വ്യാ​​​​​ജ​​​​​വാ​​​​​ർ​​​​​ത്ത

വി​​​​​വ​​​​​ര​​​​​സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യു​​​​​ടെ മ​​​​​റ​​​​​വി​​​​​ൽ കാ​​​​​ട്ടു​​​​​തീ പോ​​​​​ലെ പ​​​​​ട​​​​​രു​​​​​ന്ന വ്യാ​​​​​ജ​​​​​വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ നാം ​​​​​ക​​​​​രു​​​​​തു​​​​​ന്ന​​​​​തി​​​​​നു​​​​​മ​​​​​പ്പു​​​​​റം അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​യാ​​​​​ണ്. വ​​​​​സ്തു​​​​​ത​​​​​ക​​​​​ൾ​​​​​ക്കും യു​​​​​ക്തി​​​​​ക്കും യാ​​​​​തൊ​​​​​രു വി​​​​​ല​​​​​യു​​​​​മി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു ‘സ​​​​​ത്യാ​​​​​ന​​​​​ന്ത​​​​​ര കാ​​​​​ല​​​​​’ത്താ​​​​​ണ് നാം ​​​​​ഇ​​​​​ന്നു ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​ത്ത​​​​​രം വ്യാ​​​​​ജ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ൾ എ​​​​​ടു​​​​​ക്കു​​​​​ന്ന തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​ല​​​​​പ്പോ​​​​​ഴും വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​ണ്. ഇ​​​​​ത് പൊ​​​​​തു​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള വി​​​​​ശ്വാ​​​​​സം ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക മാ​​​​​ത്ര​​​​​മ​​​​​ല്ല, മ​​​​​തം, രാ​​​​​ഷ്‌​​​ട്രീ​​​​​യം തു​​​​​ട​​​​​ങ്ങി​​​​​യ എ​​​​​ല്ലാ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും ക​​​​​ടു​​​​​ത്ത വി​​​​​ഭാ​​​​​ഗീ​​​​​യ​​​​​ത​​​​​യും പ​​​​​ര​​​​​സ്പ​​​​​ര​​​​​വി​​​​​ദ്വേ​​​​​ഷ​​​​​വും വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്നു. ഓ​​​​​ൺ​​​​​ലൈ​​​​​ൻ ലോ​​​​​ക​​​​​ത്ത് കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​മ​​​​​യം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ഇ​​​​​ത്ത​​​​​രം അ​​​​​ർ​​​​​ധ​​​​​സ​​​​​ത്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വ്യാ​​​​​ജ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും കെ​​​​​ണി​​​​​യി​​​​​ൽ പെ​​​​​ട്ടെ​​​​​ന്ന് വീ​​​​​ണു​​​​​പോ​​​​​കു​​​​​ന്നു​​​​​ണ്ട്. വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളെ യു​​​​​ക്തി​​​​​സ​​​​​ഹ​​​​​മാ​​​​​യി വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യാ​​​​​നും യ​​​​​ഥാ​​​​​ർ​​​​​ഥ വ​​​​​സ്തു​​​​​ത​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​നു​​​​​മു​​​​​ള്ള വി​​​​​മ​​​​​ർ​​​​​ശ​​​​​നാ​​​​​ത്മ​​​​​ക ചി​​​​​ന്ത വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്നു​​​ത​​​​​ന്നെ അ​​​​​വ​​​​​ർ ആ​​​​​ർ​​​​​ജി​​​​​ച്ചെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

► ല​​​​​ഹ​​​​​രി​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ

പു​​​​​തു​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യു​​​​​ടെ ജീ​​​​​വ​​​​​നെ​​​​​യും സ്വ​​​​​പ്ന​​​​​ങ്ങ​​​​​ളെ​​​​​യും ഒ​​​​​രു​​​​​പോ​​​​​ലെ കാ​​​​​ർ​​​​​ന്നു​​​​​തി​​​​​ന്നു​​​​​ന്ന ഈ ​​​​​കെ​​​​​ണി, വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ക​​​​​ലാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഓ​​​​​രോ ഇ​​​​​ട​​​​​നാ​​​​​ഴി​​​​​ക​​​​​ളി​​​​​ലും സ​​​​​ജീ​​​​​വ​​​​​മാ​​​​​ണ്. കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​രു​​​​​ടെ നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​ത​​​​​ ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്ത്, എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ പ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നും താ​​​​​ല്കാ​​​​​ലി​​​​​ക സു​​​​​ഖം നു​​​​​ക​​​​​രാ​​​​​നും പ്രേ​​​​​രി​​​​​പ്പി​​​​​ച്ചാ​​​​​ണ് ല​​​​​ഹ​​​​​രി​​​​​മാ​​​​​ഫി​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളെ കെ​​​​​ണി​​​​​യി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​രി​​​​​ക്ക​​​​​ൽ ഇ​​​​​തി​​​​​ന്‍റെ ച​​​​​തി​​​​​ക്കു​​​​​ഴി​​​​​യി​​​​​ൽ അ​​​​​ക​​​​​പ്പെ​​​​​ട്ടു​​​​​പോ​​​​​യാ​​​​​ൽ ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല, ല​​​​​ഹ​​​​​രി ക​​​​​ട​​​​​ത്തു​​​​​ന്ന കാ​​​​​രി​​​​​യ​​​​​ർ​​​​​മാ​​​​​രാ​​​​​യി​​​​​പ്പോ​​​​​ലും കു​​​​​ട്ടി​​​​​ക​​​​​ൾ മാ​​​​​റു​​​​​ന്നു.

► ഡി​​​​​ജി​​​​​റ്റ​​​​​ൽ ആ​​​​​സ​​​​​ക്തി​​​​​യും സൈ​​​​​ബ​​​​​ർ കെ​​​​​ണി​​​​​ക​​​​​ളും

മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ൺ ത​​​​​ന്നെ​​​​​യാ​​​​​ണ് ത​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​വും ലോ​​​​​ക​​​​​വു​​​​​മെ​​​​​ന്ന് ക​​​​​രു​​​​​തു​​​​​ന്ന ഒ​​​​​രു ത​​​​​ല​​​​​മു​​​​​റ ഇ​​​​​വി​​​​​ടെ വ​​​​​ള​​​​​ർ​​​​​ന്നു​​​​​വ​​​​​രു​​​​​ന്നു​​​​​ണ്ട്. കോ​​​​​വി​​​​​ഡ് കാ​​​​​ല​​​​​ത്ത് ഇ​​​​​തൊ​​​​​രു വ​​​​​ലി​​​​​യ മ​​​​​ഹാ​​​​​വ്യാ​​​​​ധി​​​​​യാ​​​​​യി മാ​​​​​റി. വാ​​​​​ട്സ്ആ​​​​​പ്, ഫേ​​​​​സ്ബു​​​​​ക്, ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​വി​​​​​ധ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ സൈ​​​​​റ്റു​​​​​ക​​​​​ൾ മു​​​​​ത​​​​​ൽ, അ​​​​​ക്ര​​​​​മ​​​​​​​​​​വാ​​​​​സ​​​​​ന​​​​​യും കി​​​​​ട​​​​​മത്സരവും വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ പ​​​​​ല​​​​​വി​​​​​ധ ഓ​​​​​ൺ​​​​​ലൈ​​​​​ൻ ഗെ​​​​​യി​​​​​മു​​​​​ക​​​​​ൾ, യൂ​​​​​ട്യൂ​​​​​ബ് വീ​​​​​ഡി​​​​​യോ​​​​​ക​​​​​ൾ, എ​​​​​ന്നു​​​​​വേ​​​​​ണ്ട പോ​​​​​ർ​​​​​ണോ​​​​​ഗ്ര​​​​​ഫി സൈ​​​​​റ്റു​​​​​ക​​​​​ൾ വ​​​​​രെ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഹാ​​​​​ര​​​​​യി​​​​​ട​​​​​ങ്ങ​​​​​ളാ​​​​​യി​​​​​ത്തീ​​​​​രു​​​​​ന്നു.

ഈ ​​​​​സൈ​​​​​ബ​​​​​ർ ലോ​​​​​കം പ​​​​​ല​​​​​വി​​​​​ധ കെ​​​​​ണി​​​​​ക​​​​​ൾ നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണ്. ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള ഓ​​​​​ൺ​​​​​ലൈ​​​​​ൻ വേ​​​​​ട്ട​​​​​യാ​​​​​ട​​​​​ൽ, ഓ​​​​​ൺ​​​​​ലൈ​​​​​ൻ ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലും വ്യ​​​​​ക്തി​​​​​ഹ​​​​​ത്യ​​​​​യും, മോ​​​​​ർ​​​​​ഫ് ചെ​​​​​യ്ത ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ വ​​​​​ഴി​​​​​യു​​​​​ള്ള ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി പ്ര​​​​​ചാ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി പ​​​​​ല രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ് സൈ​​​​​ബ​​​​​ർ പ്ലാ​​​​​റ്റു​​​​​ഫോ​​​​​മു​​​​​ക​​​​​ൾ ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ ജീ​​​​​വ​​​​​നും അ​​​​​ന്ത​​​​​​​സി​​​​​നും വി​​​​​ല​​​​​ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളെ ഓ​​​​​ൺ​​​​​ലൈ​​​​​ൻ വ​​​​​ഴി കെ​​​​​ണി​​​​​യി​​​​​ൽ വീ​​​​​ഴ്ത്തു​​​​​ന്ന സൈ​​​​​ബ​​​​​ർ ഗ്രൂ​​​​​മിം​​​​​ഗും പ​​​​​ണം ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന ഹാ​​​​​ക്കിം​​​​​ഗും ഇ​​​​​തി​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണ്. ഇ​​​​​ന്ന​​​​​ത്തെ ആ​​​​​ഗോ​​​​​ള സ​​​​​മ്പ​​​​​ദ് വ്യ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ക​​​​​ട്ടെ വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും താത്പ​​​​​ര്യ​​​​​ങ്ങ​​​​​ളും നി​​​​​ര​​​​​ന്ത​​​​​രം ചോ​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ത്ത് പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നു; ‘നി​​​​​രീ​​​​​ക്ഷ​​​​​ണ മു​​​​​ത​​​​​ലാ​​​​​ളി​​​​​ത്തം’ എ​​​​​ന്നാ​​​​​ണ് ഈ ​​​​​സ​​​​​മ്പ​​​​​ദ് വ്യ​​​​​വ​​​​​സ്ഥ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

ഡി​​​​​ജി​​​​​റ്റ​​​​​ൽ സ​​​​​ങ്കേ​​​​​ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​മി​​​​​ത​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗം കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രു​​​​​ടെ​​​​​യും ശാ​​​​​രീ​​​​​രി​​​​​ക​​​​​വും മാ​​​​​ന​​​​​സി​​​​​ക​​​​​വു​​​​​മാ​​​​​യ ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​യും സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഉ​​​​​റ​​​​​ക്ക​​​​​ക്കു​​​​​റ​​​​​വ്, ഏ​​​​​കാ​​​​​ഗ്ര​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ, പെ​​​​​രു​​​​​മാ​​​​​റ്റ വൈ​​​​​ക​​​​​ല്യ​​​​​ങ്ങ​​​​​ൾ, ആ​​​​​ശ​​​​​ങ്ക, മാ​​​​​ന​​​​​സി​​​​​ക സ​​​​​മ്മ​​​​​ർ​​​​​ദം, സാ​​​​​മൂ​​​​​ഹി​​​​​ക ഒ​​​​​റ്റ​​​​​പ്പെ​​​​​ട​​​​​ൽ, വി​​​​​ഷാ​​​​​ദം എ​​​​​ന്നി​​​​​വ ഇ​​​​​തി​​​​​ന്‍റെ പാ​​​​​ർ​​​​​ശ്വ​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​യി മ​​​​​നഃ​​​​​ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ന്മാ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. 

K-Rail Survey

► അ​​​​​തി​​​​​ജീ​​​​​വ​​​​​ന​​​​​വും മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​വും

ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ, ഫാ​​​​​സ്റ്റ് ഫു​​​​​ഡ് സം​​​​​സ്കാ​​​​​രം, ഉ​​​​​പ​​​​​ഭോ​​​​​ഗാ​​​​​സ​​​​​ക്തി, വ്യാ​​​​​ജ​​​​​വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ, ല​​​​​ഹ​​​​​രി, ഡി​​​​​ജി​​​​​റ്റ​​​​​ൽ ആ​​​​​സ​​​​​ക്തി എ​​​​​ന്നീ സാ​​​​​മൂ​​​​​ഹി​​​​​ക കെ​​​​​ണി​​​​​ക​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കാ​​​​​ൻ കു​​​​​ട്ടി​​​​​ക​​​​​ളെ പ്രാ​​​​​പ്ത​​​​​രാ​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​തു​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​​ന്ന​​​​​ത്തെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളി​​​​​ലൊ​​​​​ന്ന്. വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ക്കാ​​​​​നോ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്ന വി​​​​​ജ​​​​​യം നേ​​​​​ടാ​​​​​നോ മാ​​​​​ത്രം ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​രെ​​​​​യ​​​​​ല്ല, ത​​​​​ങ്ങ​​​​​ൾ​​​​​ക്ക് ചു​​​​​റ്റും പ​​​​​തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ഇ​​​​​ത്ത​​​​​രം വി​​​​​പ​​​​​ത്തു​​​​​ക​​​​​ളെ കൃ​​​​​ത്യ​​​​​മാ​​​​​യി തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ക​​​​​ഴി​​​​​വും വി​​​​​വേ​​​​​ക​​​​​വു​​​​​മു​​​​​ള്ള പൗ​​​​​ര​​​​​ന്മാ​​​​​രെ​​​​​യാ​​​​​ണ് യ​​​​​ഥാ​​​​​ർ​​​​​ഥ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​ത്. അ​​​​​തി​​​​​ന് ഏ​​​​​റ്റ​​​​​വും സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ​​​​​ത് ജാ​​​​​തീ​​​​​യ​​​​​മോ മ​​​​​ത​​​​​പ​​​​​ര​​​​​മോ രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​മോ ആ​​​​​യ ഇ​​​​​ടു​​​​​ങ്ങി​​​​​യ ചി​​​​​ന്താ​​​​​ഗ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക​​​​​തീ​​​​​ത​​​​​മാ​​​​​യി ഒ​​​​​രു വി​​​​​ശാ​​​​​ല​​​​​മാ​​​​​യ സാ​​​​​മൂ​​​​​ഹി​​​​​ക​​​ബോ​​​​​ധം കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ വ​​​​​ള​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ്.

സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ൽ കൊ​​​​​തു​​​​​ക് ക​​​​​യ​​​​​റാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ തേ​​​​​ടു​​​​​മ്പോ​​​​​ൾ​​​ത​​​​​ന്നെ, നാ​​​​​ട്ടി​​​​​ലാ​​​​​കെ കൊ​​​​​തു​​​​​ക് പ​​​​​ര​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണെ​​​​​ന്ന് അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​മൂ​​​​​ഹി​​​​​ക ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ത​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ടെ​​​​​ന്ന് കു​​​​​ട്ടി​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം. വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ സു​​​​​ര​​​​​ക്ഷ​​​​​യും വി​​​​​ജ​​​​​യ​​​​​വും മാ​​​​​ത്ര​​​​​മ​​​​​ല്ല, സ​​​​​ഹ​​​​​ജീ​​​​​വി​​​​​ക​​​​​ളു​​​​​ടെ ക്ഷേ​​​​​മ​​​​​വും ത​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണെ​​​​​ന്ന തി​​​​​രി​​​​​ച്ച​​​​​റി​​​​​വാ​​​​​ണ് യ​​​​​ഥാ​​​​​ർ​​​​​ഥ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം വ​​​​​ള​​​​​ർ​​​​​ത്തേ​​​​​ണ്ട​​​​​ത്.

അ​​​​​തോ​​​​​ടൊ​​​​​പ്പം, സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന അ​​​​​നീ​​​​​തി​​​​​ക​​​​​ളെ​​​​​യും മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ അ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളെ​​​​​യും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​നും അ​​​​​വ​​​​​യോ​​​​​ട് സ​​​​​ർ​​​​​ഗാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കാ​​​​​നും കു​​​​​ട്ടി​​​​​ക​​​​​ൾ പ​​​​​ഠി​​​​​ക്ക​​​​​ണം. ഓ​​​​​രോ വ്യ​​​​​ക്തി​​​​​യു​​​​​ടെ​​​​​യും അ​​​​​ന്ത​​​​​​​സി​​​​​നെ​​​​​യും അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളെ​​​​​യും ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ർ ശീ​​​​​ലി​​​​​ക്ക​​​​​ണം. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ പി​​​​​ന്നാ​​​​​ക്കം നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​വ​​​​​രോ​​​​​ടും ദു​​​​​ർ​​​​​ബ​​​​​ല​​​​​രോ​​​​​ടും പ്രാ​​​​​ന്ത​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രോ​​​​​ടും ആ​​​​​ഴ​​​​​മാ​​​​​യ സ​​​​​ഹാ​​​​​നു​​​​​ഭൂ​​​​​തി​​​​​യും ആ​​​​​ദ​​​​​ര​​​​​വും പു​​​​​ല​​​​​ർ​​​​​ത്താ​​​​​ൻ ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് സാ​​​​​ധി​​​​​ക്ക​​​​​ണം. കാ​​​​​ര​​​​​ണം, കേ​​​​​വ​​​​​ല​​​​​മാ​​​​​യ അ​​​​​റി​​​​​വി​​​​​നേ​​​​​ക്കാ​​​​​ൾ പ​​​​​തി​​​​​ന്മ​​​​​ട​​​​​ങ്ങ് മ​​​​​ട​​​​​ങ്ങ് വി​​​​​ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ് മ​​​​​നു​​​​​ഷ്യ​​​​​ത്വം.

അ​​​​​തി​​​​​നാ​​​​​ൽ, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം എ​​​​​ന്ന​​​​​ത് കേ​​​​​വ​​​​​ലം വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ സ​​​​​മ്പാ​​​​​ദി​​​​​ക്കു​​​​​ക​​​​​യോ മി​​​​​ക​​​​​ച്ചൊ​​​​​രു തൊ​​​​​ഴി​​​​​ൽ നേ​​​​​ടു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഒ​​​​​രു മാ​​​​​ർ​​​​​ഗം മാ​​​​​ത്ര​​​​​മ​​​​​ല്ല; അ​​​​​ത് മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​കാ​​​​​നു​​​​​ള്ള ഉ​​​​​ദാ​​​​​ത്ത​​​​​മാ​​​​​യ ഒ​​​​​രു സാം​​​​​സ്കാ​​​​​രി​​​​​ക പ്ര​​​​​ക്രി​​​​​യ​​​​​യാ​​​​​ണ്. സ്വ​​​​​ന്തം ജീ​​​​​വി​​​​​ത​​​​​ത്തെ​​​​​യും സ​​​​​മൂ​​​​​ഹ​​​​​ത്തെ​​​​​യും വി​​​​​മ​​​​​ർ​​​​​ശ​​​​​നാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും കൂ​​​​​ടു​​​​​ത​​​​​ൽ നീ​​​​​തി​​​​​പൂ​​​​​ർ​​​​​ണ​​​​​വും സ​​​​​ഹാ​​​​​നു​​​​​ഭൂ​​​​​തി​​​​​യു​​​​​ള്ള​​​​​തു​​​​​മാ​​​​​യ ഒ​​​​​രു പു​​​​​തി​​​​​യ ലോ​​​​​കം സൃ​​​​​ഷ്ടി​​​​​ക്കാ​​​​​നും മ​​​​​നു​​​​​ഷ്യ​​​​​നെ പ്രാ​​​​​പ്ത​​​​​നാ​​​​​ക്കു​​​​​ന്ന പ്ര​​​​​ക്രി​​​​​യ​​​​​യാ​​​​​ണ​​​​​ത്.

Tags : New school year basic lessons

Recent News

Corehub Up