x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 16, 2026 01:00 AM IST | Updated: June 16, 2026 01:00 AM IST

ഞാ​​​ൻ ആ​​​ദ്യം കാ​​​ണു​​​ന്ന പ​​​ത്രം ദീ​​​പി​​​ക​​​യാ​​​ണ്. ഇ​​​പ്പോ​​​ഴു​​​മോ​​​ർ​​​ക്കു​​​ന്നു, മ​​​നു​​​ഷ്യ​​​ൻ ച​​​ന്ദ്ര​​​നി​​​ൽ ആ​​​ദ്യ​​​മാ​​​യി കാ​​​ലു​​​കു​​​ത്തി​​​യ​​​തി​​​ന്‍റെ വാ​​​ർ​​​ത്ത​​​യും ചി​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന ദീ​​​പി​​​ക​​​യി​​​ലെ മു​​​ൻ​​​പേ​​​ജ്. ഇ​​​രു​​​ൾ​​​മൂ​​​ടിക്കി​​​ട​​​ന്ന എ​​​ന്‍റെ ബാ​​​ലമ​​​ന​​​സി​​​ൽ മി​​​ന്നി​​​യ റാ​​​ന്ത​​​ൽ വെ​​​ളി​​​ച്ച​​​മാ​​​യി​​​രു​​​ന്നു ആ ​​​കാ​​​ഴ്ച.

കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ ബാ​​​ലാ​​​രി​​​ഷ‌്ട​​​ത​​​യും ക്ലേ​​​ശ​​​വും നി​​​റ​​​ഞ്ഞു​​​നി​​​ന്ന അ​​​ക്കാ​​​ല​​​ത്ത് ഹൈ​​​റേ​​​ഞ്ചി​​​ന്‍റെ ശ​​​ബ്ദം ദീ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​നാ​​​ടി​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തു​​​ടി​​​പ്പ​​​റി​​​യാ​​​ൻ അ​​​ന്ന് ദീ​​​പി​​​ക​​​യേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. കാ​​​ല​​​മേ​​​റെ​​​ക്ക​​​ഴി​​​ഞ്ഞ് ഫി​​​ലിം സൊ​​​സൈ​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​നം ഒ​​​രു വി​​​കാ​​​ര​​​മാ​​​യി കൊ​​​ണ്ടു​​​ന​​​ട​​​ന്ന​​​പ്പോ​​​ൾ ദീ​​​പി​​​ക​​​യു​​​ടെ വ​​​ലി​​​യ പി​​​ന്തു​​​ണ കി​​​ട്ടി.

അ​​​താ​​​ക​​​ട്ടെ, ഞ​​​ങ്ങ​​​ൾ​​​ക്ക് നാ​​​ട്ടി​​​ൽ വ​​​ലി​​​യ സ്വീ​​​കാ​​​ര്യ​​​ത ല​​​ഭി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. ഹൈ​​​റേ​​​ഞ്ചി​​​ലെ ഭൂ​​​പ്ര​​​ശ്ന​​​ങ്ങ​​​ളും അ​​​തി​​​ജീ​​​വ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും അ​​​ർ​​​ഹി​​​ക്കു​​​ന്ന ഗൗ​​​ര​​​വ​​​ത്തോ​​​ടെ തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ന്ന​​​തി​​​ൽ ദീ​​​പി​​​ക ഇ​​പ്പോ​​ഴും മു​​​ന്നി​​​ലാ​​​ണ്.

ആ​​​ഴ​​​ത്തി​​​ൽ പ​​​ഠി​​​ച്ച് വ​​​സ്തു​​​നി​​​ഷ‌്ഠമാ​​​യി അ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ൽ ഒ​​​രു ആ​​​ക‌്ടി​​​വി​​​സ്റ്റ് സ​​​മീ​​​പ​​​നം ദീ​​​പി​​​ക​​​യി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​യാ​​​ൻ എ​​​നി​​​ക്ക് മ​​​ടി​​​യി​​​ല്ല.​​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ത്ര​​​മു​​​ത്ത​​​ശ്ശി​​​ക്ക് ആ​​​ശം​​​സ​​​ക​​​ൾ.

-ഇ.​​​ജെ.​ ജോ​​​സ​​​ഫ് (എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ, ദ​​​ർ​​​ശ​​​ന മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്)

Tags : Satyaduthika celebrates deepika@140

Recent News

Corehub Up