x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വർക്കിച്ചനും മേരിക്കുട്ടിക്കും ദാഹിക്കുന്നു

കെ.ആ​​​ർ. പ്ര​​​മോ​​​ദ്
Published: January 24, 2026 03:19 AM IST | Updated: January 24, 2026 03:19 AM IST

വ​​​ർ​​​ക്കി​​​ച്ച​​​ന്‍റെ ഏ​​​കമ​​​ക​​​ളാ​​​ണ് ബു​​​ദ്ധി​​​ജീ​​​വി​​​യും ഫെ​​​മി​​​നി​​​സ്റ്റു​​​മാ​​​യ ഏ​​​ലി​​​ക്കു​​​ട്ടി. പെ​​​ണ്ണ് ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​പ​​​ശാ​​​ല​​​യി​​​ൽ എം​​​എ​​​യ്ക്ക് പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത​​​യി​​​ടെ അ​​​വ​​​ൾ​​​ക്കൊ​​​രു ക​​​ല്യാ​​​ണാ​​​ലോ​​​ച​​​ന വ​​​ന്നു. വ​​​ർ​​​ക്കി​​​ച്ച​​​ന്‍റെ കൂ​​​ട്ടു​​​കാ​​​ര​​​ന്‍റെ മ​​​ക​​​ൻ ഔ​​​സേ​​​പ്പു​​​കു​​​ട്ടി​​​യാ​​​ണ് ചെ​​​റു​​​ക്ക​​​ൻ. അ​​​വ​​​നാ​​​ക​​​ട്ടെ, ദൈ​​​വ​​​ഭ​​​യ​​​മു​​​ള്ള​​​വ​​​നും ക​​​ർ​​​ഷ​​​ക​​​പു​​​ത്ര​​​നും ഡ​​​ൽ​​​ഹി​​​ലെ ഒ​​​രു ക​​​മ്പ​​​നി​​​യി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം ഇ​​​രു​​​പ​​​ത്ത​​​ഞ്ചു ല​​​ക്ഷം രൂ​​​പ ശ​​​മ്പ​​​ളം വാ​​​ങ്ങു​​​ന്ന സിം​​​ഹ​​​ക്കു​​​ട്ടി​​​യു​​​മാ​​​ണ്. ഏ​​​ലി​​​ക്കു​​​ട്ടി വെ​​​ക്കേ​​​ഷ​​​ന് വീ​​​ട്ടി​​​ൽ വ​​​രു​​​മ്പോ​​​ൾ ക​​​ല്യാ​​​ണ​​​ക്കാ​​​ര്യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​മെ​​​ന്ന് വ​​​ർ​​​ക്കി​​​ച്ച​​​നും മേ​​​രി​​​ക്കു​​​ട്ടി​​​യും തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ങ്ങ​​​നെ​​​യി​​​രി​​​ക്കെ, എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഫെ​​​മി​​​നി​​​സ്റ്റ് വി​​​ദ്യാ​​​ർ​​​ഥി പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​ഖി​​​ല​​​ലോ​​​ക​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തു പ്ര​​​മാ​​​ണി​​​ച്ച് ഏ​​​ലി​​​ക്കു​​​ട്ടി ഉ​​​ട​​​ൻ വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന് വി​​​വ​​​രം കി​​​ട്ടി.

ഏ​​​ലി​​​യു​​​ടെ ആ​​​ഗ​​​മ​​​നം

പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ കൃ​​​ത്യ​​​ദി​​​വ​​​സം ഏ​​​ലി​​​പ്പെ​​​ണ്ണ് വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ലാ​​​ൻ​​​ഡ് ചെ​​​യ്തു. കു​​​ളി​​​യും തേ​​​വാ​​​ര​​​വും ക​​​ഴി​​​ഞ്ഞ് സ​​​ന്ധ്യ​​​യാ​​​യ​​​പ്പോ​​​ൾ ഒ​​​രു പു​​​സ്ത​​​ക​​​വു​​​മാ​​​യി അ​​​വ​​​ൾ സി​​​റ്റിം​​​ഗ് റൂ​​​മി​​​ൽ വ​​​ന്നി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ന്‍ ഫെ​​​മി​​​നി​​​സ​​​ത്തി​​​ന്‍റെ മാ​​​താ​​​വ് എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന സാ​​​വി​​​ത്രി​​​ ഫൂ​​​ലെ എ​​​ഴു​​​തി​​​യ ഒ​​​രു ബു​​​ക്കാ​​​യി​​​രു​​​ന്നു മ​​​ടി​​​യി​​​ൽ. ഇ​​​തു​​​ത​​​ന്നെ അ​​​വ​​​സ​​​ര​​​മെ​​​ന്നു ക​​​രു​​​തി വ​​​ർ​​​ക്കി​​​ച്ച​​​നും മേ​​​രി​​​ക്കു​​​ട്ടി​​​യും പൂ​​​ച്ച​​​ക​​​ളെ​​​പ്പോ​​​ലെ പ​​​തു​​​ങ്ങി മു​​​റി​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ചു.​​​ “എ​​​ന്താ​​​ണ് ര​​​ണ്ടു പേ​​​രും പ​​​തു​​​ങ്ങി, പ​​​രു​​​ങ്ങി നി​​​ൽ​​​ക്കു​​​ന്ന​​​ത്? എ​​​ന്നോ​​​ട് പ്ര​​​ത്യേ​​​കി​​​ച്ചെ​​​ന്തെ​​​ങ്കി​​​ലും പ​​​റ​​​യാ​​​നു​​​ണ്ടോ?” - മ​​​ക​​​ൾ പു​​​ഞ്ചി​​​രി​​​ തൂ​​​കി​​​ക്കൊ​​​ണ്ട് ആ​​​രാ​​​ഞ്ഞു. മേ​​​രി​​​ക്കു​​​ട്ടി ധൈ​​​ര്യം സം​​​ഭ​​​രി​​​ച്ച് നേ​​​രേ വി​​​ഷ​​​യ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച്, പു​​​ത്രി​​​യു​​​ടെ സ​​​വി​​​ധ​​​ത്തി​​​ൽ ക​​​ല്യാ​​​ണ​​​ക്കാ​​​ര്യം ബോ​​​ധി​​​പ്പി​​​ച്ചു. ഏ​​​ലി​​​ക്കു​​​ട്ടി പെ​​​ട്ടെ​​​ന്ന് പൊ​​​ട്ടി​​​ച്ചി​​​രി​​​ച്ചു. എ​​​ന്നി​​​ട്ട്, പു​​​സ്ത​​​കം മാ​​​റ്റി​​​വ​​​ച്ച് മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​മാ​​​യി ഇ​​​പ്ര​​​കാ​​​രം സം​​​ഭാ​​​ഷ​​​ണം തു​​​ട​​​ങ്ങി: 

ഏ​​​ലി​​​പ്പെ​​​ണ്ണ് ഹൃ​​​ദ​​​യം തു​​​റ​​​ക്കു​​​ന്നു

“ഞാ​​​നി​​​പ്പോ​​​ൾ ക​​​ല്യാ​​​ണം ക​​​ഴി​​​ക്ക​​​ണ​​​മെ​​​ന്നോ? നി​​​ങ്ങ​​​ളൊ​​​ന്നും ഈ ​​​ലോ​​​ക​​​ത്ത​​​ല്ലേ ജീ​​​വി​​​ക്കു​​​ന്ന​​​ത്? ക​​​ല്യാ​​​ണം, പ്ര​​​സ​​​വം, വാ​​​ർ​​​ധ​​​ക്യം, മ​​​ര​​​ണം! - ഇ​​​താ​​​ണോ, ലൈ​​​ഫ്? പ​​​ണ്ടേ ക​​​ല്യാ​​​ണം ക​​​ഴി​​​ച്ച നി​​​ങ്ങ​​​ളി​​​തു​​​വ​​​രെ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടോ?” - ഏ​​​ലി​​​ക്കു​​​ട്ടി ഒ​​​രു പെ​​​ൺ​​​പു​​​ലി​​​യെ​​​പ്പോ​​​ലെ ഈ ​​​വി​​​ധം ചീ​​​റി​​​യ​​​പ്പോ​​​ൾ ഏ​​​ഴു​​​ ക​​​ട​​​ലു​​​ക​​​ളി​​​ലും ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പം കൊ​​​ണ്ടു, പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​ടി​​​യോ​​​ടു​​​കൂ​​​ടി​​​യ മ​​​ഴ പൊ​​​ടി​​​ഞ്ഞു. “ഒ​​​രു ന​​​ല്ല ചെ​​​റു​​​ക്ക​​​നെ കെ​​​ട്ടു​​​മ്പോ​​​ൾ നി​​​ന്‍റെ ഇ​​​ത്ത​​​രം സം​​​ശ​​​യ​​​ങ്ങ​​​ളൊ​​​ക്കെ മാ​​​റി​​​ക്കൊ​​​ള്ളും!” - മാ​​​താ​​​വാ​​​യ മേ​​​രി​​​ക്കു​​​ട്ടി മ​​​ക​​​ളെ സ​​​മാ​​​ധാ​​​നി​​​പ്പി​​​ച്ചു. അ​​​തു കേ​​​ട്ടാ​​​ൽ ഏ​​​ലി വി​​​ടു​​​മോ?

“ന​​​ല്ല ചെ​​​റു​​​ക്ക​​​ൻ എ​​​ന്ന​​​തു​​​കൊ​​​ണ്ട് അ​​​മ്മ​​​മ​​​ഹാ​​​റാ​​​ണി എ​​​ന്താ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്?” - അ​​​വ​​​ൾ ചോ​​​ദി​​​ച്ചു.

ഇ​​​തി​​​നു​​​ത്ത​​​ര​​​മാ​​​യി ഒ​​​രു ന​​​ല്ല ഭ​​​ർ​​​ത്താ​​​വി​​​നു വേ​​​ണ്ട ഗു​​​ണ​​​ഗ​​​ണ​​​ങ്ങ​​​ൾ മേ​​​രി​​​ക്കു​​​ട്ടി വി​​​സ്ത​​​രി​​​ച്ചു. ന​​​ല്ല കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പി​​​റ​​​ന്ന, വ​​​രു​​​മാ​​​ന​​​വും കാ​​​ര്യ​​​ശേ​​​ഷി​​​യു​​​മു​​​ള്ള ആ​​​ളാ​​​യി​​​രി​​​ക്ക​​​ണം അ​​​യാ​​​ൾ.

“എ​​​ന്‍റെ അ​​​പ്പ​​​ന് ഈ ​​​ഗു​​​ണ​​​ങ്ങ​​​ളെ​​​ല്ലാം ഉ​​​ണ്ടോ?” - വ​​​ർ​​​ക്കി​​​ച്ച​​​നെ നോ​​​ക്കി ഏ​​​ലി​​​പ്പെ​​​ണ്ണ് ഒ​​​രു ചോ​​​ദ്യം!

ഇ​​​തു കേ​​​ട്ട് വ​​​ർ​​​ക്കി​​​ച്ച​​​ൻ ഞെ​​​ട്ടി, മേ​​​രി​​​ക്കു​​​ട്ടി ന​​​ടു​​​ങ്ങി.

“അ​​​തു പോ​​​ക​​​ട്ടെ, ഒ​​​രു ന​​​ല്ല പെ​​​ണ്ണി​​​ന്‍റെ ഗു​​​ണ​​​ങ്ങ​​​ൾ എ​​​ന്തൊ​​​ക്കെ​​​യാ​​​ണ്?”- മ​​​ക​​​ൾ വി​​​ടു​​​ന്നി​​​ല്ല.

“വി​​​ശ്വ​​​സ്ത​​​യും അ​​​ധ്വാ​​​ന​​​ശീ​​​ല​​​യും അ​​​ടു​​​ക്ക​​​ള​​​യി​​​ൽ ന​​​ന്നാ​​​യി വ​​​ച്ചു​​​ണ്ടാ​​​ക്കു​​​ക​​​യും വീ​​​ട്ടു​​​കാ​​​ര്യം നോ​​​ക്കു​​​ക​​​യും പി​​​ള്ളേ​​​രെ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി വ​​​ള​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് പെ​​​ണ്ണി​​​ന്‍റെ ഡ്യൂ​​​ട്ടി” - വ​​​ർ​​​ക്കി​​​ച്ച​​​നാ​​​ണ് ഇ​​​തി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​ത്.

“അ​​​ങ്ങ​​​നെ വ​​​ര​​​ട്ടെ! പു​​​രു​​​ഷ​​​വീ​​​ക്ഷ​​​ണം എ​​​ന്തെ​​​ന്ന് ഇ​​​പ്പോ​​​ൾ മ​​​ന​​​സി​​​ലാ​​​യി​​​ല്ലേ? വീ​​​ടും കു​​​ടും​​​ബ​​​വും പി​​​ള്ളേ​​​രും പെ​​​ണ്ണി​​​ന്‍റെ ത​​​ല​​​യി​​​ലാ​​​ണ്! പി​​​ന്നെ, ആ​​​ണു​​​ങ്ങ​​​ൾ​​​ക്കെ​​​ന്താ​​​ണ് പ​​​ണി?” - ഏ​​​ലി​​​പ്പെ​​​ണ്ണ് ചി​​​രി​​​ച്ചു.

“ആ​​​ണു​​​ങ്ങ​​​ൾ അ​​​ടു​​​ക്ക​​​ള​​​പ്പ​​​ണി ചെ​​​യ്താ​​​ൽ നി​​​ന്‍റെ പ്ര​​​ശ്ന​​​ങ്ങ​​​ൾ തീ​​​രു​​​മോ? നീ​​​യ​​​പ്പോ​​​ൾ ക​​​ല്യാ​​​ണ​​​ത്തി​​​ന് സ​​​മ്മ​​​തി​​​ക്കു​​​മോ?” - വ​​​ർ​​​ക്കി​​​ച്ച​​​ൻ ഒ​​​രു മ​​​ന്ത​​​നെ​​​പ്പോ​​​ലെ ദ​​​യ​​​നീ​​​യ​​​മാ​​​യി ചോ​​​ദി​​​ച്ചു.

ഇ​​​തോ​​​ടെ ഏ​​​ലി​​​പ്പെ​​​ണ്ണി​​​ന് കോ​​​പം വ​​​ന്നു:

“മൈ ​​​ഡി​​​യ​​​ർ അ​​​പ്പാ! ഇ​​​ങ്ങ​​​നെ പ്ര​​​ശ്ന​​​ങ്ങ​​​ളെ ചെ​​​റു​​​താ​​​ക്കി കാ​​​ണു​​​ന്ന​​​താ​​​ണ് നി​​​ങ്ങ​​​ളു​​​ടെ​​​യൊ​​​ക്കെ കു​​​ഴ​​​പ്പം. അ​​​ടു​​​ക്ക​​​ള​​​പ്പ​​​ണി ഒ​​​രു മോ​​​ശം കാ​​​ര്യ​​​മാ​​​ണോ? അ​​​ത​​​ല്ലാ​​​തെ പെ​​​ണ്ണു​​​ങ്ങ​​​ൾ​​​ക്ക് വേ​​​റെ എ​​​ന്തെ​​​ല്ലാം ശാ​​​രീ​​​രി​​​ക, മാ​​​ന​​​സി​​​ക, സാ​​​മ്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ട്? അ​​​തൊ​​​ക്കെ പ​​​രി​​​ഹ​​​രി​​​ച്ച് അ​​​വ​​​രു​​​ടെ കൂ​​​ടെ​​​ നി​​​ൽ​​​ക്കാ​​​ൻ ആ​​​ണു​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​കു​​​ന്നു​​​ണ്ടോ? ഇ​​​തൊ​​​ന്നും മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ അ​​​ടു​​​ക്ക​​​ള​​​പ്പ​​​ണി​​​യി​​​ൽ മാ​​​ത്ര​​​മാ​​​യി കാ​​​ര്യ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​പോ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​രു​​​ത്. അ​​​ത് ക​​​ണ്ണ​​​ട​​​ച്ച് ഇ​​​രു​​​ട്ടാ​​​ക്ക​​​ലാ​​​ണ്.”

ഏ​​​ലി​​​ക്ക് ഫ്രീ​​​ഡം വേ​​​ണം

കാ​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു ന​​​ട​​​യ്ക്കു പോ​​​കി​​​ല്ലെ​​​ന്ന് വ​​​ർ​​​ക്കി​​​ച്ച​​​നും മേ​​​രി​​​ക്കു​​​ട്ടി​​​ക്കും മ​​​ന​​​സി​​​ലാ​​​യി. പെ​​​ണ്ണു​​​കാ​​​ണാ​​​ൻ ഈ ​​​ഔ​​​സേ​​​പ്പു​​​കു​​​ട്ടി ഇ​​​ങ്ങോ​​​ട്ടു വ​​​രാ​​​തി​​​രി​​​ക്കു​​​ക​​​യാ​​​ണു ന​​​ല്ല​​​ത്. പ​​​യ്യ​​​ൻ വ​​​ന്നാ​​​ൽ ഇ​​​വ​​​ൾ അ​​​യാ​​​ളു​​​ടെ എ​​​ല്ലും മു​​​ടി​​​യും ബാ​​​ക്കി​​​വച്ചാ​​​ൽ ഭാ​​​ഗ്യം! തെ​​​ല്ലുസ​​​മ​​​യ​​​ത്തേ​​​ക്ക് ആ​​​രു​​​മൊ​​​ന്നും മി​​​ണ്ടി​​​യി​​​ല്ല. “ഏ​​​തു ഹ​​​രി​​​ച്ഛന്ദ്ര​​​നാ​​​യാ​​​ലും എ​​​നി​​​ക്കി​​​പ്പോ​​​ൾ ക​​​ല്യാ​​​ണം വേ​​​ണ്ട. അ​​​നേ​​​കം കാ​​​ര്യ​​​ങ്ങ​​​ൾ എ​​​നി​​​ക്ക് ചെ​​​യ്തു​​​തീ​​​ർ​​​ക്കാ​​​നു​​​ണ്ട്. ഇ​​​നി​​​യും പ​​​ഠി​​​ക്ക​​​ണം, ജോ​​​ലി കി​​​ട്ട​​​ണം.” - ഏ​​​ലി​​​പ്പെ​​​ണ്ണ് ശാ​​​ന്ത​​​ത​​​യോ​​​ടെ ന​​​യം വീ​​​ണ്ടും വ്യ​​​ക്ത​​​മാ​​​ക്കി.

“നി​​​ന​​​ക്കെ​​​ന്തി​​​നാ​​​ണ് ജോ​​​ലി? ഔ​​​സേ​​​പ്പു​​​കു​​​ട്ടി​​​ക്ക് ശ​​​മ്പ​​​ളം എ​​​ത്ര​​​യു​​​ണ്ടെ​​​ന്നാ​ നി​​​ന്‍റെ വി​​​ചാ​​​രം?” - മേ​​​രി​​​ക്കു​​​ട്ടി അ​​​റി​​​യാ​​​തെ ചോ​​​ദി​​​ച്ചു​​​പോ​​​യി.

“അ​​​യാ​​​ൾ​​​ക്ക് ശ​​​മ്പ​​​ള​​​മു​​​ണ്ടെ​​​ങ്കി​​​ൽ എ​​​നി​​​ക്കെ​​​ന്തു കാ​​​ര്യം? ഞാ​​​ൻ എ​​​ന്‍റെ ചെ​​​ല​​​വി​​​നാ​​​യി ആ​​​രു​​​ടെ​​​യും മു​​​മ്പി​​​ൽ കൈ​​​നീ​​​ട്ടാ​​​ൻ ത​​​യാ​​​റ​​​ല്ല. ഞാ​​​ൻ അ​​​ധ്വാ​​​നി​​​ച്ചു​​​ണ്ടാ​​​ക്കു​​​ന്ന പ​​​ണം​​​കൊ​​​ണ്ട് ഞാ​​​ൻ ഫ്രീ​​​ഡ​​​ത്തോ​​​ടെ ഇ​​​ഷ്ട​​​മു​​​ള്ള​​​തു ചെ​​​യ്യും”- ഏ​​​ലി ക്ലി​​​യ​​​റാ​​​യി ഹൃ​​​ദ​​​യം തു​​​റ​​​ന്നുകാ​​​ട്ടി.

“ഇ​​​ഷ്ട​​​മു​​​ള്ള​​​തെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ എ​​​ന്തൊ​​​ക്കെ​​​യാ​​​ണ്?” - മേ​​​രി​​​ക്കു​​​ട്ടി നെ​​​റ്റി ചു​​​ളി​​​ച്ചു.

“ഫ്രീ​​​ഡ​​​ത്തോ​​​ടെ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക്കും, വേ​​​ട​​​ന്‍റെ പാ​​​ട്ടു പാ​​​ടും, ബി​​​യ​​​ർ കു​​​ടി​​​ക്കും, ചി​​​ക്ക​​​നും ബീ​​​ഫും ക​​​ഴി​​​ക്കും, സി​​​ഗ​​​ര​​​റ്റു വ​​​ലി​​​ക്കും, സി​​​നി​​​മ​​​ക​​​ൾ കാ​​​ണും, യാ​​​ത്ര ചെ​​​യ്യും” - പെ​​​ണ്ണ് പി​​​ന്നെ​​​യും ഫോ​​​മി​​​ലാ​​​യി.

“ഇ​​​തൊ​​​ക്കെ ക​​​ല്യാ​​​ണം ക​​​ഴി​​​ഞ്ഞാ​​​ലും ചെ​​​യ്യാ​​​മ​​​ല്ലോ! ‘ഫ്രീ​​​ഡം അ​​​റ്റ് മി​​​ഡ് നൈ​​​റ്റ്’ എ​​​ന്നൊ​​​രു പു​​​സ്ത​​​കം പോ​​​ലു​​​മു​​​ണ്ട്” - വ​​​ർ​​​ക്കി​​​ച്ച​​​ൻ പു​​​ത്രി​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​ൻ നോ​​​ക്കി.

“അ​​​തെ! ഔ​​​സേ​​​പ്പു​​​കു​​​ട്ടി ന​​​ല്ല പ​​​യ്യ​​​നാ​​​ണ്. ന​​​ല്ല സി​​​ഗ​​​ര​​​റ്റും ബി​​​യ​​​റും ചി​​​ക്ക​​​നും ബീ​​​ഫും നി​​​ന​​​ക്കു വേ​​​ണ​​​മെ​​​ങ്കി​​​ൽ ഏ​​​തു മി​​​ഡ് നൈ​​​റ്റി​​​ലും അ​​​വ​​​ൻ വാ​​​ങ്ങി​​​ത്ത​​​രും.” - മേ​​​രി​​​ക്കു​​​ട്ടി​​​യും ഭ​​​ർ​​​ത്താ​​​വി​​​നോ​​​ട് യോ​​​ജി​​​ച്ചു.

“ആ​​​രു​​​ടെയും ദാ​​​നം വാ​​​ങ്ങി​​​ക്ക​​​ഴി​​​യാ​​​നും ക​​​ഴി​​​ക്കാ​​​നു​​​മ​​​ല്ല ഞാ​​​ൻ ജ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഫാ​​​സി​​​സ്റ്റ് വി​​​രു​​​ദ്ധ​​​വും പു​​​രോ​​​ഗ​​​മ​​​ന​​​പ​​​ര​​​വു​​​മാ​​​യ സ്ത്രീ​​​പ​​​ക്ഷ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളു​​​ടെ കാ​​​ല​​​മാ​​​ണി​​​ത്” - ഏ​​​ലി ചൊ​​​ല്ലി.

വ​​​ർ​​​ക്കി​​​ച്ച​​​നും ശ​​​രി​​​ക്കു ദേ​​​ഷ്യം വ​​​ന്നു: “നീ ​​​ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​പ്പ​​​റ​​​ഞ്ഞാ​​​ൽ ലോ​​​ക​​​ത്തി​​​ന്‍റെ സ്ഥി​​​തി​​​യെ​​​ന്താ​​​കും? ലോ​​​കം നി​​​ല​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഭാ​​​ര്യ​​​യും ഭ​​​ർ​​​ത്താ​​​വും പി​​​ള്ളേ​​​രു​​​മ​​​ട​​​ങ്ങി​​​യ കു​​​ടും​​​ബം വേ​​​ണ്ടേ?”

“അ​​​ങ്ങ​​​നെ പെ​​​ണ്ണി​​​ന്‍റെ ചെ​​​ല​​​വി​​​ൽ ആ​​​രും കു​​​ടും​​​ബം ഉ​​​ണ്ടാ​​​ക്കി​​​യെ​​​ടു​​​ക്കേ​​​ണ്ട. ഈ ​​​ലോ​​​ക​​​ത്ത് കു​​​റ​​​ച്ചു പേ​​​ർ ക​​​ല്യാ​​​ണം ക​​​ഴി​​​ക്കാ​​​തെ, കു​​​ടും​​​ബ​​​മു​​​ണ്ടാ​​​ക്കാ​​​തെ മാ​​​റിനി​​​ൽ​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ട് ഈ ​​​ലോ​​​ക​​​ത്തി​​​ന് ഒ​​​രു ചു​​​ക്കും സം​​​ഭ​​​വി​​​ക്കി​​​ല്ല” - ഏ​​​ലി​​​ക്കു​​​ട്ടി മാ​​​ര​​​ക​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു.

“ലോ​​​ക​​​ത്തെ അ​​​ത്ര നി​​​സാ​​​ര​​​മാ​​​യി കാ​​​ണ​​​രു​​​ത്. ലോ​​​കം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ മ​​​നു​​​ഷ്യ​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ട്” - മാ​​​താ​​​വാ​​​യ മേ​​​രി​​​ക്കു​​​ട്ടി ഒ​​​രു ത​​​ത്വം കാ​​​ച്ചി.

“പു​​​ക​​​മ​​​ഞ്ഞും ബോം​​​ബും യു​​​ദ്ധ​​​വും നി​​​റ​​​ഞ്ഞ ഈ ​​​ലോ​​​കം അ​​​ല്ലെ​​​ങ്കി​​​ലും അ​​​ധി​​​കം കാ​​​ലം നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ല, മ​​​മ്മി! ഈ ​​​കു​​​ഴ​​​ഞ്ഞു​​​മ​​​റി​​​ഞ്ഞ ഉ​​​ല​​​ക​​​ത്തേ​​​ക്ക് ഒ​​​രു കു​​​ടും​​​ബംകൂ​​​ടി വ​​​ന്നി​​​ട്ട് എ​​​ന്തു കാ​​​ര്യം?” - മ​​​ക​​​ൾ മ​​​റ്റൊ​​​രു ശ​​​ര​​​മെ​​​യ്തു.
“എ​​​ന്താ​​​യാ​​​ലും പെ​​​ണ്ണു​​​ങ്ങ​​​ളാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വി​​​ള​​​ക്ക്. അ​​​തു മ​​​റ​​​ക്ക​​​രു​​​ത്” - മേ​​​രി​​​ക്കു​​​ട്ടി അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​ന്നു​​​കൂ​​​ടി സ​​​ന്താ​​​ന​​​ത്തെ ഉ​​​പ​​​ദേ​​​ശി​​​ക്കാ​​​ൻ നോ​​​ക്കി.

ഏ​​​ലി​​​ക്കു​​​ട്ടി മ​​​റ്റൊ​​​രു തി​​​രി​​​ച്ച​​​ടി​​​ക്ക് ത​​​യാ​​​റാ​​​യി: “അ​​​തെ​​​ന്താ, ആ​​​ണു​​​ങ്ങ​​​ൾ​​​ക്ക് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വി​​​ള​​​ക്കാ​​​കാ​​​ൻ പാ​​​ടി​​​ല്ലേ? പു​​​രു​​​ഷ​​​ൻ സ്ത്രീ​​​യു​​​ടെ ദേ​​​വ​​​നാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ സ്ത്രീ ​​​അ​​​യാ​​​ളു​​​ടെ ദേ​​​വി​​​യു​​​മാ​​​ക​​​ണം. എ​​​ന്‍റെ അ​​​പ്പ​​​ന്‍റെ കാ​​​ര്യംത​​​ന്നെ നോ​​​ക്കി​​​യാ​​​ൽ മ​​​തി. അ​​​പ്പ​​​നെ ചെ​​​റു​​​പ്പ​​​ത്തി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വ​​​ള​​​ർ​​​ത്തി. ക​​​ല്യാ​​​ണം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ എ​​​ല്ലാം ഭാ​​​ര്യ​​​യു​​​ടെ ത​​​ല​​​യി​​​ലാ​​​യി. അ​​​പ്പ​​​നെപ്പോലു​​​ള്ള ആ​​​ണു​​​ങ്ങ​​​ൾ എ​​​പ്പോ​​​ഴും ജീ​​​വി​​​തം അ​​​ടി​​​ച്ചു​​​പൊ​​​ളി​​​ച്ചു. ഭാ​​​ര്യ​​​ക്ക് അ​​​പ്പ​​​ൻ എ​​​ന്തു കൊ​​​ടു​​​ത്തു? പെ​​​ണ്ണു​​​ങ്ങ​​​ൾ​​​ക്കും അ​​​പ്പ​​​നെ​​​പ്പോ​​​ലെ സ്വ​​​ത​​​ന്ത്ര​​​രാ​​​യി ന​​​ട​​​ന്നു​​​കൂ​​​ടേ? ആ​​​ണു​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മെ​​​ന്താ, കൊ​​​മ്പു​​​ണ്ടോ?”
വ​​​ർ​​​ക്കി​​​ച്ച​​​ൻ അ​​​റി​​​യാ​​​തെ ത​​​ല​​​യി​​​ൽ ത​​​പ്പി​​​നോ​​​ക്കി കൊ​​​മ്പു മു​​​ള​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ചു.

ഏ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം

ഇ​​​തെ​​​ല്ലാം കേ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ നി​​​ൽ​​​പ്പു​​​ ക​​​ണ്ട​​​പ്പോ​​​ൾ ഏ​​​ലി​​​ക്കു​​​ട്ടി​​​ക്ക് തെ​​​ല്ലു ക​​​രു​​​ണ തോ​​​ന്നി. ഒ​​​രു സ​​​മ​​​ന്വ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​ൾ ത​​​ന്‍റെ ജീ​​​വി​​​ത​​​വീ​​​ക്ഷ​​​ണം ഇ​​​പ്ര​​​കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചു: “എ​​​നി​​​ക്ക് നി​​​ങ്ങ​​​ളു​​​ടെ പ​​​ണ​​​വും പൊ​​​ന്നും വേ​​​ണ്ട! പൊ​​​ന്നു നോ​​​ക്കി വ​​​രു​​​ന്ന പു​​​രു​​​ഷ​​​നെ​​​യും വേ​​​ണ്ട. ഇ​​​പ്പോ​​​ൾ ക​​​ല്യാ​​​ണം ക​​​ഴി​​​ക്കാ​​​നും അ​​​ടു​​​ക്ക​​​ള​​​പ്പ​​​ണി ചെ​​​യ്തും പ്ര​​​സ​​​വി​​​ച്ചും ജീ​​​വി​​​തം പാ​​​ഴാ​​​ക്കി​​​ക്ക​​​ള​​​യാ​​​നും എ​​​നി​​​ക്ക് സൗ​​​ക​​​ര്യ​​​മി​​​ല്ല. ഇ​​​നി, ഒ​​​രു​​​കാ​​​ല​​​ത്ത് ക​​​ല്യാ​​​ണം വേ​​​ണ​​​മെ​​​ങ്കി​​​ൽ അ​​​പ്പോ​​​ൾ ആ​​​ലാ​​​ചി​​​ക്കാം. എ​​​ന്താ​​​യാ​​​ലും പ​​​ത്തു​​​മു​​​പ്പ​​​തു വ​​​യ​​​സു ക​​​ഴി​​​യ​​​ട്ടെ.”

“നി​​​ന​​​ക്ക് മാ​​​ന​​​സാ​​​ന്ത​​​രം വ​​​രു​​​ന്ന കാ​​​ലം​​​വ​​​രെ ഞ​​​ങ്ങ​​​ൾ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​മോ? ഔ​​​സേ​​​പ്പു​​​കു​​​ട്ടി കാ​​​ത്തി​​​രി​​​ക്കു​​​മോ?” - വ​​​ർ​​​ക്കി​​​ച്ച​​​ൻ സം​​​ശ​​​യി​​​ച്ചു.
അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ഷ്ക​​​ള​​​ങ്ക​​​മാ​​​യ ചോ​​​ദ്യം കേ​​​ട്ട് ഏ​​​ലി​​​പ്പെ​​​ണ്ണി​​​ന് വീ​​​ണ്ടും ചി​​​രി​​​ വ​​​ന്നു. അ​​​വ​​​ൾ പി​​​താ​​​വി​​​ന്‍റെ തോ​​​ളി​​​ൽ ത​​​ട്ടി മൂ​​​പ്പ​​​രെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു: “ഞാ​​​നി​​​പ്പോ​​​ൾ പ​​​ഠി​​​ച്ച് ഒ​​​രു ജോ​​​ലി ഒ​​​പ്പി​​​ക്കും. നി​​​ങ്ങ​​​ൾ നി​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യ പൈ​​​സ അ​​​ന്ത​​​സോ​​​ടെ ചെ​​​ല​​​വാ​​​ക്കി ജീ​​​വി​​​തം ആ​​​ഘോ​​​ഷി​​​ക്കു​​​ക. ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ സ​​​ഫ​​​ല​​​മാ​​​ക്കു​​​ക. നി​​​ങ്ങ​​​ൾ അ​​​ങ്ങ​​​നെ ജീ​​​വി​​​ച്ചാ​​​ൽ ഉ​​​ട​​​നെ​​​യെ​​​ങ്ങും മ​​​രി​​​ച്ചു​​​പോ​​​കി​​​ല്ലെ​​​ന്ന് ഞാ​​​ൻ ഉ​​​റ​​​പ്പുത​​​രു​​​ന്നു. പി​​​ന്നെ, എ​​​ന്‍റെ കാ​​​ര്യ​​​മോ​​​ർ​​​ത്ത് പേ​​​ടി​​​ക്കേ​​​ണ്ട​​​ന്ന് ഞാ​​​ൻ പ​​​റ​​​ഞ്ഞി​​​ല്ലേ? മു​​​പ്പ​​​തു വ​​​യ​​​സാ​​​കു​​​മ്പോ​​​ൾ എ​​​നി​​​ക്ക് മാ​​​ന​​​സാ​​​ന്ത​​​രം വ​​​ന്നു​​​കൂ​​​ടെ​​​ന്നി​​​ല്ല​​​ല്ലോ!”

ജീ​​​വി​​​ത​​​ദാ​​​ഹം

ഇ​​​തെ​​​ല്ലാം കേ​​​ട്ടുക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ വ​​​ർ​​​ക്കി​​​ച്ച​​​ന് ന​​​ല്ല ദാ​​​ഹം തോ​​​ന്നി. നാ​​​ടോ​​​ടു​​​മ്പോ​​​ൾ ന​​​ടു​​​വേ ഓ​​​ട​​​ണ​​​മെ​​​ങ്കി​​​ൽ വെ​​​ള്ളം കു​​​റെ കു​​​ടി​​​ക്ക​​​ണം! ഒ​​​രു ചെ​​​റുപു​​​ഞ്ചി​​​രി ക​​​ഷ്ട​​​പ്പെ​​​ട്ട് മു​​​ഖ​​​ത്തു വ​​​രു​​​ത്തി​​​യ ശേ​​​ഷം മ​​​ക​​​ളെ​​​ നോ​​​ക്കി അ​​​പ്പ​​​ൻ പ​​​റ​​​ഞ്ഞു: “നി​​​ന്‍റെ ബാ​​​ഗി​​​ൽ ബി​​​യ​​​ർ ഇ​​​രി​​​പ്പു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​ങ്ങോ​​​ട്ടെ​​​ടു​​​ത്തേ! ഇ​​​തെ​​​ല്ലാം കേ​​​ട്ടു ബോ​​​ധി​​​ച്ച​​​പ്പോ​​​ൾ വ​​​ല്ലാ​​​ത്ത ദാ​​​ഹം!”​​​
“എ​​​നി​​​ക്കും ദാ​​​ഹി​​​ക്കു​​​ന്നു!” - മേ​​​രി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.

[email protected]

Tags : Varkichan Marykutty thirsty

Recent News

Corehub Up