x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസാധ്യതകള്‍ സാധ്യമാകുമ്പോള്‍

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: June 27, 2026 01:08 AM IST | Updated: June 27, 2026 01:08 AM IST

ഇന്ത്യൻ പാർലമെന്‍റ്

സാ​​​ധ്യ​​​മാ​​​യ​​​തി​​​ന്‍റെ​​​യും നേ​​​ടി​​​യെ​​​ടു​​​ക്കാ​​​വു​​​ന്ന​​​തി​​​ന്‍റെ​​യും ക​​​ല​​​യാ​​​ണ് രാ​​​ഷ്‌​​ട്രീ​​​യം - അ​​​ടു​​​ത്ത മി​​​ക​​​ച്ച​​​തി​​​ന്‍റെ ക​​​ല. ജ​​​ര്‍മ​​​നി​​​യു​​​ടെ ആ​​​ദ്യ ചാ​​​ന്‍സ​​​ല​​​റാ​​​യി​​​രു​​​ന്ന ഓ​​​ട്ടോ എ​​​ഡ്വേ​​​ര്‍ഡ് ലി​​​യോ​​​പോ​​​ള്‍ഡ് എ​​​ന്ന ഓ​​​ട്ടോ ഫോ​​​ണ്‍ ബി​​​സ്മാ​​​ര്‍ക് (1871-1890) നൂ​​​റ്റാ​​​ണ്ടു മു​​​മ്പേ പ​​​റ​​​ഞ്ഞ​​​താ​​​ണി​​​ത്. ഏ​​​തുവി​​​ധേ​​​ന​​​യും അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ര്‍ത്താ​​​നു​​​ള്ള രാ​​​ഷ്‌​​ട്രീ​​​യ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ന്‍റെ ദാ​​​ര്‍ശ​​​നി​​​ക ഉ​​​ത്ഭ​​​വ​​​മാ​​​ണ് ഈ ​​​വാ​​​ക്കു​​​ക​​​ള്‍.

ഇ​​​ന്ത്യ​​​യി​​​ലെ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യം മു​​​മ്പൊ​​​രി​​​ക്ക​​​ലു​​​മി​​​ല്ലാ​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​ക​​​ളാ​​​ണു നേ​​​രി​​​ടു​​​ന്ന​​​ത്. രാ​​​ഷ്‌​​ട്രീ​​​യ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ന്‍റെ പു​​​തി​​​യ ത​​​ല​​​ങ്ങ​​​ളും മാ​​​ന​​​ങ്ങ​​​ളു​​​മാ​​​ണു രാ​​​ജ്യം വീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഭ​​​രി​​​ക്കാ​​​നു​​​ള്ള ഭൂ​​​രി​​​പ​​​ക്ഷം ഒ​​​പ്പി​​​ക്കാ​​​നാ​​​ണ് എ​​​ക്കാ​​​ല​​​ത്തും രാ​​​ഷ്‌​​ട്രീ​​​യ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ങ്ങ​​​ളും കൂ​​​റു​​​മാ​​​റ്റ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ലി​​​പ്പോ​​​ഴാ​​​ക​​​ട്ടെ, പാ​​​ര്‍ല​​​മെ​​​ന്‍റി​​ല്‍ മൂ​​​ന്നി​​​ല്‍ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷം ത​​​ട്ടി​​​ക്കൂ​​​ട്ടാ​​​നാ​​​ണി​​​ത്. പ്ര​​​തി​​​പ​​​ക്ഷ പാ​​​ര്‍ട്ടി​​​ക​​​ളെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി പി​​​ള​​​ര്‍ത്തു​​​ക​​​യും ത​​​ള​​​ര്‍ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ല്‍ അ​​​സാ​​​ധ്യ​​​മാ​​​യി ഒ​​​ന്നു​​​മി​​​ല്ല. അ​​​തി​​​ലേ​​​ക്കു​​​ള്ള വ​​​ള​​​ഞ്ഞ വ​​​ഴി​​​ക​​​ളാ​​​ണു തെ​​​റ്റ്.

ക​​​സേ​​​ര​​​ക​​​ളി​​​യി​​​ലെ അ​​​ധാ​​​ര്‍മി​​​ക​​​ത

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​മാ​​​ണു പാ​​​ര്‍ല​​​മെ​​ന്‍റ​​റി ജ​​​നാ​​​ധി​​​പ​​​ത്യം. ഭൂ​​​രി​​​പ​​​ക്ഷ പാ​​​ര്‍ട്ടി​​​യു​​​ടെ​​​യോ സ​​​ഖ്യ​​​ത്തി​​​ന്‍റെ​​​യോ നേ​​​താ​​​വ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ ആ​​​യി ജ​​​ന​​​ക്ഷേ​​​മ​​​വും രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും മു​​​ന്‍നി​​​ര്‍ത്തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി, നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യി ഭ​​​ര​​​ണ​​​നി​​​ര്‍വ​​​ഹ​​​ണം ന​​​ട​​​ത്തു​​​ന്നു. മ​​​ഹ​​​ത്ത​​​ര​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ ആ​​​ശ​​​യ​​​മാ​​​ണി​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​പ്പോ​​​ള്‍ പാ​​​ര്‍ല​​​മെ​​ന്‍റ​​​ംഗ​​​ങ്ങ​​​ളെ​​​യും നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​ധാ​​​ര്‍മി​​​ക​​​മാ​​​യി കൂ​​​ട്ട​​​ത്തോ​​​ടെ കൂ​​​റു​​​മാ​​​റ്റി​​​ക്കു​​​ന്ന​​​തു പ​​​തി​​​വാ​​​കു​​​ക​​​യാ​​​ണ്.

ഒ​​​രി​​​ക്ക​​​ല്‍ ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റു​​​ന്ന​​​വ​​​ര്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യി ക​​​സേ​​​ര നി​​​ല​​​നി​​​ര്‍ത്താ​​​ന്‍ ഏ​​​തു മാ​​​ര്‍ഗ​​​വും സ്വീ​​​ക​​​രി​​​ക്കു​​​ന്നു. ധാ​​​ര്‍മി​​​ക​​​ത​​​യൊ​​​ന്നും ത​​​ട​​​സ​​​മ​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ല്‍ മു​​​ത്ത​​​മി​​​ട്ടു​​​കൊ​​​ണ്ടു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ന്തഃ​​​സ​​​ത്ത ചോ​​​ര്‍ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​കാം. അ​​​ധി​​​കാ​​​രം, പ​​​ണം, പോ​​​ലീ​​​സ്, സ​​​ര്‍ക്കാ​​​ര്‍ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചു ജ​​​നാ​​​ധി​​​പ​​​ത്യം അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടു​​​ന്നു. സ​​​മ​​​ഭാ​​​വ​​​ന​​​യും തു​​​ല്യ​​​നീ​​​തി​​​യും ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​വ​​​ര്‍, ജാ​​​തി-മ​​​ത-വ​​​ര്‍ഗീ​​​യ-പ്രാ​​​ദേ​​​ശി​​​ക ചേ​​​രി​​​തി​​​രി​​​വു​​​ക​​​ളി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ച്ചു ഭ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ പാ​​​ര്‍ട്ടി​​​ക​​​ള്‍ പ​​​ല​​​തും മത്സ​​​രി​​​ക്കു​​​ന്നു. ജ​​​ന​​​ങ്ങ​​​ളെ മാ​​​ത്ര​​​മ​​​ല്ല, പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും ഭി​​​ന്നി​​​പ്പി​​​ച്ചും ത​​​ക​​​ര്‍ത്തും മു​​​ന്നേ​​​റു​​​ന്നു.

കൂ​​​റു​​​മാ​​​റ്റ നി​​​യ​​​മം ആ​​​വി​​​യാ​​​യി

ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ല്‍ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം പു​​​തു​​​മ​​​യു​​​ള്ള​​​ത​​​ല്ല. എം​​​പി​​​മാ​​​രെ​​​യും എം​​​എ​​​ല്‍എ​​​മാ​​​രെ​​​യും മു​​​മ്പും കൂ​​​റു​​​മാ​​​റ്റി​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ലി​​​പ്പോ​​​ള്‍ ഒ​​​രു പ​​​ടികൂ​​​ടി ക​​​ട​​​ന്നു​​​ള്ള കൂ​​​ട്ട​​​ക്കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടമാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന പ്ര​​​തി​​​പ​​​ക്ഷ പാ​​​ര്‍ട്ടി​​​ക​​​ളി​​​ലെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തെ കോ​​​ര്‍പ​​​റേ​​​റ്റ് ശൈ​​​ലി​​​യി​​​ല്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യോ, മൊ​​​ത്ത​​​മാ​​​യി കൂ​​​റു​​​മാ​​​റ്റി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നു. പാ​​​ര്‍ട്ടി​​​ക​​​ളെ ഏ​​​താ​​​ണ്ടു മു​​​ഴു​​​വ​​​നാ​​​യി വി​​​ഴു​​​ങ്ങു​​​ന്നു. ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ലോ​​​ട്ട​​​സ്, ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ടൈ​​​ഗ​​​ര്‍ എ​​​ന്നൊ​​​ക്കെ ഓ​​​മ​​ന​​​പ്പേ​​​രി​​​ട്ടാ​​​ണ് ഈ ​​​ആ​​​ധു​​​നി​​​ക കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം. വോ​​​ട്ട​​​ര്‍മാ​​​രു​​​ടെ വി​​​ശ്വാ​​​സം നേ​​​ടു​​​ന്ന​​​തി​​​ലും എ​​​ളു​​​പ്പ​​​മാ​​​ണ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ വി​​​ല​​​യ്ക്കു വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നാ​​​ണു ട്രോ​​​ള​​​ര്‍മാ​​​രു​​​ടെ പ​​​രി​​​ഹാ​​​സം.

കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ പ​​​ഴു​​​തു​​​ക​​​ള്‍ ചൂ​​​ഷ​​​ണം ചെ​​​യ്തതാ​​​ണു സ​​​മ​​​കാ​​​ലി​​​ക രാ​​​ഷ്‌​​ട്രീ​​​യ​​​ത്തെ ക​​​ലു​​​ഷി​​​ത​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ക്കു​​​ന്ന​​​ത്. വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ ഒ​​​രു ബ്ലൂ​​​പ്രി​​​ന്‍റ് അ​​​ല്ലെ​​​ങ്കി​​​ല്‍ ഘ​​​ട​​​ന ഇ​​​തി​​​ലു​​​ണ്ട്. സ​​​ാമാ​​​ജി​​​ക​​​രി​​​ല്‍ മൂ​​​ന്നി​​​ല്‍ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​ത്തെ ഒ​​​രു​​​മി​​​ച്ചാ​​​ണു കൂ​​​റു​​​മാ​​​റ്റി ല​​​യി​​​പ്പി​​​ച്ചു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​യോ​​​ഗ്യ​​​ത​​​യി​​​ല്‍നി​​​ന്നു ത​​​ല​​​യൂ​​​രു​​​ന്ന​​​ത്. പി​​​ള​​​രു​​​ന്ന പാ​​​ര്‍ട്ടി​​​യി​​​ലെ എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍എ​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം ഒ​​​രു​​​മി​​​ച്ചു മ​​​റ്റൊ​​​രു പാ​​​ര്‍ട്ടി​​​യി​​​ല്‍ ല​​​യി​​​ച്ചാ​​​ല്‍ അ​​​യോ​​​ഗ്യ​​​ത ഒ​​​ഴി​​​വാ​​​കു​​​മെ​​​ന്ന ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ പ​​​ത്താം ഷെ​​​ഡ്യൂ​​​ളി​​​ലെ വ്യ​​​വ​​​സ്ഥ​​​യാ​​​ണു ദു​​​രു​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

വി​​​മ​​​ത​​​ര്‍ ഒ​​​റി​​​ജി​​​ന​​​ലാ​​​കും വി​​​ദ്യ

പ്ര​​​തി​​​പ​​​ക്ഷ പാ​​​ര്‍ട്ടി​​​ക​​​ളി​​​ലെ ഭി​​​ന്ന​​​ത, നേ​​​താ​​​വി​​​ന്‍റെ ധാ​​​ര്‍ഷ്ട്യം തു​​​ട​​​ങ്ങി പ​​​ല ന്യാ​​​യീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ്വാ​​​ഭാ​​​വി​​​കം. എ​​​ന്നാ​​​ല്‍, രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യ അ​​​ശ്ലീ​​​ല​​​മാ​​​കു​​​മി​​​ത്.​​ കൈ​​യൂ​​​ക്കു​​​ള്ള​​​വ​​​ന്‍ കാ​​​ര്യ​​​ക്കാ​​​ര​​​ന്‍ എ​​​ന്ന​​​തു ന​​​ല്ല​​​ത​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ പാ​​​ര്‍ട്ടി​​​ക​​​ള്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ‘ഹൈ​​​ജാ​​​ക്ക്’ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. ഭ​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ അ​​​തി​​​വേ​​​ഗം ത​​​ക​​​ര്‍ത്തു ത​​​രി​​​പ്പ​​​ണ​​​മാ​​​ക്കു​​​ന്ന കു​​​ത​​​ന്ത്രം.

സ്വ​​​ന്തം നേ​​​താ​​​വി​​​നെ​​​യും പാ​​​ര്‍ട്ടി​​​യെ​​​യും വ​​​ഞ്ചി​​​ച്ചു കൂ​​​റു​​​മാ​​​റു​​​ന്ന പി​​​ള​​​ര്‍പ്പു ബ്ലോ​​​ക്കി​​​നെ യ​​​ഥാ​​​ര്‍ഥ പാ​​​ര്‍ട്ടി​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണു മ​​​റ്റൊ​​​രു ത​​​ന്ത്രം. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ല്‍ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​ടെ ശി​​​വ​​​സേ​​​ന​​​യും ശ​​​ര​​​ദ് പ​​​വാ​​​റി​​ന്‍റെ എ​​​ന്‍സി​​​പി​​​യും പി​​​ള​​​ര്‍ത്തി​​​യ​​​പ്പോ​​​ള്‍ ഈ ​​​ത​​​ന്ത്രം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചു. പാ​​​ര്‍ട്ടി സ്ഥാ​​​പ​​​ക​​​രു​​​ടെ ഒ​​​പ്പ​​​മു​​​ള്ള​​​തി​​​നേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ സാ​​​മാ​​​ജി​​​ക​​​രെ വി​​​മ​​​ത പ​​​ക്ഷ​​​ത്തെ​​​ത്തി​​​ച്ചു. വി​​​മ​​​ത​​​ര്‍ ഒ​​​റി​​​ജി​​​ന​​​ലാ​​​കു​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ ജാ​​​ല​​​വി​​​ദ്യ.

കൂ​​​റു​​​ മാ​​​റു​​​ന്ന​​​വ​​​ര്‍ക്കു ക​​​വ​​​ചം

മ​​​ന്ത്രി​​ക്ക​​​സേ​​​ര​​​ക​​​ളോ, അ​​​ഞ്ചോ പ​​​ത്തോ പ​​​തി​​​ന​​​ഞ്ചോ കോ​​​ടി രൂ​​​പ​​​യോ കൊ​​​ടു​​​ത്ത് എം​​​പി​​​മാ​​​രെ​​​യും എം​​​എ​​​ല്‍എ​​​മാ​​​രെ​​​യും വി​​​ല​​​യ്‌​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​തു വാ​​​ര്‍ത്ത​​​യ​​​ല്ലാ​​​താ​​​യി. മ​​​ന്ത്രി​​​സ്ഥാ​​​നം അ​​​ട​​​ക്കം മ​​​ക്ക​​​ളു​​​ടെ ഭാ​​​വി സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കി കൂ​​​റു​​​മാ​​​റു​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മേ​​​റെ. അ​​​ഴി​​​മ​​​തി​​ക്കേ​​​സു​​​ക​​​ളി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ വെ​​​ളു​​​പ്പി​​​ച്ചെ​​​ടു​​​ക്കു​​​ന്ന വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു രാ​​​ജ്യം ക​​​ണ്ട​​​റി​​​ഞ്ഞു. ആ​​​ദാ​​​യ​​​നി​​​കു​​​തി, ഇ​​​ഡി, സി​​​ബി​​​ഐ റെ​​​യ്ഡ് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​മ്മ​​​ര്‍ദ​​​ങ്ങ​​​ളി​​​ല്‍ പെ​​​ട്ടു കൂ​​​റു​​​ മാ​​​റു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. പ​​​ല അ​​​ഴി​​​മ​​​തി അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ഗ​​​തി മാ​​​റി​​​യ​​​ത് അ​​​തി​​​വേ​​​ഗ​​​മാ​​​ണ്. റി​​​സോ​​​ര്‍ട്ട് രാ​​​ഷ്‌​​ട്രീ​​​യ​​​വും ചാ​​​ര്‍ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ളും ആ​​​ഡം​​​ബ​​​ര ബ​​​സ് യാ​​​ത്ര​​​ക​​​ളും​​പോ​​​ലെ പ​​​ല​​​തും മേ​​​മ്പൊ​​​ടി​​​യാ​​​യി വെ​​​റെ​​​യു​​​മു​​​ണ്ട്.

കൂ​​​റു​​​മാ​​​റി ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ​​​ത്തി​​​യാ​​​ല്‍ പി​​​ന്നെ പേ​​​ടി​​​ക്കാ​​​നി​​​ല്ല. രാ​​​ഷ്‌​​ട്രീ​​​യക​​​വ​​​ചം ഉ​​​റ​​​പ്പ്. അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ സു​​​ഖ​​​ശീ​​​ത​​​ളി​​​മ​​​യി​​​ല്‍ അ​​​ഭി​​​ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യാം. പ്ര​​​തി​​​പ​​​ക്ഷം ദു​​​ര്‍ബ​​​ല​​​മാ​​​കു​​​ന്ന​​​തോ​​​ടെ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ജ​​​യി​​​ക്കാ​​​നും പ്ര​​​യാ​​​സ​​​മി​​​ല്ല. കേ​​​ര​​​ള​​​വും ത​​​മി​​​ഴ്‌​​​നാ​​​ടും ക​​​ര്‍ണാ​​​ട​​​ക​​​യും തെ​​​ലു​​​ങ്കാ​​​ന​​​യും അ​​​ട​​​ക്ക​​​മു​​​ള്ള ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണു നെ​​​ടു​​​കെ പി​​​ള​​​ര്‍പ്പി​​​ന്‍റെ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട രാ​​​ഷ്‌​​ട്രീ​​​യം നി​​​ല​​​വി​​​ല്‍ വേ​​​ണ്ട​​​ത്ര ഫ​​​ലി​​​ക്കാ​​​ത്ത​​​ത്.

കൂ​​​ട്ട​​​ത്ത​​​ക​​​ര്‍ച്ച​​​യു​​​ടെ രാ​​​ഷ​​്ട്രീ​​​യം

പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ല്‍ തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍ഗ്ര​​​സും പ​​​ഞ്ചാ​​​ബി​​​ല്‍ ആം ​​​ആം​​​ദ്മി പാ​​​ര്‍ട്ടി​​​യും മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ല്‍ ശി​​​വ​​​സേ​​​ന, എ​​​ന്‍സി​​​പി പാ​​​ര്‍ട്ടി​​​ക​​​ളു​​​മാ​​​ണു കൂ​​​ട്ട​​ക്കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഇ​​​ര​​​ക​​​ള്‍. കോ​​​ണ്‍ഗ്ര​​​സി​​​ല്‍നി​​​ന്നു കൂ​​​റു​​​മാ​​​റി​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​മെ​​​ടു​​​ക്കാ​​​നാ​​​കും പ്ര​​​യാ​​​സം. അ​​​ടു​​​ത്ത വ​​​ര്‍ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നു​​​ള്ള യു​​​പി​​​യി​​​ല്‍ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ര്‍ട്ടി​​​യെ പി​​​ള​​​ര്‍ത്താ​​​നും നീ​​​ക്ക​​​മു​​​ണ്ട്. ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ വി​​​ഭാ​​​ഗം ശി​​​വ​​​സേ​​​ന​​​യി​​​ലെ ആ​​​റ് എം​​​പി​​​മാ​​​ര്‍കൂ​​​ടി ഈ​​​യി​​​ടെ ഷി​​​ന്‍ഡെ​​​യു​​​ടെ ക്യാ​​​മ്പി​​​ലേ​​​ക്കു കൂ​​​റു​​​ മാ​​​റി​​​യ​​​തും വെ​​​റു​​​തെ​​​യാ​​​കി​​​ല്ല.

2022 ജൂ​​​ണി​​​ലാ​​​ണ് ഷി​​​ന്‍ഡെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വ​​​ന്‍ അ​​​ട്ടി​​​മ​​​റി ന​​​ട​​​ന്ന​​​ത്. ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​ടെ മ​​​ഹാവി​​​കാ​​​സ് അ​​​ഘാ​​​ഡി സ​​​ര്‍ക്കാ​​​ര്‍ നി​​​ലം​​​പൊ​​​ത്തി. ബി​​​ജെ​​​പി​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യ ഷി​​​ന്‍ഡെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി. ഷി​​​ന്‍ഡെ വി​​​ഭാ​​​ഗ​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ യ​​​ഥാ​​​ര്‍ഥ പാ​​​ര്‍ട്ടി​​പ്പേ​​​രും ചി​​​ഹ്ന​​​വും ന​​​ല്‍കി. ഉ​​​ദ്ധ​​​വി​​​ന്‍റേ​​ത് ശി​​​വ​​​സേ​​​ന (യു​​​ബി​​​ടി) ആ​​​യി. യു​​​ബി​​​ടി​​​യി​​​ലെ ശേ​​​ഷി​​​ക്കു​​​ന്ന എം​​​പി​​​മാ​​​രി​​​ലെ ആ​​​റ് പേ​​​ര്‍ കൂ​​​ടി ഷി​​​ന്‍ഡെ ക്യാ​​​മ്പി​​​ലേ​​​ക്ക് അ​​​ടു​​​ത്തി​​​ടെ വീ​​​ണ്ടും കൂ​​​റു​​​മാ​​​റ്റി​​​ച്ചു.

അ​​​മി​​​ത് ഷാ ​​​ഊ​​​റി​​​ച്ചി​​​രി​​​ക്കു​​​ന്നു

ശി​​​വ​​​സേ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ 2023 ജൂ​​​ലൈ​​​യി​​​ല്‍ അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ എ​​​ന്‍സി​​​പി​​​യെ നെ​​​ടു​​​കെ പി​​​ള​​​ര്‍ത്തി. ബി​​​ജെ​​​പി-ശി​​​വ​​​സേ​​​ന സ​​​ഖ്യ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ അ​​​ജി​​​ത് പ​​​വാ​​​ര്‍ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി. 2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ അ​​​ജി​​​ത് പ​​​വാ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തെ നി​​​യ​​​മാ​​​നു​​​സൃ​​​ത എ​​​ന്‍സി​​​പി വി​​​ഭാ​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗീ​​​ക​​​രി​​​ച്ചു. പി​​​ന്നാ​​​ലെ സ്പീ​​​ക്ക​​​റും അം​​​ഗീ​​​ക​​​രി​​​ച്ചു. പാ​​​ര്‍ട്ടി​​​യു​​​ണ്ടാ​​​ക്കി​​​യ ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ വി​​​ഭാ​​​ഗം എ​​​ന്‍സി​​​പി (ശ​​​ര​​​ദ്ച​​​ന്ദ്ര പ​​​വാ​​​ര്‍) ആ​​​യി.

പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ല്‍ തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍ഗ്ര​​​സി​​​നെ ത​​​ക​​​ര്‍ത്തെ​​​റി​​​ഞ്ഞു ബി​​​ജെ​​​പി ഭ​​​ര​​​ണം പി​​​ടി​​​ച്ച​​​തോ​​​ടെ മ​​​മ​​​ത ബാ​​​ന​​​ര്‍ജി​​​യു​​​ടെ ക​​​ഷ്ട​​​കാ​​​ലം തു​​​ട​​​ങ്ങി. ആ​​​കെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന 80 എം​​​എ​​​ല്‍എ​​​മാ​​​രി​​​ല്‍ 58 പേ​​​രും 28 ലോ​​​ക്‌​​​സ​​​ഭാ എം​​​പി​​​മാ​​​രി​​​ല്‍ 20 പേ​​​രും മ​​​മ​​​ത​​​യ്‌​​​ക്കെ​​​തി​​​രേ തി​​​രി​​​ഞ്ഞു. കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​യോ​​​ഗ്യ​​​ത​​​യെ മ​​​റി​​​ക​​​ട​​​ക്കാ​​​ന്‍ കേ​​​ട്ടി​​​ട്ടു​​​പോ​​​ലു​​​മി​​​ല്ലാ​​​ത്ത ത്രി​​​പു​​​ര​​​യി​​​ലെ ‘നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് സി​​​റ്റി​​​സ​​​ണ്‍സ് പാ​​​ര്‍ട്ടി ഓ​​​ഫ് ഇ​​​ന്ത്യ​​​’യി​​​ല്‍ ല​​​യി​​​ച്ചു. അ​​​മി​​​ത് ഷാ​​​യും ബി​​​ജെ​​​പി​​​യും ഊ​​​റി​​​ച്ചി​​​രി​​​ക്കു​​​ന്നു. 

വോ​​​ട്ട​​​റ​​​ല്ല, എം​​​പി​​​മാ​​​രെ വാ​​​ങ്ങാം

വോ​​​ട്ട​​​ര്‍മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യി​​​ല്ലാ​​​തെ ജ​​​ന​​​വി​​​ധി​​​ക​​​ള്‍ ന​​​ഗ്ന​​​മാ​​​യി അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടു​​​ന്നു. നി​​​രാ​​​ശ​​​രാ​​​യ നേ​​​താ​​​ക്ക​​​ളെ കൂ​​​ട്ടി ഏ​​​തു പാ​​​ര്‍ട്ടി​​​യെ​​​യും പി​​​ള​​​ര്‍ത്താം. സ്വ​​​ന്തം പാ​​​ര്‍ട്ടി​​​യോ​​​ടും നേ​​​താ​​​വി​​​നോ​​​ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​മു​​​ള്ള കൂ​​​റും പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​വു​​​മെ​​​ല്ലാം അ​​​ധി​​​കാ​​​ര​​​ത്തി​​​നു മു​​​ന്നി​​​ല്‍ ആ​​​വി​​​യാ​​​കു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളും സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​ണ്. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ രാ​​​ജ്യ​​​സ​​​ഭാ സ്ഥാ​​​നാ​​​ര്‍ഥി മീ​​​നാ​​​ക്ഷി ന​​​ട​​​രാ​​​ജ​​​ന്‍റെ പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​തും ജാ​​​ര്‍ഖ​​​ണ്ഡി​​​ല്‍ ക്രോ​​​സ് വോ​​​ട്ടിം​​​ഗി​​​ലൂ​​​ടെ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍ഥി തോ​​​റ്റ​​​തു​​​മെ​​​ല്ലാം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ന​​​ല്ല​​​ത​​​ല്ല.

ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും മൂ​​​ന്നി​​​ല്‍ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷം ഒ​​​പ്പി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ബി​​​ജെ​​​പി​​​യു​​​ടെ കൂ​​​ടു​​​ത​​​ല്‍ രാ​​​ഷ്‌​​ട്രീ​​​യ അ​​​ട്ടി​​​മ​​​റി​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ക്കാം. മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യം, ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തു​​​ട​​​ങ്ങി ബി​​​ജെ​​​പി​​​ക്കു പ്ര​​​ധാ​​​ന​​​മാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ പാ​​​സാ​​​ക്കു​​​ക​​​യാ​​​ണു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം. ടി​​​എം​​​സി​​​യി​​​ലെ 20, യു​​​ബി​​​ടി ശി​​​വ​​​സേ​​​ന​​​യി​​​ലെ ആ​​​റ് അ​​​ട​​​ക്കം എം​​​പി​​​മാ​​​രു​​​ടെ കൂ​​​ട്ട​​​ക്കാ​​​ലു​​​മാ​​​റ്റ​​​ത്തോ​​​ടെ വി​​​വാ​​​ദ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ പാ​​​സാ​​​ക്കാ​​​നു​​​ള്ള എ​​​ണ്ണ​​​ത്തി​​​ലേ​​​ക്കു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ അ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.

ജ​​​ന​​​വി​​​ശ്വാ​​​സം പ​​​ര​​​മ​​​പ്ര​​​ധാ​​​നം

ജ​​​ന​​​വി​​​ധി പാ​​​ടെ അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തും കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ലൂ​​​ടെ ജ​​​ന​​​കീ​​​യ സ​​​ര്‍ക്കാ​​​രു​​​ക​​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തും ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ത​​​ക​​​ര്‍ത്ത് ഏ​​​ക​​​പാ​​​ര്‍ട്ടി ഭ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു​​​ള്ള പോ​​​ക്ക് ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​പ​​​ടി​​​യാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത ത​​​ക​​​ര്‍ന്നാ​​​ല്‍, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും രാ​​​ജ്യ​​​വു​​​മാ​​​കും ത​​​ക​​​രു​​​ന്ന​​​ത്. പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യി​​​ള​​​ക്കു​​​ന്ന കൂ​​​ട്ട​​​ക്കാ​​​ലു​​​മാ​​​റ്റ​​​ങ്ങ​​​ള്‍ വോ​​​ട്ട​​​ര്‍മാ​​​രെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍ക്കു വി​​​ശ്വാ​​​സം ന​​​ഷ്ട​​​മാ​​​യാ​​​ല്‍ ദു​​​ര​​​ന്തം അ​​​ക​​​ലെ​​​യാ​​​കി​​​ല്ല.

എ​​​തി​​​ര്‍ക്കാ​​​നി​​​വി​​​ടെ ആ​​​രു​​​മി​​​ല്ല

രാ​​​ഷ്‌​​ട്രീ​​​യ കു​​​ത​​​ന്ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യും വി​​​വാ​​​ദ അ​​​ജ​​​ന്‍ഡ​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നും രാ​​​ജ്യ​​​ത്തി​​​നും ഗു​​​ണ​​​ക​​​ര​​​മാ​​​കി​​​ല്ല. ശ​​​ക്ത​​​മാ​​​യ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​വു​​​മാ​​​ണു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ശ​​​ക്തി​​​യും സൗ​​​ന്ദ​​​ര്യ​​​വും. ബ​​​ദ​​​ല്‍ ഇ​​​ല്ലാ​​​താ​​​യാ​​​ല്‍ ഭ​​​ര​​​ണ​​​വീ​​​ഴ്ച​​​ക​​​ളും അ​​​ഴി​​​മ​​​തി​​​ക​​​ളും ത​​​ട​​​യാ​​​നാ​​​കി​​​ല്ല.

നീ​​​റ്റ്, സി​​​ബി​​​എ​​​സ്ഇ പ​​​രീ​​​ക്ഷാ​​​ ന​​​ട​​​ത്തി​​​പ്പി​​​ലെ ഗു​​​രു​​​ത​​​ര വീ​​​ഴ്ച, അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ സം​​​ഭാ​​​വ​​​നക്കൊ​​​ള്ള, മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി മോ​​​ഹ​​​ന്‍ യാ​​​ദ​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള ഭൂ​​​മി കും​​​ഭ​​​കോ​​​ണം, പെ​​​ട്രോ​​​ള്‍ ഡീ​​​സ​​​ല്‍ പാ​​​ച​​​കവാ​​​ത​​​കം അ​​​ട​​​ക്ക​​​മു​​​ള്ള രൂ​​​ക്ഷ വി​​​ല​​​ക്ക​​​യ​​​റ്റം, കൂ​​​ടു​​​ന്ന തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, കാ​​​ര്‍ഷി​​​ക പ്ര​​​തി​​​സ​​​ന്ധി, അ​​​ഴി​​​മ​​​തി​​​ക​​​ള്‍ അ​​​ട​​​ക്കം പ​​​ല​​​തും ചോ​​​ദ്യം ചെ​​​യ്യാ​​​നും തി​​​രു​​​ത്തി​​​ക്കാ​​​നും ആ​​​രു​​​മി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ അ​​​പ​​​ക​​​ട​​​കര​​​മാ​​​ണ്.

Tags : impossible becomes possible Parliamentary democracy India

Recent News

Corehub Up