എ​സ്എ​ടി​യി​ൽ "അ​മ്മ​യ്ക്കൊ​രു കൂ​ട്ട്' പ​ദ്ധ​തി വി​ജ​യം
Saturday, May 4, 2024 7:11 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ 'അ​മ്മ​യ്ക്കൊ​രു കൂ​ട്ട്' പ​ദ്ധ​തി വി​ജയം. ​ഇ​താ​ദ്യ​മാ​യാ​ണ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ സ​മ​യ​ത്ത് ലേ​ബ​ര്‍ റൂ​മി​ലു​ള്‍​പ്പെ​ടെ ബ​ന്ധു​വാ​യ ഒ​രു സ്ത്രീ​യെ മു​ഴു​വ​ന്‍ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത്.

ഇ​ത് പ്ര​സ​വി​ക്കാ​നെ​ത്തു​ന്ന ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും അ​വ​രു​ടെ കൂ​ട്ടാ​യെ​ത്തു​ന്ന ബ​ന്ധു​ക്ക​ള്‍​ക്കും ഏ​റെ ആ​ശ്വാ​സ​മാ​ണ്. ന​ല്‍​കു​ന്ന ചി​കി​ത്സ​ക​ള്‍ കൃ​ത്യ​മാ​യ​റി​യാ​നും സം​ശ​യ​ങ്ങ​ള്‍ ഡോ​ക്ട​റോ​ടോ ന​ഴ്സു​മാ​രോ​ടോ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കാ​നും സാ​ധി​ക്കു​ന്നു.

പ്ര​സ​വ സ​മ​യ​ത്ത് സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കാ​നാ​യി ഗ​ര്‍​ഭി​ണി​ക്കൊ​പ്പം അ​ടു​ത്ത ബ​ന്ധു​വാ​യ ഒ​രു സ്ത്രീ​യെ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​മ്മ​യ്ക്കൊ​രു കൂ​ട്ട്. അ​ടു​ത്തി​ടെ മി​ക​ച്ച സ്‌​കോ​റോ​ടെ എ​സ്എ​ടി ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ ല​ക്ഷ്യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ പ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ഥ‍്യ​മാ​ക്കി​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ന്ദു, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ജ​മോ​ള്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ശ്രീ വാ​മ​ന്‍, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ അ​മ്പി​ളി ഭാ​സ്‌​ക​ര​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ലി​യൊ​രു സം​ഘ​മാ​ണ് പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.