ഹൃ​ദ്രോഗം ചി​കി​ത്സി​ക്കാ​ൻ സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ അ​നി​വാ​ര്യം: കാ​ർ​ഡി​യോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി
Sunday, May 5, 2024 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ കാ​ർ​ഡി​യോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ത്രി​ദി​ന സ​മ്മേ​ള​നം ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ആ​രം​ഭി​ച്ചു.

ഹൃ​ദ്രോ​ഗ വ്യാ​പ​ന​വും, അ​വ​യു​ടെ സ​ങ്കീ​ർ​ണ​മാ​യ സ്വ​ഭാ​വ​വും, പ്ര​തി​രോ​ധം, ചി​കി​ത്സ, നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്കു​ള്ള അ​ത്യ​ന്താ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര സ​മീ​പ​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​എ​സ്ഐ-​കെ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​ബി. ജ​യ​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. ജ​ന്മ​നാ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ളും ഹൃ​ദ്രോ​ഗ​ങ്ങ​ളും താ​ര​ത​മ്യേ​ന അ​വ​ഗ​ണി​ക്ക​പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

ഇ​ത്ത​രം ഘ​ട​നാ​പ​ര​മാ​യ അ​സാ​ധാ​ര​ണ​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ​ക്കാ​രെ പ്രാ​പ്ത​മാ​ക്കു​ന്ന സാ​മൂ​ഹി​ക ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് ഡോ.​പി.​ബി. ജ​യ​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ.​പ്ര​താ​പ് കു​മാ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​എ​സ്.​പ്ര​വീ​ൺ, സ​യ​ന്‍റി​ഫി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ശി​വ​പ്ര​സാ​ദ് , ഡോ.​എ​സ്.​എം.​അ​ഷ്‌​റ​ഫ്, ഡോ.​പി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലെ വി​വി​ധ ശാ​സ്ത്ര പു​രോ​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​ന്നൂ​റി​ല​ധി​കം ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.