സാ​ൽ​വേ​ഷ​ൻ ആ​ർ​മി വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ഭി​ഷി​ക്ത​രാ​യി
Monday, May 6, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ൽ​വേ​ഷ​ൻ ആ​ർ​മി വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ഭി​ഷി​ക്ത​രാ​യി. വൈ​ദിക പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച "നീ​തി​യി​ൻ പ​രി​ര​ക്ഷ​ക​ർ' എ​ന്ന സെ​ഷ​ൻ കേ​ഡ​റ്റു​ക​ളു​ടെ ഓ​ർ​ഡി​നേ​ഷ​നും ക​മ്മീ​ഷ​നിം​ഗും തി​രു​വ​ല്ല സെ​ൻ​ട്ര​ൽ ച​ർ​ച്ചി​ൽ ന​ട​ന്നു.

മു​ഖ്യ കാ​ര്യ​ദ​ർ​ശി ലെ​ഫ്. കേ​ണ​ൽ ജെ. ​ഡാ​നി​യേ​ൽ രാ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പേ​ഴ്സണ​ൽ സെ​ക്ര​ട്ട​റി ലെ​ഫ്. ​കേ​ണ​ൽ സ​ജു ഡാ​നി​യേ​ലി​ന്‍റ പ്രാ​രം​ഭഗാ​ന​ത്തോ​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. മേ​ജ​ർ ജോ​സ് പി.​ മാ​ത്യു, ലെ​ഫ്.​ കേ​ണ​ൽ മേ​രി​ക്കു​ട്ടി യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്രാ​ർഥ​ന ന​യി​ച്ചു. ട്രെ​യി​നിം​ഗ് ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ അ​ജേ​ഷ് കു​മാ​ർ ജോ​സ​ഫ് സെ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ടെ​റി​ട്ടോ​റി​യ​ൽ ക​മാ​ൻ​ഡ​ർ കേ​ണ​ൽ ജോ​ണ്‍ വി​ല്യം പൊ​ളി​മെ​റ്റ്‌ല കെ​ഡ​റ്റു​ക​ളെ ലെ​ഫ്റ്റ​നന്‍റ് പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി.

വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ ര​ത്ന​സു​ന്ദ​രി പൊ​ളി​മെറ്റ്‌ല പു​തി​യ ലെ​ഫ്റ്റ​നന്‍റുമാ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു സി​ൽ​വ​ർ സ്റ്റാ​ർ ബ​ഹു​മ​തി ന​ൽ​കി. സാ​ൽ​വേ​ഷ​ൻ ആ​ർ​മി നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​സ്.​പി. സൈ​മ​ണ്‍ ബി​രു​ദ​ദാ​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ടെ​റി​ട്ടോ​റി​യ​ൽ ക​മാ​ൻ​ഡ​ർ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി.

വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ന്ന​മ്മ സൈ​മ​ണ്‍, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി മേ​ജ​ർ എ​ൻ.​ഡി. ജോ​ഷ്വാ, മേ​ജ​ർ സി.​ജെ. ബെ​ന്നി മോ​ൻ, തി​രു​വ​ല്ല ഡി​വി​ഷ​ണ​ൽ ക​മാ​ൻ​ഡ​ർ മേ​ജ​ർ ഒ.​പി. ജോ​ണ്‍, ട്രെ​യി​നിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മേ​ജ​ർ ഇ.​കെ. ​ടെ​റ്റ​സ്, ലെ​ഫ്. കി​ര​ണ്‍ പി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ധി​പ​ൻ കേ​ണ​ൽ ജോ​ണ്‍ വി​ല്യം പൊ​ളി​മെ​റ്റ‌ല പ്രാ​ർ​ഥി​ച്ച് ആ​ശീ​ർ​വ​ദി​ച്ചു.