കാ​റി​ന​ടി​യി​ല്‍ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ സം​ഭ​വം: പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി
Monday, May 6, 2024 6:18 AM IST
തി​രു​വ​ല്ലം: വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജി​നു സ​മീ​പം വീ​ട്ടി​ലെ കാ​ര്‍​ഷെ​ഡി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.
വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജി​നു സ​മീ​പം കീ​ഴൂ​ര്‍ വി​ദ്യാ​ഭ​വ​നി​ല്‍ ഹ​രീ​ന്ദ്ര​ന്‍ നാ​യ​രു​ടെ വീ​ട്ടി​ലെ കാ​ര്‍ ഷെ​ഡി​ലാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത്.

ഷെ​ഡി​നു​ള്ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന് അ​ടി​യി​ലും മു​ന്‍ ഭാ​ഗ​ത്തു​ള്ള വാ​തി​ലി​ലും ര​ക്തം പു​ര​ണ്ടു​ള്ള വി​ര​ല്‍​പ്പാ​ടു​ക​ളും ക​ണ്ട​ത് വീ​ട്ടു​കാ​രി​ലും സ​മീ​പ​വാ​സി​ക​ളി​ലും ഏ​റെ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ര​ക്ത​ക്ക​റ​യ്ക്ക് സ​മീ​പ​ത്താ​യി ചെ​രു​പ്പു​ക​ളും ബ്ലേ​ഡും ക​ണ്ടെ​ത്തി​യി​രു​ന്നു.

വീ​ട്ടു​കാ​ര്‍ വി​വ​രം തി​രു​വ​ല്ലം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ല്ലം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പോ​ലീ​സി​നു പു​റ​മേ ഫൊ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും ,ഡോ​ഗ് സ്‌​ക്വ​ഡും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി. കാ​ര്‍ ഷെ​ഡി​ല്‍ ക​ണ്ടെ​ത്തി​യ ചെ​രി​പ്പി​ല്‍ നി​ന്നും മ​ണം പി​ടി​ച്ച പോ​ലീ​സ് നാ​യ വീ​ടി​ന്റെ വ​രാ​ന്ത​യി​ലും തു​ട​ര്‍​ന്ന് ഒ​രു കി​ലോ മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള വ​യ​ല്‍ ഭാ​ഗം വ​രെ പോ​യി നി​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള പ്ര​ദേ​ശം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ങ്ങ​ളു​ടെ ഇ​ട​ത്താ​വ​ള​മാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. പോ​ലീ​സ് ഇ​തി​നെ ചു​റ്റി​പ്പ​റ്റി​യും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.