കാ​ട്ടു​തേ​നെ​ടു​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന് പരിക്കേറ്റു
Tuesday, April 30, 2024 1:41 AM IST
എ​ട​ക്ക​ര: കാ​ട്ടു​തേ​നെ​ടു​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന് പരിക്കേറ്റു. വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ലെ വാ​സു​വി​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യ വാ​സു തേ​നെ​ടു​ക്കാ​നാ​യി ചെ​റി​യ മ​ഴു​കൊ​ണ്ട് വെ​ട്ടി​യ​പ്പോ​ഴാ​ണ് കാ​ലി​ല്‍ കൊ​ണ്ട​ത്. പ​രി​ക്കേ​റ്റ ഇ​യാ​ളെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ര്‍​ന്ന് താ​ഴെ​യി​റ​ക്കി.

തു​ട​ര്‍​ന്ന് വ​ഴി​ക്ക​ട​വി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ ഈ​ന്‍​കു​ഴി​യ​ന്‍ മു​ഹ​മ്മ​ദ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​പ്പി​ല്‍ വ​ഴി​ക്ക​ട​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.