"ഹാ​ജി​മാ​ര്‍​ക്ക് ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണം'
Tuesday, April 30, 2024 1:41 AM IST
മ​ഞ്ചേ​രി: മ​ല​ബാ​ര്‍ ഏ​രി​യ​യി​ല്‍ നി​ന്ന് ഹ​ജ്ജി​ന് പോ​കു​ന്ന ഹാ​ജി​മാ​ര്‍​ക്ക് വി​മാ​ന​നി​ര​ക്ക് മി​ത​മാ​ക്കി​ക്കൊ​ണ്ട് ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് ത​ന്നെ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​ന്‍​എം ജി​ല്ലാ ഹ​ജ്ജ് ക്യാ​മ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ഞൂ​റി​ലേ​റെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത ക്യാ​മ്പ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ല്ല ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി ശാ​ക്കി​ര്‍ മു​ണ്ടേ​രി, ന​സീ​റു​ദ്ദീ​ന്‍ റ​ഹ്മാ​നി, മൗ​ല​വി ശ​ഫീ​ഖ് അ​സ് ലം , ​ഡോ. സി. ​മു​ഹ​മ്മ​ദ് കോ​ട്ട​ക്ക​ല്‍, അ​ബൂ​ബ​ക്ക​ര്‍ മ​ദ​നി മ​രു​ത, ടി. ​യൂ​സു​ഫ​ലി സ്വ​ലാ​ഹി, എ​ന്‍. അ​ബ്ദു​ല്ല സ്വ​ലാ​ഹി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സ​മി​തി പു​റ​ത്തി​റ​ക്കി​യ ഹ​ജ്ജ് ഉം​റ കൈ​പു​സ്ത​കം ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി, ക​ള​ത്തി​ങ്ങ​ല്‍ ബ​ഷീ​റി​ന് കോ​പ്പി ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.