പോ​ത്തു​ക​ല്ല് പാ​താ​റി​ല്‍ കാ​ട്ടു​തീ സ്വ​കാ​ര്യ തോ​ട്ട​ത്തി​ലേ​ക്കും വ്യാ​പി​ച്ചു
Tuesday, April 30, 2024 1:41 AM IST
നി​ല​മ്പൂ​ര്‍: പോ​ത്തു​ക​ല്‍ പാ​താ​ര്‍ വാ​ള​ന്‍​കൊ​ല്ലി​യി​ല്‍ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍​ക്ക് തീ​പി​ടി​ച്ചു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം രാ​ത്രി​യി​ലും തു​ട​രു​ക​യാ​ണ്.

അ​ല​വി ഹാ​ജി​യു​ടെ​എ​ട്ടേ​ക്ക​ര്‍, അ​ഭി​ലാ​ഷി​ന്‍റെ മൂ​ന്നേ​ക്ക​ര്‍, ഷെ​ബി​ന്‍ ബാ​ലു​വി​ന്‍റെ ര​ണ്ട​ര​യേ​ക്ക​ര്‍, ച​ന്ദ്ര​ന്‍റെ ഏ​ഴേ​ക്ക​ര്‍, ഷാ​ജ​ഹാ​ന്‍റെ ഏ​ഴേ​ക്ക​ര്‍, മാ​ത്ത​ച്ച​ന്‍ മ​ണി​മൂ​ളി​യു​ടെ മൂ​ന്നേ​ക്ക​ര്‍, സി​യാ​ബ് മാ​വു​ങ്ക​ലി​ന്‍റെ ഒ​രേ​ക്ക​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ത്തി ന​ശി​ച്ച​ത്. സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​ണ് ഉ​ച്ച​ക്ക് ശേ​ഷം റ​ബ​ര്‍ തോ​ട്ട​ത്തി​ലേ​ക്ക് തീ ​പ​ട​ര്‍​ന്ന​ത്.

ക​ടു​ത്ത വേ​ന​ലി​ല്‍ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ അ​ടി​ക്കാ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​രി​ഞ്ഞ് നി​ല്‍​ക്കു​ന്ന​താ​ണ് തീ ​പ​ട​രാ​ന്‍ കാ​ര​ണം. ഏ​ക്ക​ര്‍ ക​ണ​ക്കി​ന് സ്ഥ​ലം കാ​ട്ടു​തീ​യി​ല്‍ ഇ​തി​ന​കം ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. 2019-ല്‍ ​ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മേ​ഖ​ല​യാ​ണി​ത്.