എൽഎസ്എസ്; ഇ​ര​ട്ട​ക​ളു​ടെ വി​ജ​യം നാ​ടി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി
Tuesday, April 30, 2024 1:41 AM IST
രാ​മ​പു​രം: രാ​മ​പു​രം എ​എ​ച്ച്എ​ൽ​പി സ്കൂ​ളി​ന് അ​ഭി​മാ​ന തി​ള​ക്കം. എ​ൽ​എ​സ്എ​സ് പ​രീ​ക്ഷ​യി​ൽ 59 മാ​ർ​ക്ക് നേ​ടി വി​ജ​യി​ക​ളാ​യ ഇ​ര​ട്ട​ക​ൾ നാ​ടി​ന് അ​ഭി​മാ​ന​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി എ​ൽ​എ​സ്എ​സ് വി​ജ​യ​ത്തി​ൽ സ​ബ്ജി​ല്ല​യി​ൽ ത​ന്നെ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന രാ​മ​പു​രം എ​എ​ച്ച്എ​ൽ​പി സ്കൂ​ളി​ൽ നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ വി​ജ​യി​ച്ച 25 പേ​രി​ൽ ഉ​ൾ​പ്പെ​ട്ട ഹാ​നി സ​യാ​ൻ, ഹാ​ദി സ​യാ​ൻ എ​ന്നി​വ​രാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

രാ​മ​പു​രം പ​ള്ളി​പ്പ​ടി മേ​ലേ​തി​ൽ അ​ബ്ദു​ൽ ക​രീ​മി​ന്‍റെ​യും ഗ​വ.​യു​പി സ്കൂ​ൾ കൂ​ട്ടി​ല​ങ്ങാ​ടി​യി​ലെ അ​ധ്യാ​പി​ക​യും ച​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യു​മാ​യ പെ​രു​വ​ൻ​കു​ഴി​യി​ൽ സു​ബൈ​ദ ടീ​ച്ച​റു​ടെ​യും മ​ക്ക​ളാ​ണ് ഇ​വ​ർ. രാ​മ​പു​രം തെ​ക്കേ​പു​റം ഹി​ദാ​യ​ത്ത് സി​ബി​യാ​ൻ മ​ദ്ര​സ​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​വ​ർ. മു​ഹ​മ്മ​ദ്‌ ഷ​ഹ​ൽ, സ്വ​ലാ​ഹു​ദ്ധീ​ൻ അ​യൂ​ബി എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.