മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം; ജ​ല​വി​ഭ​വ മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി എം​എ​ൽ​എ
Tuesday, April 30, 2024 1:41 AM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി.

മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ര്‍​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വേ​ണ്ടി നി​ര്‍​മി​ച്ച താ​ല്‍​ക്കാ​ലി​ക ത​ട​യി​ണ​യി​ല്‍ ജ​ല​വി​താ​നം ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​നി​യും ജ​ല​നി​ര​പ്പ് താ​ഴു​ക​യാ​ണെ​ങ്കി​ല്‍ മൂ​ര്‍​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പിം​ഗ് പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​രും. മൂ​ര്‍​ക്ക​നാ​ട്, കു​റു​വ, പു​ഴ​ക്കാ​ട്ടി​രി, മ​ങ്ക​ട, മ​ക്ക​ര​പ്പ​റ​മ്പ്, കൂ​ട്ടി​ല​ങ്ങാ​ടി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 35,000ത്തോ​ളം കു​ടും​ബ​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കും. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ല്‍ നി​ന്നും തൂ​ത​പ്പു​ഴ​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കൂ​ട്ടു​ന്ന​തി​നു​ള്ള നി​ര്‍​ദ്ദേ​ശം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.