നെ​ല്‍​വ​യ​ലി​ല്‍ തീ​പി​ടി​ത്തം
Tuesday, April 30, 2024 1:41 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ല്ലം​ത​ണ്ണി തെ​ക്കും​പാ​ട​ത്ത് നെ​ല്‍​വ​യ​ല്‍ ക​ത്തി​ന​ശി​ച്ചു. എ​ട്ട് തെ​ങ്ങു​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു. തെ​ക്കും​പാ​ടം ഭാ​ഗ​ത്തെ നാ​ലേ​ക്ക​ര്‍ നെ​ല്‍​വ​യ​ലാ​ണ് ക​ത്തി ന​ശി​ച്ച​ത്. കൂ​ട്ട​ത്തി​ല്‍ എ​ട്ട് തെ​ങ്ങു​ക​ളും പു​ല്ലും ക​ത്തി​യ​മ​ര്‍​ന്നു. അ​ക​മ്പാ​ടം സ്വ​ദേ​ശി കു​ഞ്ഞു​മോ​ന്‍ എ​ന്ന​യാ​ളു​ടെ സ്ഥ​ല​ത്താ​ണ് തീ ​പ​ട​ര്‍​ന്ന​ത്.

ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ തു​ട​ങ്ങി​യ തീ ​വൈ​കു​ന്നേ​രം അ​ഞ്ച​രോ​യ​ടെ​യാ​ണ് അ​ണ​യ്ക്കാ​നാ​യാ​ത്. തീ ​ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ നി​ല​മ്പൂ​ര്‍ അ​ഗ്‌​നി ര​ക്ഷാ​സേ​ന​യി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്‌​നി ര​ക്ഷാ​സേ​നാ അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഏ​റെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ ​ക​ത്തു​ന്ന സ്ഥ​ല​ത്തേ​ക്ക് ഫ​യ​ര്‍ വാ​ഹ​നം എ​ത്തി​ക്കാ​ന്‍ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​ഗ്‌​നി ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ള്‍ തീ ​അ​ടി​ച്ചു കെ​ടു​ത്തു​ക​യാ​യി​രു​ന്നു.