വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ൽ ഒ​ന്പ​ത് യു​വ​തി​ക​ൾ കൂ​ടി വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക്
Tuesday, April 30, 2024 1:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ങ്ങൂ​ർ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മൂ​ഹ​വി​വാ​ഹം "മെ​ഹ​ർ-24'​ൽ​വ​ച്ച് ഒ​ന്പ​ത് യു​വ​തി-​യു​വാ​ക്ക​ൾ കൂ​ടി വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. 2016ൽ ​തു​ട​ക്കം കു​റി​ച്ച മെ​ഹ​റി​ൽ ഇ​തു​വ​രെ നാ​ല് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു 73 യു​വ​തി -യു​വാ​ക്ക​ളു​ടെ വി​വാ​ഹം കോ​ള​ജി​ൽ വെ​ച്ചും 100 ഓ​ളം വി​വാ​ഹ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട് .

കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്‍റും സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തി​യ​ത്. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന "മെ​ഹ​ർ -24 ' സ​യ്യി​ദ് സാ​ദി​ഖ്അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു . പ്രൊ​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മെ​ഹ​ർ സ​ന്ദേ​ശം ന​ൽ​കി.

പി.​എം.​എ​സ​ലാം , അ​ഡ്വ എ​ൻ. സൂ​പ്പി , ശ​രീ​ഫ് കു​റ്റൂ​ർ , പി.​കെ ന​വാ​സ് , അ​ഡ്വ . ക​രീം ചേ​ലേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​യ്യി​ദ് സാ​ദി​ഖ്അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ , സ​യ്യി​ദ് അ​ബ്ബാ​സ​ലി ത​ങ്ങ​ൾ , ഒ.​എം.​എ​സ്. ത​ങ്ങ​ൾ , മൊ​യ്‌​ദീ​ൻ ഫൈ​സി പു​ത്ത​ന​ഴി , ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ നി​കാ​ഹ് ക​ർ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മാ​നേ​ജ​ർ സി.​കെ. സു​ബൈ​ർ , പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി.​ര​മേ​ശ് , വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഹ​നീ​ഷ് ബാ​ബു, സ്റ്റാ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് , വി.​പി. ശം​സു​ദ്ദീ​ൻ, ഹ​സ​ന​ത് , സാ​ഹി​റ, ഷ​മീം , സ്റ്റു​ഡ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റി​ഷി​ൽ മു​ഹ​മ്മ​ദ് , സ​ൽ​മാ​ൻ മു​ല്ല​പ്പ​ള്ളി , ഫൈ​റൂ​സ് മു​ഹ​മ്മ​ദ് , ഷ​ഹീ​ൻ അ​ബ്ദു​സ്സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.