ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള സ്ലോ​ട്ട് റ​ദ്ദാ​ക്കി; ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി അ​പേ​ക്ഷ​ക​ർ
Tuesday, April 30, 2024 1:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള സ്ലോ​ട്ട് റ​ദ്ദാ​ക്കി. ഇ​തി​നെ തു​ട​ർ​ന്ന് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൂ​ട്ട​മാ​യി എ​ത്തി ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും ജോ​യി​ന്‍റ് ആ​ർ​ടി​ഒ​ക്ക് പ​രാ​തി​യും ന​ൽ​കി.

ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സം മു​ത​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള സ്ലോ​ട്ടാ​ണ് റ​ദ്ദാ​ക്കി​യ​ത്. മെ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലേ​ക്കാ​ണ് സ്ലോ​ട്ട് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

അ​പേ​ക്ഷ​ക​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്ലോ​ട്ട് റ​ദ്ദാ​യ​താ​യു​ള്ള മെ​സേ​ജ് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള 1500 ഓ​ളം അ​പേ​ക്ഷ​ക​ൾ റ​ദ്ദ് ചെ​യ്ത​താ​യാ​ണ് വി​വ​രം. ഇ​വ​ർ​ക്കി​നി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽപു​തു​താ​യി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

ലൈ​സ​ൻ​സ് എ​ടു​ത്ത് വി​ദേ​ശ​ത്ത് പോ​കാ​ൻ കാ​ത്തി​രു​ന്ന​വ​ർ, വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​യ​ട​ക്കം ടെ​സ്റ്റി​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ മേ​ൽ ഘ​ട​ക​ങ്ങ​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ദി​വ​സ​വും120 പേ​ർ​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്ന​ത് മെ​യ് മാ​സം മു​ത​ൽ 50 പേ​ർ​ക്ക് മാ​ത്ര​മാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.