സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ പോ​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Sunday, May 5, 2024 11:21 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ക​ണ്ടെ​യ്ന​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ആ​ന​മ​ങ്ങാ​ട് മ​ഠ​ത്തി​ല്‍​കു​ണ്ടി​ല്‍ ചോ​ല​ക്ക​ല്‍ ഉ​ണ്ണി​ക്കു​ട്ട​ന്‍റെ മ​ക​ന്‍ വി​ഗ് നേ​ഷ്(22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 നു ​ആ​ന​മ​ങ്ങാ​ട് പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പ​ത്തെ ഇ​റ​ക്ക​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​ന​മ​ങ്ങാ​ട് നി​ന്നു ചെ​ര്‍​പ്പു​ള​ശേ​രി ഭാ​ഗ​ത്തേ​ക്ക് വി​ഗ് നേ​ഷ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​രേ വ​ന്ന ക​ണ്ടെ​യ്ന​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 19 ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക്ഷ​ണി​ക്കു​വാ​ന്‍ പോ​വു​ക​യാ​യി​രു​ന്നു വി​ഗ് നേ​ഷ്. അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പെ​രി​ന്ത​ല്‍​മ​ണ്ണ ജൂ​ബി​ലി റോ​ഡി​ലു​ള്ള വ​ര്‍​ക്ക്ഷോ​പ്പി​ലെ തൊ​ഴി​ലാ​ളി​യാ​ണ് വി​ഗ്‌​നേ​ഷ്. ശാ​ന്ത​യാ​ണ് മാ​താ​വ്. ഉ​ണ്ണി​മാ​യ, വൈ​ഷ്ണ​വി എ​ന്നി​വ​ര്‍ സ​ഹോ​ദ​രി​മാ​രാ​ണ്.