പു​ല്‍​ക്കാ​ട്ടി​ലെ തീ​പി​ടി​ത്തം; മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു
Tuesday, May 7, 2024 5:28 AM IST
കു​റ്റി​പ്പു​റ:​ ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് ഞാ​യ​റാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. തൃ​പ്പാ​ലൂ​ര്‍ സ്വ​ദേ​ശി നാ​ലു​ക​ള്ളി പ​റ​മ്പി​ല്‍ അ​ച്യു​താ​ന​ന്ദ​ന്‍ (58)ആ​ണ് മ​രി​ച്ച​ത്. തീ​പി​ടി​ച്ച പു​ല്‍​ക്കാ​ടു​ക​ള്‍​ക്ക് സ​മീ​പം ശ​രീ​രം മു​ഴു​വ​ന്‍ പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് അ​ച്യു​താ​ന​ന്ദ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​റ്റി​പ്പു​റം തി​രൂ​ര്‍ റോ​ഡി​ല്‍ ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ പു​ല്‍​ക്കാ​ടു​ക​ള്‍​ക്കാ​ണ് ഞാ​യ​റാ​ഴ്ച വൈ​കി​യി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ തീ​പി​ടി​ച്ച​ത്. തീ ​ആ​ളി​പ​ട​ര്‍​ന്നു റോ​ഡ​രി​കി​ലേ​ക്ക് ക​യ​റി​യ​തോ​ടെ പ്ര​ദേ​ശം പു​ക​പ​ട​ല​ങ്ങ​ള്‍ കൊ​ണ്ടു​മൂ​ടി​യി​രു​ന്നു. കു​റ്റി​പ്പു​റം പോ​ലീ​സും പൊ​ന്നാ​നി ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

തീ​പി​ടി​ത്ത​ത്തി​ല്‍ നി​ര​വ​ധി ജീ​വ​ജാ​ല​ങ്ങ​ളും ച​ത്തൊ​ടു​ങ്ങി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ 500 മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ല്‍ തീ ​പ​ട​ര്‍​ന്നി​രു​ന്നു.

ക​ത്തി​യ​മ​ര്‍​ന്ന പു​ല്‍​ക്കാ​ടു​ക​ള്‍​ക്കി​ട​യി​ല്‍ ആ​ളെ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധ​മാ​യി​രു​ന്നു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കു​റ്റി​പ്പു​റം ഗ​വ​ണ്‍​മെ​ന്റ്് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ത്തു.